ബലി പെരുന്നാളിന് മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റിട്ടു; സിപിഎം പുറത്താക്കി; പ്രവർത്തകൻ അറസ്റ്റില്‍
മലപ്പുറം : മതസ്പർദ്ധ വളർത്തുന്ന രീതിയിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് സി പി എം പ്രവർത്തകനെ അറസ്റ്റ് ചെയ്തു. ബലിപെരുന്നാളിനെ കുറിച്ച് അപകീർത്തി പരമായ പോസ്റ്റിട്ടതിനാണ് നടപടി . വൈക്കാട്ടിരി സ്വദേശി കെ വി സത്യനാണ് ബലിപെരുന്നാളിന് തലേ ദിവസമാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മേലാറ്റൂര്‍ ശാഖ ജൂനിയര്‍ അക്കൗണ്ടന്റായി സേവനമനുഷ്ഠിക്കുകയാണ് സത്യൻ . എന്നാൽ , ഇദ്ദേഹത്തിന്റെ ഇത്തരം പ്രവർത്തികൾക്കെതിരെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തതായി ജില്ലാ സഹകരണ ബാങ്ക് പ്രസിഡൻറ് വ്യക്തമാക്കിയിരുന്നു . പോസ്റ്റിട്ടതിനെതിരെ യു ഡി എഫും യുവജന സംഘടനകളും പ്രതിഷേധിച്ച് രംഗത്തെത്തി .

പ്രതിപക്ഷ പാർട്ടികൾ പരാതി നൽകിയതിന് പിന്നാലെയാണ് കേസെടുത്ത് അറസ്റ്റ് ചെയ്യാൻ പാണ്ടിക്കാട് പോലീസ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ സത്യനെ പാർട്ടിയുടെ അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.
പാണ്ടിക്കാട് ലോക്കലിന് കീഴിലെ മണ്ടകക്കുന്ന് ബ്രാഞ്ച് അംഗമായ കെ വി സത്യൻ. സി പി എം നിലപാടിന് വിരുദ്ധമായുള്ള പ്രവർത്തികൾ ചെയ്യുകയും സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള പ്രചരണം നടത്തുകയും ചെയ്തതായി തെളിഞ്ഞതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചതെന്ന് സി പി എം വ്യക്തമാക്കുന്നു.












Click it and Unblock the Notifications