മലപ്പുറത്ത് എസ്‌ഐക്ക് വെട്ടേറ്റു; പരാതി അന്വേഷിക്കാനെത്തിയപ്പോള്‍ പ്രതിയുടെ ആക്രമണം
മലപ്പുറം: ചെരുപ്പ് കമ്പനിയിലേക്ക് കല്ലെറിഞ്ഞെന്ന പരാതി അന്വേഷിക്കാനെത്തിയ എസ്‌ഐക്ക് നേരെ ആക്രമണം. കേസിലെ പ്രതിയാണ് വെട്ടുകത്തി കൊണ്ട് ആക്രമിച്ചത്. സാരമായി പരിക്കേറ്റ എസ്‌ഐയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തരമായി ശസ്ത്രക്രിയ നടത്തി. പള്ളിക്കല്‍ ബസാര്‍ മിനി എസ്റ്റേറ്റിലാണ് എസ്‌ഐ ഒകെ രാമചന്ദ്രനും സംഘവും പരാതി അന്വേഷിക്കാനെത്തിയത്. ഈ വേളയിലായിരുന്നു പ്രതി പാലക്കുളങ്ങര ഹരീഷ് (45) ആക്രമിച്ചതത്രെ. തോളിനാണ് വെട്ടേറ്റത്.
പൊന്നാനിയില്‍ തോണി മറിഞ്ഞ് മൂന്ന് പേരെ കാണാതായി
മലപ്പുറം: പൊന്നാനിയില്‍ നിന്ന് കടലില്‍ പോയ ഫൈബര്‍ വള്ളം മറിച്ച് മൂന്ന് മല്‍സ്യത്തൊഴിലാളികളെ കാണാതായി. മുക്കാടി സ്വദേശികളായ ബീരാന്‍, ഇബ്രാഹീം, മുഹമ്മദാലി എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാളെ രക്ഷപ്പെടുത്തി. ഹംസക്കുട്ടിയെ ആണ് രക്ഷപ്പെടുത്തിയത്. ലൈഫ് ജാക്കറ്റിട്ട് കടലില്‍ ഒഴികുന്ന നിലയിലാണ് ഹംസക്കുട്ടിയെ മറ്റുമല്‍സ്യത്തൊഴിലാളികള്‍ കണ്ടത്. പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണിദ്ദേഹം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ മീന്‍ പിടിക്കാന്‍ പോയത്. 20 കിലോമീറ്റര്‍ പോയ ശേഷമാണ് വള്ളം മറിഞ്ഞതത്രെ. ഹംസക്കുട്ടിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തിരച്ചില്‍ തുടരുകയാണ്.

437 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
മലപ്പുറം: ജില്ലയില്‍ ഇന്ന് 437 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 5.88 ശതമാനമാണ് ടിപിആര്‍. 430 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 893 പേരാണ് വ്യാഴാഴ്ച കോവിഡ് മുക്തരായത്. 34,940 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 7,331 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്.
മരിച്ച കുട്ടികളുടെ വീട് മന്ത്രി സന്ദര്‍ശിച്ചു
മലപ്പുറം: കൊണ്ടോട്ടി മാതംകുളത്ത് ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു രണ്ട് കുട്ടികള്‍ മരിച്ച കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മന്ത്രി വി അബ്ദുറഹ്മാനെത്തി. കുടുംബത്തിന് പരമാവധി സഹായം ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. സംഭവത്തില്‍ സമഗ്രമായ റിപ്പോര്‍ട്ട് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു ലഭിച്ച ശേഷം മുഖ്യമന്ത്രിയുമായി സംസാരിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യാക്തമാക്കി. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയുണ്ടായ അപകടത്തില്‍ അബൂബക്കര്‍ സിദ്ദിഖിന്റേയും സുമയ്യയുടേയും മക്കളായ ദിയാന ഫാത്തിമ (ഏഴ്), ലുബാന ഫാത്തിമ (ആറ് മാസം) എന്നിവരാണ് മരിച്ചിരിച്ചിരുന്നത്.












Click it and Unblock the Notifications