ലഗേജിലും ശരീരത്തിലും നിറയെ സ്വർണ്ണം; വിമാനത്താവളത്തിൽ സ്വർണവേട്ട; 2 പേർ പിടിയിൽ
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. സംഭവത്തിൽ രണ്ട് പേർ പൊലീസ് പിടിയിൽ ആയി. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്ത് ഇറങ്ങിയ യാത്രക്കാരെ ആണ് പിടി കൂടിയത്.
ഇവരുടെ ലഗേജിലും ശരീരത്തിലും ഒളിപ്പിച്ച 63.79 ലക്ഷം രൂപയുടെ സ്വർണമാണ് പിടി കൂടിയത്.
കരിപ്പൂർ പൊലീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇന്നലെ പുലർച്ചെയോടെ ആണ് സംഭവം നടന്നത്. ബഹ്റൈനിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണ്ണം പിടി കൂടിയത്.

മഞ്ചേരി കാരക്കുന്ന് പാറക്കൽ വീട്ടിൽ യൂസഫലി (34) ആണ് പിടിയിൽ ആയത്. ഇയാളിൽ നിന്ന് 4 സ്വർണ മിശ്രിത കാപ്സ്യൂളുകളാണ് കണ്ടെത്തിയത്. ഇത് ശരീര ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു.
963 ഗ്രാം മിശ്രിതത്തിൽ നിന്ന് 45.36 ലക്ഷം രൂപയുടെ 866 ഗ്രാം സ്വർണം ലഭിച്ചു എന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, അബുദാബിയിൽ നിന്നും വന്ന അങ്ങാടിപ്പുറം പുഴക്കാട്ടിരി മണ്ണുംകുളം പാലത്തിങ്ങൽ അബ്ദുല്ല (37) യെയും പിടികൂടിയിരുന്നു. എമർജൻസി വിളക്കിനുള്ളിൽ നിന്നു 18.43 ലക്ഷം രൂപയുടെ 352 ഗ്രാം സ്വർണമാണ് കണ്ടെത്തിയിരുന്നത്.
അതേസമയം, ഇക്കഴിഞ്ഞ ദിവസം സമാന സംഭവം നടന്നിരുന്നു. വിമാനത്താവളത്തിൽ നിന്നും കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടിച്ചെടുത്തിരുന്നു. കസ്റ്റംസിനെ കബളിപ്പിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ച സ്വർണം ആണ് പോലീസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ശരീരത്തിന്റെ രഹസ്യ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം.
ഏറെ സമയത്തെ പരിശോധനയ്ക്ക് ശേഷമായിരുന്നു യാത്രക്കാരനിൽ നിന്നും പൊലീസ് സ്വർണം പിടിച്ചെടുത്തത്. ഏകദേശം 34.4 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണിത്. കരിപ്പൂർ പോലീസിന്റെയും പ്രത്യേക അന്വേഷണ സംഘത്തിന്റെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഈ പരിശോധനയ്ക്ക് പിന്നാലെയാണ് യാത്രക്കാരനിൽ നിന്നും സ്വർണം കണ്ടെത്താൻ കഴിഞ്ഞത്.
പൊലീസ് പിടിയിലായ പ്രതി ബഹറൈനിൽ നിന്ന് നാട്ടിലേക്ക് എത്തിയതായിരുന്നു. ബാലുശ്ശേരി പുനത്ത് കെ.ടി.സാഹിർ (38) നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസിനെ കബളിപ്പിച്ച് വിമാനത്താവളത്തിൽ നിന്നും ഇയാൾ പുറത്തിറങ്ങിയിരുന്നു. പിന്നാലെ പോലീസിന്റെ നേതൃത്വത്തിൽ പ്രതിയെ പിടിക്കുകയാണ് ചെയ്തത്.
700 ഗ്രാം മിശ്രിതം മൂന്ന് ക്യാപ്സ്യൂളിൽ ആക്കിയാണ് ശരീര ഭാഗത്ത് ഒളിപ്പിച്ചിരുന്നത്. കണ്ടെത്തിയ സ്വർണം പരിശോധനയുടെ ഭാഗമായി പോലീസ് വേർ തിരിച്ചപ്പോൾ 650 ഗ്രാം സ്വർണം ലഭിച്ചു. 34 ലക്ഷം രൂപയിലധികം വിലമതിക്കുന്നതാണ് പിടിച്ച് എടുത്ത സ്വർണം എന്ന് പരിശോധനയ്ക്ക് ശേഷം പൊലീസ് വ്യക്തമാക്കി.












Click it and Unblock the Notifications