മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറം ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട; രണ്ടുപേര്‍ പിടിയില്‍, പ്രതികള്‍ ലക്ഷ്യമിട്ടത് വിദ്യാര്‍ഥികളെ

Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. രണ്ടു പേര്‍ പിടിയില്‍. കുറ്റിപ്പുറം പേരശന്നൂര്‍ സ്വദേശി കട്ടച്ചിറ അഷറഫലി, പോരൂര്‍ കുന്നുമ്മല്‍ കളരിയില്‍ ഫസലുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. അലിയെ കൊണ്ടോട്ടിയില്‍ വച്ചാണ് പോലീസ് പിടിച്ചത്. ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ നാര്‍ക്കോട്ടിങ് സെല്‍ നടത്തിയ രഹസ്യ നീക്കത്തിലാണ് പ്രതികള്‍ വലയിലായത്. അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവാണ് പിടിച്ചത്.

k

കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥികള്‍, അന്യ സംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ക്കിടയിലാണ് പ്രതികള്‍ വില്‍പ്പന നടത്തിവരുന്നത് എന്ന് പോലീസിന് വിവരം ലഭിച്ചു. മലപ്പുറം ഡിവിഷന്‍ എക്‌സൈസ് ഇന്റലിജന്‍സ വിഭാഗം പ്രവിന്റീവ് ഓഫീസര്‍ ബി ഷിജുമോന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബൈക്കില്‍ പോകവെയാണ് ഫസലുദ്ദീനെ പിടിച്ചത്. അഞ്ച് കിലോയോളം കഞ്ചാവ് ഇയാളുടെ കൈവശമുണ്ടായിരുന്നു.

പത്മിനി തോമസ് കോണ്‍ഗ്രസിലേക്ക്; മേയര്‍ സ്ഥാനാര്‍ഥിയായേക്കും, സിപിഎമ്മിന്റെ പരിഗണനയില്‍ 3 പേര്‍പത്മിനി തോമസ് കോണ്‍ഗ്രസിലേക്ക്; മേയര്‍ സ്ഥാനാര്‍ഥിയായേക്കും, സിപിഎമ്മിന്റെ പരിഗണനയില്‍ 3 പേര്‍

ദിവസങ്ങള്‍ക്ക് മുമ്പ് കൊണ്ടോട്ടിയില്‍ പാലക്കാട് സ്വദേശിയായ യുവാവ് പിടിയിലായിരുന്നു. പുല്ലരിക്കോട് സ്വദേശി ഹനീഫയാണ് പിടിയിലായത്. ഇയാള്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറ് കസ്റ്റഡിയിലെടുത്തു. 15 ലക്ഷത്തോളം രൂപ വില വരുന്ന കഞ്ചാവാണ് ഹനീഫയില്‍ നിന്ന് പിടിച്ചത്. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കേരളത്തിലെത്തിക്കുന്നത്. കിലോയ്ക്ക് 1500 രൂപയ്ക്കാണ് ആന്ധ്രയില്‍ നിന്ന് ലഭിക്കുകയത്രെ. കേരളത്തിലെത്തുമ്പോള്‍ 30 ഇരട്ടിയിലധികം വില വരും. ആന്ധ്രയില്‍ നിന്ന് ചരക്കുകള്‍ എത്തിക്കുന്നതിന്റെ മറവിലും കഞ്ചാവ് എത്തുന്നുണ്ട്.

രാഹുല്‍ ഗാന്ധിക്ക് ജയ് വിളിച്ച് സിപിഎമ്മുകാര്‍; മന്ത്രിസഭയിലേക്കില്ല, ബിഹാറില്‍ ലക്ഷ്യം മറ്റൊന്ന്രാഹുല്‍ ഗാന്ധിക്ക് ജയ് വിളിച്ച് സിപിഎമ്മുകാര്‍; മന്ത്രിസഭയിലേക്കില്ല, ബിഹാറില്‍ ലക്ഷ്യം മറ്റൊന്ന്

Malappuram
English summary
Malappuram news: Ganja siezed police in Kondotty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X