മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

50 കിലോ ഭാരം; 604 പേജുകൾ; രണ്ടടി നീളം; ഖുർആൻ എഴുതി ചരിത്രം സൃഷ്ടിച്ച് മദ്രസ അധ്യാപകൻ

Google Oneindia Malayalam News

മലപ്പുറം: ജില്ലയിൽ ഒരു മദ്രസ അധ്യാപകൻ തന്റെ നീണ്ട വർഷത്തെ കഠിനാധ്വാനത്തിനൊടുവിൽ ഖുർആൻ സ്വന്തമായി എഴുതി തയ്യാറാക്കിയിരിക്കുന്നത്. ഏകദേശം ഒരു വർഷം നീണ്ട അധ്വാനമായിരുന്നു ഇത്. ഇപ്പോൾ ഈ ഖുർആനിന് 50 കിലോ ഭാരമുണ്ട്.

604 പേജുകളും 114 അധ്യായങ്ങളും രണ്ടടി നീളവും ആണ് മദ്രാസ അധ്യാപകൻ തയ്യാറാക്കിയ ഈ ഖുർആന് ഉള്ളത് . പൊന്നാനി സ്വദേശിയും മദ്രസ അധ്യാപകനും ആയ കട്ടേക്കാട്ട് മുബാറക് മുസ്‍ല്യാരുടെ കഠിന അധ്വാനത്തിന്റെ ഫലമാണിത്. സി ഡി മാർക്കർ ഉപയോഗിച്ചാണ് ചാർട്ട് പേപ്പറിൽ ഖുർആൻ എഴുതിയത്.

MAM

മാറഞ്ചേരി താമലശ്ശേരിയിലെ മദ്രസാധ്യാപകനും എസ് വൈ എസ് കറുകത്തിരുത്തി പ്രസിഡന്റാണ് മുബാറക് മുസ്‍ല്യാർ . കോവിഡ് മഹാമാരി പിടിമുറുക്കിയ കാലത്താണ് മദ്രസ അധ്യാപകനായ കട്ടേക്കാട്ട് മുബാറക് മുസ്‍ല്യാർ ഇതിനുളള ശ്രമം ആരംഭിച്ചു തുടങ്ങിയത് . പരിശ്രമത്തിന്റെ ആദ്യ ദിവസങ്ങളിൽ നാലു പേജുകളിലാണ് ഖുർആൻ എഴുതി തുടങ്ങിയത്. ഇതിന് പിന്നാലെയും അദ്ദേഹത്തിന്റെ കഠിന പ്രയത്നം പ്രതിദിനം ഏഴ് പേജുകളിൽ വരെയെത്തി തുടങ്ങി .

കോവിഡിന്റെ ലോക്ക്ഡൗൺ കാലം ഇതിന് വേണ്ടി ഈ മദ്രാസ അധ്യാപകൻ പരിപൂർണ്ണമായി ഉപയോഗിച്ചു . ഇതിന് പിന്നാലെ എഴുത്തിന്റെ വേഗത ഇച്ചിരി കുറഞ്ഞു തുടങ്ങി. അദ്ദേഹത്തിന്റെ ജോലി തിരക്കുകൾ ആയിരുന്നു ഇതിന്റെ പ്രധാന കാരണം . എന്നാലും ഇതിനിടയിൽ സമയം കണ്ടെത്തി ഖുർആൻ എഴുതുന്നതിലേക്ക് വേണ്ടി സമയം കണ്ടെത്തിയിരുന്നു .

'രാജ്യസ്നേഹമുണ്ടെങ്കിൽ ചൈനയിൽ നിന്ന് പോളിസ്റ്റർ ത്രിവർണ്ണ പതാകകൾ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം ഉപേക്ഷിക്കണം''രാജ്യസ്നേഹമുണ്ടെങ്കിൽ ചൈനയിൽ നിന്ന് പോളിസ്റ്റർ ത്രിവർണ്ണ പതാകകൾ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം ഉപേക്ഷിക്കണം'

ശരാശരി ഒരു പേജ് എഴുതി പൂർത്തിയാക്കണം എങ്കിൽ ഏകദേശം ഒരു മണിക്കൂർ വേണം എന്നാണ് മദ്രാസ അധ്യാപകൻ വെളിപ്പെടുത്തുന്നത്. ജൂൺ 15 - ന് മുബാറക് മുസ്‍ല്യാർ ചരിത്ര ദൗത്യം പൂർത്തീകരിച്ചു എന്നാണ് റിപ്പോർട്ട് . അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദൗത്യം ആയിരുന്നു ഖുർആൻ സ്വന്തമായി എഴുതി തയ്യാറാക്കണമെന്നത്. ഈ ദൗത്യമാണ് സ്വന്തം കൈകൊണ്ട് എഴുതി പ്രശസ്തി സ്വന്തമാക്കിയത് .

'ദിലീപിന്റെ മകൾ മഹാലക്ഷ്മിക്ക് ഈ 5കൊല്ലം സ്വസ്ഥത കിട്ടിയെന്ന് തോന്നുന്നുണ്ടോ?നടന് പങ്കുണ്ടെന്ന് കരുതുന്നില്ല''ദിലീപിന്റെ മകൾ മഹാലക്ഷ്മിക്ക് ഈ 5കൊല്ലം സ്വസ്ഥത കിട്ടിയെന്ന് തോന്നുന്നുണ്ടോ?നടന് പങ്കുണ്ടെന്ന് കരുതുന്നില്ല'

അതേസമയം , പൊന്നാനി വലിയ പള്ളിയുടെ മുറ്റത്ത് തുറാബ് സഖാഫി തങ്ങൾ ഇതിന്റെ പ്രകാശനം നിർവഹിച്ചിരുന്നു . അബൂബക്കർ , മഖ്ദൂം എം പി മുത്തുക്കോയ തങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .

Malappuram
English summary
malappuram news: Madrasa teacher created history by writing a Quran weighing 50 kg and 604 pages goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X