ക്യാപ്സ്യൂൾ കടത്താണ്; അതും ശരീരത്തിൽ ഒളിപ്പിച്ച്: വിവരങ്ങൾ പൊളിയുന്നു; പൊലീസിന്റെ പിടി വീഴും
കരിപ്പൂർ: വിമാനത്താവളത്തിൽ ഇടയ്ക്കിടെ ഇപ്പോൾ പൊലീസിന് സ്വർണവേട്ടയാണ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്നും ചോരുന്ന രഹസ്യ വിവരങ്ങൾ കിട്ടുന്നത് പൊലീസിന്റെ ഫോണിലേക്ക്.
കസ്റ്റംസിനെ കബളിപ്പിച്ച് ശരീര ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലാണ് വിമാനത്താവളത്തിന് അകത്ത് നിന്ന് പുറത്തേക്ക് സ്വർണക്കടത്ത് നടത്തുന്നത്.
എല്ലാ പരിശോധനകളും നടത്തിയാണ് വിമാനത്താവളത്തിന് ഉള്ളിലേക്ക് യാത്രക്കാർ കയറുന്നത്. എന്നാൽ പരിശോധനകളെ എല്ലാം കബളിപ്പിക്കുന്ന ഇവർ പിന്നാലെ കെണിയിൽ ആകുകയും ചെയ്യും. ശരീരത്തിന് ഉള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്ന സ്വർണം പിടികൂടാൻ പൊലീസ് സംഘം വിമാനത്താവളത്തിന് പുറത്ത് ഉണ്ടാകും.

രഹസ്യ വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് ആണ് പൊലീസ് പരിശോധന നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്യുന്നത്. കരിപ്പൂരിൽ വിമാനത്താവളത്തിൽ ഇപ്പോൾ ഇത് സ്ഥിര വാർത്തയാണ്. ഇക്കഴിഞ്ഞ മൂന്നര മാസത്തിനിടയിൽ പൊലീസ് സംഘത്തിന്റെ നേതൃത്വത്തിൽ പിടികൂടിയത് 7 പ്രതികളെ ആണ്.
ഈ ഏഴ് പേരും വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് വന്ന യാത്രക്കാരും. ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവരുടെ കൈയ്യിലെ സ്വർണം. ഇവരെ കൂട്ടിക്കൊണ്ട് പോകാൻ പുറത്ത് കാത്ത് നിന്ന 23 സഹായികളും 7 വാഹനങ്ങളും മൂന്നര മാസത്തിനിടയിൽ പോലീസ് പിടിച്ച് എടുത്തു.
ക്യാപ്സ്യൂൾ രീതിയിൽ ആണ് കള്ളക്കടത്ത് നടത്തുന്നത്. ഇതൊരു സുരക്ഷിതമായ കടത്ത് രീതി ആയതിനാൽ പെട്ടെന്ന് പിടികൂടാനും കഴിയില്ല എന്നതാണ് വസ്തുത. സ്വർണ്ണം ചേർത്ത മിശ്രിതത്തെ ക്യാപ്സൂൾ രൂപത്തിലാക്കി ശരീര ഭാഗത്ത് ഒഴിപ്പിക്കുകയാണ് പതിവ്. അതേ സമയം വിമാനത്താവളത്തിന് അകത്ത് നടക്കുന്ന പരിശോധനയിൽ ഇവ കണ്ടെത്തുക എന്നത് ഏറെ പ്രയാസകരമായ കാര്യം ആണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
പിടി കൂടുന്ന യാത്രക്കാരെ പോലീസിന് സംശയം തോന്നി ആണ് ചോദ്യം ചെയ്യുന്നത്. ഇത്തരത്തിൽ സ്വർണം കടത്തുന്ന പ്രതികളെ ആശുപത്രിയിൽ എത്തിച്ച് എക്സ്റെ പരിശോധനയ്ക്ക് വിധേയമാക്കി സ്വർണ്ണം കണ്ടെത്തിയ ചരിത്രവും ഉണ്ട്. ഇതും അല്ലെങ്കിൽ അന്വേഷണ ഏജൻസികൾക്ക് ലഭിക്കുന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് പ്രതികളെ പിടി കൂടുന്നത്.
എന്നാൽ, ഇപ്പോൾ പൊലീസിന് നേരിട്ട് ആണ് ഇത്തരം രഹസ്യ വിവരങ്ങൾ ലഭിക്കുന്നത്. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ കസ്റ്റംസിന് കൈമാറുന്നതാണ് പതിവ്. ഇക്കഴിഞ്ഞ 2 ആഴ്ചകളിലായി നിരവധി പേരെ പൊലീസ് പിടി കൂടി കസ്റ്റംസിന് കൈമാറിയിരുന്നു.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications