സർവകലാശാല വിവരങ്ങൾ ഇനി ജനങ്ങളിലേക്കും...; കാലിക്കറ്റിൽ ഇന്റർനെറ്റ് റേഡിയോ
മലപ്പുറം : കാലിക്കറ്റിൽ ഇന്റർനെറ്റ് റേഡിയോ പ്രവർത്തനം ആരംഭിക്കുന്നു. കാലിക്കറ്റ് സർവകശാല റേഡിയോ സിയു എന്ന പേരിലാണ് റേഡിയോ പ്രവർത്തനം ആരംഭിക്കുന്നത്. ഇന്റർനെറ്റ് റേഡിയോയുടെ ലോഗോ പ്രകാശനം നടന്നിരുന്നു. വി സി ഡോ. എം.കെ.ജയരാജാണ് ലോഗോ പ്രകാശനം ചെയ്തിരുന്നത്.
ഇന്റർനെറ്റ് റേഡിയോയുടെ ഓഫീസിന്റെ ഉദ്ഘാടനവും ജയരാജൻ നിർവ്വഹിച്ചു. ഇതിനായി സൗണ്ട് എൻജിനീയർമാരെ അടിയന്തരമായി നിയമിക്കും . ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കാൻ ആണ് ഇന്റർനെറ്റ് റേഡിയോ അധികൃതരുടെ തീരുമാനം.

ഫോണിലെ ആപ് മുഖേന കാലിക്കറ്റ് യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഭാവിയിൽ ഈ റേഡിയോ ഇന്റ്റർനെറ്റ് പ്രവർത്തനം 24 മണിക്കൂറും പ്രവർത്തനം ഉണ്ടാകും. ഇന്റർനെറ്റ് റേഡിയോയുടെ ലോഗോ രൂപ കൽപന ചെയ്തത് അതി മനോഹരമായ രീതിയിൽ ആണ്. എജ്യുക്കേഷനൽ മൾട്ടി മീഡിയ റിസർച് സെന്റർ ഗ്രാഫിക് ഡിസൈനർ അനീഷ് ആണ് ഇത് തയ്യാറാക്കിയത്.
അതേസമയം , റജിസ്ട്രാർ ഡോ. ഇ. കെ.സതീഷ്, സിൻഡിക്കറ്റ് അംഗങ്ങൾ ആയ ഡോ. എം. മനോഹരൻ, കെ. കെ.ഹനീഫ, ഡോ. ജി. റിജുലാൽ , ഡോ. കെ .പി.വിനോദ് കുമാർ, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ ഡോ. പി. ശിവദാസൻ, ഡോ. സി. ഡി.രവികുമാർ, ഡോ. കെ. അബ്ദുൽ ഗഫൂർ, ഡോ. വി. എൽ. ലജീഷ്, ഡോ. ശ്രീകല മുല്ലശേരി എന്നിവർ ലോഗോ പ്രകാശന പരിപാടിയിൽ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications