സ്വവര്‍ഗരതിക്ക് വിളിച്ചുവരുത്തി പണം തട്ടി; മലപ്പുറത്ത് 7 പേര്‍ അറസ്റ്റില്‍, നാല് കുട്ടികളും പിടിയില്‍
മലപ്പുറം: മൊബൈല്‍ ആപ്പ് വഴി സ്വവര്‍ഗരതിക്ക് വേണ്ടി വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം മലപ്പുറം ജില്ലയില്‍ പിടിയില്‍. തിരൂര്‍ സ്വദേശികളായ ഹുസൈന്‍, സാദിഖ്, റിഷാല്‍ എന്നിവരും നാല് പ്രായപൂര്‍ത്തിയാകാത്തവരുമാണ് അറസ്റ്റിലായത്. തിരൂര്‍ പൂക്കയില്‍, പൊന്നാനി സ്വദേശികളാണ് പരാതിക്കാര്‍. രണ്ടുപേരില്‍ നിന്നായി ഒരു ലക്ഷം രൂപയാണ് പ്രതികള്‍ കൈവശപ്പെടുത്തിയത്. സ്വവര്‍ഗ രതിക്ക് തയ്യാറാണ് എന്ന് കാണിച്ച് ക്ഷണിച്ചുവരുത്തുകയാണ് പ്രതികളുടെ രീതി. പണവും സ്ഥലവും ഉറപ്പിക്കും. എത്തുന്നവരുടെ വീഡിയോ ചിത്രീകരിച്ച ശേഷം ഭീഷണിപ്പെടുത്തും. പോലീസിനെയും ബന്ധുക്കളെയും വിവരം അറിയിക്കുമെന്ന് പറഞ്ഞ് പണം ആവശ്യപ്പെടുകയാണ് ചെയ്യുക. പരാതിക്കാരില്‍ നിന്ന് പ്രതികള്‍ മൊബൈല്‍ ഫോണ്‍ കൈവശപ്പെടുത്തിയിരുന്നു. ഇത് കണ്ടെത്താന്‍ ഗള്‍ഫ് മാര്‍ക്കറ്റില്‍ പോലീസ് പരിശോധന നടത്തി.

ജില്ലയില്‍ 1061 പേര്‍ക്ക് കൊവിഡ്
മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച 1,061 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 1,042 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11.05 ശതമാനമാണ് ടിപിആര്‍. 1,820 പേര്‍ക്ക് രോഗം ഭേദമായി. 42,657 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 14,112 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. ജില്ലയില്‍ ഇതുവരെ 35,72,167 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ 26,88,284 പേര്‍ക്ക് ആദ്യ ഡോസും 8,83,883 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുകളുമാണ് നല്‍കിയത്.
വഖഫ് ഭൂമി വീണ്ടെടുക്കും- മന്ത്രി
അന്യാധീനപ്പെട്ടുപോയ വഖഫ് സ്വത്തുക്കള്‍ പൂര്‍ണമായും വീണ്ടെടുത്തു സംരക്ഷിക്കുമെന്ന് വഖഫ്, ഹജ്ജ്, കായിക വകുപ്പു മന്ത്രി വി അബ്ദുറഹിമാന്‍. മഞ്ചേരിയില്‍ സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ആഭിമുഖ്യത്തിലുള്ള വഖഫ് രജിസ്‌ട്രേഷന്‍ അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇതിനായി വഖഫ് സര്‍വേ പുരോഗമിക്കുകയാണ്. ഏഴ് ജില്ലകളില്‍ ഇതിനകം സര്‍വേ പൂര്‍ത്തിയായി. മറ്റു ജില്ലകളില്‍ നടപടി പുരോഗമിക്കുകയാണ്. ജി.ഐ.എസ് മാപ്പിങും ഇതോടൊപ്പം നടക്കുന്നുണ്ട്. വഖഫ് സ്വത്തുക്കള്‍ അനര്‍ഹമായി കൈവശം വെക്കുകയും കയ്യേറുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നിറഞ്ഞുചിരിച്ച് മോഹന്‍ലാല്‍; പോസ് ശരിയാക്കി ക്യാമറയുമായി മമ്മൂട്ടി... ചിത്രങ്ങള്‍ വൈറല്‍
വികസന പദ്ധതികള്‍: അഭിനന്ദിച്ച് എംപി
ജില്ലയില്‍ വിവിധ വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ജനപ്രതിനിധികളുടെ ഇടപെടലും പ്രവര്‍ത്തനങ്ങളും അഭിനന്ദാര്‍ഹമാണെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മറ്റി (ദിശ) യുടെ 2021-22 വര്‍ഷത്തെ രണ്ടാം പാദ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംപി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രദ്ധനല്‍കണമെന്നും എംപി നിര്‍ദേശിച്ചു.












Click it and Unblock the Notifications