കൊലപാതകമെന്ന് പൊലീസിന് സംശയം! ഗോഡൗണിനുളളിൽ യുവാവിന്റെ മൃതദേഹം; ദുരൂഹത!
മലപ്പുറം: ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ തുണിക്കടയിലെ ഗോഡൗണില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തിൽ ബന്ധമുണ്ടെന്ന് കരുതുന്ന ആറു പേരെ പൊലീസ് കസ്റ്റഡിൽ എടുത്തതായി സൂചന. കോട്ടയ്ക്കല്‍ സ്വദേശി പുലിക്കോട്ടില്‍ മുജീബ് റഹ്‌മാനെയാണ് (29) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മമ്പാട് അങ്ങാടിയിലെ ഒരു തുണിക്കടയിലാണ് വേറിട്ട സംഭവം നടന്നത്. കേസിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കിഴിശ്ശേരിയില്‍ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്ന മുജീബ് പാണ്ടിക്കാട്ടെ ഭാര്യ വീട്ടിലാണ് താമസം.

ഇന്‍ഡസ്ട്രിയല്‍ പ്രവൃത്തിക്കായി കമ്പി വാങ്ങിയ കടയില്‍ പണം കൊടുക്കാനുണ്ട് ഇയാൾ. മരണപ്പെട്ട മുജീബിനെ ഒരു സംഘം മര്‍ദിക്കുന്ന വീഡിയോ ഇയാളുടെ ഭാര്യക്ക് ലഭിച്ചതായും സൂചനയുണ്ട്. ഈ വിവരം കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം, മുജീബിന്റെ മരണം കൊലപാതകം എന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 12- ഓടെ മുജീബിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബന്ധുക്കളെ പൊലീസ് വിവരം അറിയിച്ചതിന് പിന്നാലെ മൃതദേഹം തിരിച്ചറിഞ്ഞു. പോലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം തുണി കൊണ്ട് മൂടിയ നിലയിൽ എന്ന് കണ്ടെത്തി.
നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി വിഷ്ണുവിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് സ്ഥലത്ത് എത്തി പരിശോധന നടത്തിയത്. അതേസമയം , ഗോഡൗണില്‍ ഒരാള്‍ തൂങ്ങി മരിച്ചതായി ടെക്സ്റ്റയില്‍സ് ജീവനക്കാരനാണ് പോലീസിനെ അറിയിച്ചത് . തുടർന്ന് പൊലീസ് എത്തി ടെക്സ്റ്റയില്‍സിന്റെ ഷട്ടര്‍ തുറന്ന് നോക്കിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
എന്നാൽ , പൊലീസ് വീണ്ടും നടത്തിയ പരിശോധനയിൽ ടെക്സ്റ്റയില്‍സിന് ഉളളിലെ ഒരു മുറിയിൽ മുജീബിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു . നിലത്ത് തുണികൾ കൊണ്ട് മൂടിയ നിലയില്‍ ആയിരുന്നു മൃതദേഹം കിടന്നത്.
ക്യൂട്ടാണ് നമ്മുടെ റിമി ടോമി; ആരാധകർ ഏറ്റെടുത്ത ആ വൈറൽ ചിത്രം ഇതാ; കാണാം
ഫൊറന്‍സിക് വിഭാഗത്തിലെ ഡോ മിനിയുടെ നേതൃത്വത്തിൽ ഉളള സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി . ജില്ലാ പോലീസ് മേധാവി എസ് സുജിത്ദാസ്, ഡി വൈ എസ് പി മാരായ സാജു കെ എബ്രഹാം, കെ എം ബിജു തുടങ്ങിയവർ സ്ഥലത്ത് എത്തി തുടര്‍നടപടി സ്വീകരിച്ചു . ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.












Click it and Unblock the Notifications