വട്ടപ്പാറയില്‍ വീണ്ടും അപകടം; ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞു, നടുക്കുന്ന ദൃശ്യങ്ങള്‍
മലപ്പുറം: വളാഞ്ചേരിക്കും വെട്ടിച്ചിറയ്ക്കുമിടയില്‍ ഹൈവേയിലെ വട്ടപ്പാറ വളവില്‍ വീണ്ടും അപകടം. പാഴ്‌സല്‍ ലോറി അമിത വേഗതയിലെത്തി നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞു. റോഡരികിലെ തടസങ്ങള്‍ തകര്‍ത്താണ് ലോറി താഴ്ചയിലേക്ക് മറിഞ്ഞത്. മുന്‍ ഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഇദ്ദേഹത്തെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമാണ് എന്നാണ് ആദ്യ വിവരങ്ങള്‍.

കോഴിക്കോട് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് വന്ന പാഴ്‌സല്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി വേഗത്തില്‍ വരുന്നതും താഴ്ചയിലേക്ക് മറിയുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്. ഏറെ കാലമായി ഇടയ്ക്കിടെ അപകടമുണ്ടാകുന്ന സ്ഥലമാണ് വട്ടപ്പാറ. ഇവിടെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന റോഡില്‍ അപകട-ജാഗ്രതാ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടങ്ങള്‍ക്ക് കുറവില്ല.












Click it and Unblock the Notifications