ദുബൈയിലും സൗദിയിലും ഓരോ മലപ്പുറം സ്വദേശികള്‍ മരിച്ചു: മരിച്ചവരിൽ ഒരാൾ രണ്ട് മാസം മുമ്പ് ദുബായിലെത്തി
മലപ്പുറം: ദുബൈയിലും സൗദിയിലും ഓരോ മലപ്പുറം സ്വദേശികള്‍ മരിച്ചു തിരൂരങ്ങാടി കുണ്ടൂര്‍ സ്വദേശി കുതിരേടത്ത് അബ്ദുല്‍ ലത്തീഫ് (40) ദുബൈയിലും തിരൂരങ്ങാടി തെന്നല ചായംപിലാക്കല്‍ മൊയ്ദീന്‍കുട്ടിയുടെ മകന്‍ കുഞ്ഞിമുഹമ്മദ് (51) സൗദിയിലുമാണ് മരിച്ചത്. അബ്ദുല്‍ ലത്തീഫ് ശനിയാഴ്ച്ചയാണ് ദുബായില്‍വെച്ച് മരിച്ചത്. രണ്ട് മാസം മുന്‍പ് സന്ദര്‍ശക വിസയില്‍ ദുബായില്‍ എത്തിയതായിരുന്നു ലത്തീഫ്. ദുബൈ മാംസറിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തു വരുകയായിരുന്നു.
പരേതനായ മമ്പുറം മുഹമ്മദ് കുട്ടിയുടെ മകനാണ്. മാതാവ് :മമ്മാത്തു ഭാര്യ: ഫാത്തിയ. മക്കള്‍: ലുബാന നസ്റിന്‍, മുഹമ്മദ് ലിന്‍ഷാദ്, മുഹമ്മദ് ലബീബ്, ലിയ, മുഹമ്മദ് ലിബാന്‍. സഹോദരങ്ങള്‍: നൗഷാദ്, ഷാഫി, മുനീര്‍, സലാം, അഹമ്മദ് കോയ, മൊയ്തീന്‍, മുഹമ്മദ് കോയ, സീനത്ത്, ഫാത്തിമ ഖബറടക്കം തിങ്കളാഴ്ച രാവിലെ നാട്ടിലെത്തിച്ച് 9.30 ന് കുണ്ടൂര്‍ ജുമാ മസ്ജിദില്‍ നടക്കും.

തിരൂരങ്ങാടി തെന്നല ചായംപിലാക്കല്‍ മൊയ്ദീന്‍കുട്ടി മകന്‍ കുഞ്ഞിമുഹമ്മദ് (51) സൗദിയിലെ അല്‍ജൗഫ് സകാക്കയില്‍ വെച്ചാണ് മരിച്ചത്. ഭാര്യ: സുലൈഖ. മക്കള്‍ ആലിയ ,അസ് ലമിയ ,ജസീല , സാലിഹ്. മരുമക്കള്‍: അസീസ് വാളക്കുളം, സൈദ് തെന്നല












Click it and Unblock the Notifications