മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറം: കൊറോണ രോഗികള്‍ക്ക് നായ നക്കിയ ഭക്ഷണം, വിവാദം കത്തുന്നു, നഗരസഭ പിന്മാറി

Google Oneindia Malayalam News

മലപ്പുറം: നിലമ്പൂര്‍ ഐജിഎംആര്‍ കൊറോണ പരിശോധന കേന്ദ്രത്തില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് നായ നക്കിയ ഭക്ഷണം നല്‍കിയെന്ന് ആരോപണം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിവാദങ്ങള്‍ക്ക് തുടക്കം. രോഗികളില്‍ ചിലര്‍ ഇതുസംബന്ധിച്ച് ഓണ്‍ലൈന്‍ വഴി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. വെള്ളിയാഴ്ച രാത്രി നല്‍കിയ ഭക്ഷണം നായ നക്കി എന്നാണ് ആരോപണം. ഭക്ഷണം വാങ്ങാനെത്തിയ രോഗികളില്‍ ചിലരാണ് നായ നക്കുന്നത് കണ്ടത്. ഇവര്‍ മറ്റുള്ളവരോടും വിഷയം പറഞ്ഞതോടെ സംഭവം വിവാദമായി.

18

ഭക്ഷണം വേണ്ടെന്ന് ചികില്‍സയിലുള്ളവര്‍ നിലപാടെടുത്തു. 200 ലധികം രോഗികളാണ് ഇവിടെയുള്ളത്. ഇവര്‍ ഭക്ഷണം കഴിക്കാന്‍ തയ്യാറായില്ല. വീഡിയോ സഹിതം കളക്ടര്‍ക്ക് ചിലര്‍ പരാതി അയച്ചു. തൊട്ടുപിന്നാലെ പോലീസ് കേന്ദ്രത്തിലെത്തി. പുതിയ ഭക്ഷണം എത്തിച്ചു നല്‍കാന്‍ പോലീസ് നിര്‍ദേശിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് ഇവിടെ ചികില്‍സയില്‍ കഴിയുന്നത്. നായ നക്കിയ ഭക്ഷണം നല്‍കിയ വിവാദത്തില്‍ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാണ്.

സൗദിക്ക് അമേരിക്കയുടെ ഉഗ്രന്‍ പണി; വരുമാനം കുത്തനെ ഇടിയും... ചൈനയും ട്രംപും കൈകോര്‍ക്കുന്നുസൗദിക്ക് അമേരിക്കയുടെ ഉഗ്രന്‍ പണി; വരുമാനം കുത്തനെ ഇടിയും... ചൈനയും ട്രംപും കൈകോര്‍ക്കുന്നു

അതേസമയം, വിവാദം ശക്തമായ പശ്ചാത്തലത്തില്‍ ഭക്ഷണ വിതരണ ചുമതലയില്‍ നിന്ന് നഗരസഭ പിന്‍മാറുമെന്നാണ് വിവരം. അനാവശ്യ വിവാദങ്ങളില്‍ നഗരസഭ പഴി കേള്‍ക്കേണ്ട എന്ന നിലപാടിലാണിത്. കൊവിഡ് കേന്ദ്രങ്ങളില്‍ സര്‍ക്കാരാണ് ഭക്ഷണം വിതരണം ചെയ്യേണ്ടതെന്നും അതിനാലാണ് തങ്ങള്‍ പിന്‍മാറുന്നതെന്നും നഗരസഭ പറയുന്നു.

നടപടിയെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ് പറയുന്നു; അങ്ങ് അന്വേഷിക്കണം, മുഖ്യമന്ത്രിയോട് ഭാഗ്യലക്ഷ്മിനടപടിയെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ് പറയുന്നു; അങ്ങ് അന്വേഷിക്കണം, മുഖ്യമന്ത്രിയോട് ഭാഗ്യലക്ഷ്മി

Recommended Video

cmsvideo
മലപ്പുറം; രോഗികൾക്ക് നായ നക്കിയ ഭക്ഷണം നൽകിയ സംഭവം; നഗരസഭ ഭക്ഷണവിതരണത്തില്‍ നിന്നും പിന്മാറുന്നു

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ശനിയാഴ്ച ആശുപത്രിയുടെ മാനേജ്‌മെന്റ് സമിതി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ഭക്ഷണ വിതരണത്തില്‍ നിന്ന് നഗരസഭ പിന്‍മാറാം എന്ന് തീരുമാനിച്ചത്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരാതികളാണ് ഉയരുന്നതെന്ന് നഗരസഭാ അധികൃതര്‍ പറയുന്നു. നഗരസഭ ഏര്‍പ്പാടാക്കിയ കാറ്ററിങ് സംഘത്തിനെതിരെയും ആരോപണങ്ങള്‍ ശക്തമാണ്.

Malappuram
English summary
Malappuram News: patients in Nilambur Corona treatment center alleged distribute bad food
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X