ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ ഫോണുമായി മലപ്പുറത്തുകാരന്‍: നാല് ഫോണും അജ്മാനില്‍ നിന്ന്!
മലപ്പുറം: ലോകത്തിലെ ഏറ്റവും ചെറിയ ഫോണുമായി മലപ്പുറം വളാഞ്ചേരി സ്വദേശി ഷാഫി. ഏറ്റവും ചെറിയ ഫോണ്‍ സ്വന്തമാക്കിക്കൊണ്ടാണ് കഞ്ഞിപ്പുര സ്വദേശി അത്തിക്കാട്ടില്‍ ഷാഫി അജ്മാനില്‍ നിന്ന് നാട്ടിലെത്തിയത്. 10 ഗ്രാം തൂക്കവും ഒന്നര ഇഞ്ച് മാത്രം വലിപ്പവുമുള്ള ഫോണില്‍ രണ്ടു മൈക്രോ സിം കാര്‍ഡുകളും ഒരു മെമ്മറി കാര്‍ഡും ഉപയോഗിക്കാനാകും. 350എംഎഎച്ച് ബാറ്ററി കപ്പാസിറ്റി ഉള്ള ഈ മിനി ഫോണ്‍ സാധാരണ മൊബൈല്‍ ഫോണിന്റെ ശബ്ദവും സെറ്റിങ്ങ്‌സും എല്ലാം അടങ്ങിയതാണ്.
നാട്ടിലേക്ക് വരുന്നതിനു മുന്നോടിയുള്ള ഷോപ്പിംഗിനു വേണ്ടി ദുബായ് ഡ്രാഗന്‍ മാളില്‍ പോയപ്പോഴാണ് ഏറ്റവും പുതിയതും പുതുമയുള്ളതുമായ ഈ ഫോണ്‍ ശ്രദ്ധയില്‍ പെട്ടെതെന്നു ഷാഫി പറയുന്നു. അജ്മാനിലെ കൂട്ടുകാര്‍ ആവശ്യപ്പെട്ടതനുസരിച്ചു പിറ്റേന്ന് വീണ്ടും ദുബായില്‍ പോയി കടയില്‍ ഉണ്ടായിരുന്ന 4ഫോണുകളും ഷാഫി സ്വന്തമാക്കി.

ലോകത്തിലെ ഏറ്റവും ചെറിയ ഫോണാണിതെന്ന് പറഞ്ഞാണ് മാര്‍ക്കറ്റില്‍ വില്‍പന നടക്കുന്നതെന്ന് ഷാഫി പറയുന്നു. ഫോണിന്റെ ഉപയോഗത്തിനേക്കാള്‍ ഉപരി അപൂര്‍വമായ ഫോണ്‍ സ്വന്തമാക്കുകയായിരുന്നു ലക്ഷ്യമെന്നും ഷാഫി പറയുന്നു.
ചുവപ്പ്, നീല, മഞ്ഞ, റോസ് നിറമുള്ള ഒരേ കമ്പനിയുടെ ഫോണുകളാണ് ഷാഫി വാങ്ങിയത്. ഇവ സാധാരണ വലിയ ഫോണുകളുടെ അതേ രീതിയില്‍ തന്നെ ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ട്. ഇതിന് പുറമെ കൊണ്ടുനടക്കാനും യാത്രകളിലും ഇവ ഏറെ ഉപകാരപ്പെടുമെന്നും ഷാഫി പറയുന്നു ഈ കുഞ്ഞന്‍ഫോണുകള്‍ നാലും ഒരുമിച്ച് ഒറ്റകയ്യില്‍തന്നെ കൊണ്ടുനടക്കാന്‍ കഴിയും. ഏതായാലും കുഞ്ഞന്‍ഫോണുമായെത്തിയ ഇനി ഇത്തരത്തില്‍ വ്യത്യസ്തമായ ഫോണുകള്‍ ശേഖരിക്കുന്നതിനുള്ള തിരക്കിലാണ്.












Click it and Unblock the Notifications