മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊറോണയെ തോല്‍പ്പിച്ച 110 വയസുകാരിയുടെ ആരോഗ്യ രഹസ്യം ഇതാണ്... മരുമകള്‍ പറയുന്നു

Google Oneindia Malayalam News

കോട്ടക്കല്‍: രണ്ടത്താണി സ്വദേശി വാരിയത്ത് പാത്തുവിനെ അറിയാത്തവര്‍ ഇന്ന് കേരളത്തില്‍ ചുരുക്കമാണ്. കൊറോണ രോഗത്തില്‍ നിന്ന് മുക്തമായ സംസ്ഥാനത്തെ ഏറ്റവും പ്രായമേറിയ വ്യക്തിയാണിവര്‍. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന പാത്തു ശനിയാഴ്ചയാണ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് മടങ്ങിയത്.

എങ്കിലും അവര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. എന്താണ് ഉമ്മയുടെ ഭക്ഷണ ക്രമം, ഇത്ര വയസിലും എങ്ങനെ അവര്‍ക്ക് കൊറോണയെ അതിജീവിക്കാന്‍ സാധിച്ചു എന്നെല്ലാം ചോദിച്ചാല്‍ ഇളയ മരുമകള്‍ നബീസക്ക് പറയാനുള്ളത് ഇങ്ങനെ....

ചക്കക്കൂട്ടാനുണ്ടെങ്കില്‍...

ചക്കക്കൂട്ടാനുണ്ടെങ്കില്‍...

ചക്കക്കൂട്ടാനുണ്ടെങ്കില്‍ ഉമ്മായ്ക്ക് മറ്റൊന്നും വേണ്ട എന്നാണ് നബീസ പറയുന്നത്. ചക്ക കിട്ടാത്ത കാലം വന്നാല്‍ മാത്രമേ ഉമ്മയ്ക്ക് ആധിയുള്ളുവെന്നും അവര്‍ പറയുന്നു. വളരെ ചെറുപ്പം മുതലേ ജീവിതത്തില്‍ ചില ശീലങ്ങളുണ്ട് പാത്തുവിന്. അതായിരിക്കാം അവരുടെ ആരോഗ്യ രഹസ്യവും.

പഞ്ചസാര അടുപ്പിക്കില്ല

പഞ്ചസാര അടുപ്പിക്കില്ല

പഞ്ചസാര അടുപ്പിക്കില്ല. പകരം ശര്‍ക്കര ഉപയോഗിക്കും. ചായയിലായാലും പായസത്തിലായാലും ശര്‍ക്കര മതി. പ്രമേഹത്തിന്റെ പ്രശ്‌നമേയില്ല. പ്രഷറുണ്ട്. അതിന്റെ പ്രയാസം വല്ലപ്പോഴുമേയുള്ളൂ. കഞ്ഞിയാണ് ഇഷ്ടം. മൂന്ന് നേരവും കഞ്ഞി മതി. കിഞ്ഞിയും ചക്ക കൂട്ടാനുമുണ്ടെങ്കില്‍ അതു ധാരാളം.

ചോറുണ്ണാറില്ല

ചോറുണ്ണാറില്ല

ചോറുണ്ണാറില്ല. കഞ്ഞിയാണ് പ്രധാന ഭക്ഷണം. മൂന്ന് വര്‍ഷം മുമ്പ് തൊണ്ടയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന് ശേഷമാണ് പൂര്‍ണമായും ചോറ് ഒഴിവാക്കിയത്. സ്വന്തം കാര്യങ്ങള്‍ക്ക് പാത്തുവിന് ആരുടെയും സഹായം വേണ്ട ഇപ്പോഴും. നബീസയ്‌ക്കൊപ്പം രണ്ടത്താണിയിലെ മുതുപറമ്പിലെ വീട്ടിലാണ് പാത്തു ഉമ്മ താമസിക്കുന്നത്. എട്ട് മക്കളുണ്ട്. രണ്ടു പേര്‍ മരിച്ചു. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചതാണ്.

കൊറോണ വന്നത്

കൊറോണ വന്നത്

ഇക്കഴിഞ്ഞ 18ന് മകളില്‍ നിന്നാണ് പാത്തുവിന് കൊറോണ രോഗം പകര്‍ന്നത്. ശനിയാഴ്ച മെഡിക്കല്‍ കോളജില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചു. എങ്കിലും നിരീക്ഷണത്തില്‍ കഴിയണമെന്നാണ് നിര്‍ദേശം. കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. പി ഷിനാസ് ബാബു, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അഫ്‌സല്‍, ആര്‍എംഒമാരായ ഡോ. ജലീല്‍, ഡോ. സഹീര്‍ നെല്ലിപ്പറമ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് പാത്തുവിനെ വീട്ടിലേക്ക് യാത്രയാക്കിയത്.

രാജ്യത്തെ ജയിലുകളില്‍ നിറയെ മുസ്ലിങ്ങള്‍... ആദിവാസികളും ദളിതരും... എന്‍സിആര്‍ബി റിപ്പോര്‍ട്ട്രാജ്യത്തെ ജയിലുകളില്‍ നിറയെ മുസ്ലിങ്ങള്‍... ആദിവാസികളും ദളിതരും... എന്‍സിആര്‍ബി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നു... മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ, അടുത്ത വര്‍ഷം ആദ്യത്തില്‍സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നു... മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ, അടുത്ത വര്‍ഷം ആദ്യത്തില്‍

Malappuram
English summary
Malappuram news: 110 Year old Pathu health secret details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X