India
 • search
 • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലമുകളിൽ എത്തിച്ച് മർദ്ദനം; കുരുക്കിയത് ഡേറ്റിങ് ആപ് വഴി! ഒടുവിൽ കാറും പണവും പോയി...

Google Oneindia Malayalam News

മലപ്പുറം: കോട്ടക്കൽ സ്വദേശിയെ മർദ്ദിച്ച് പണവും കാറും തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ പൊലീസ് പിടിയിൽ. എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് പെരുമുഖം സ്വദേശികളായ എൻ പി പ്രണവ് (22), ഷഹദ് ഷമീം (22), പ്രായപൂർത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്.

നിലവിൽ 2 പ്രതികളെയും റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്തയാളെ തിരൂർ ബാല നീതി ബോർഡ് മുൻപാകെ ഹാജരാക്കി. കോട്ടയ്ക്കൽ സ്വദേശിയെ കാക്കഞ്ചേരിയിലേക്ക് വിളിച്ചു വരുത്തി വാഴയൂരിലെ മല മുകളിൽ എത്തിച്ച് മർദ്ദിച്ചതായാണ് പൊലീസിന് ലഭിച്ച പരാതി.

കഴിഞ്ഞ 24 - ന് രാത്രിയാണ് സംഭവം സംഭവം നടന്നത്. ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ടായിരുന്നു കോട്ടക്കൽ സ്വദേശിയെ മർദ്ദനത്തിന് 3 പേരും ഇരയാക്കിയത്. പ്രതികൾ 10,000 രൂപ അക്കൗണ്ടിലേക്ക് വാങ്ങിയ ശേഷം, സമൂഹ മാധ്യമത്തിൽ അപകീർത്തിപ്പെടുത്തു എന്ന് ഭീഷണിപ്പെടുത്തി കാർ തിരികെ നൽകാൻ 5 ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് കോട്ടക്കൽ സ്വദേശിയെ രാത്രി 12 - ന് രാമനാട്ടുകര ബസ് സ്റ്റാൻഡിന് മുന്നിൽ ഇറക്കി വിട്ടു. ശേഷം, പ്രതികൾ കാറുമായി കടക്കുകയായിരുന്നു. ഈ കാറുമായി ദിവസക്കൂലിക്ക് ഡ്രൈവറുമായി കറങ്ങുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് പ്രതികളെ പിടികൂടിയത്.

അതേസമയം, കാർ മോഷ്ടിച്ചത് ആണെന്ന് അറിയാതെയാണ് ജോലി ചെയ്തതെന്ന് ഡ്രൈവർ മൊഴി നൽകി. തേഞ്ഞിപ്പലം ഇൻസ്പെക്ടർ എൻ ബി ഷൈജു, എസ് ഐ സംഗീത് പുനത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

ഓട്ടോ റിക്ഷയിൽ പിന്തുടർന്നു! ഒടുവിൽ ഡ്രൈവറെ വലിച്ചിറക്കി മർദ്ദനം; 3 പേർക്കെതിരെ കേസ്

ഇടുക്കി: കെ എസ് ആർ ടി സി ബസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് എടുത്ത് പോലീസ്. കാഞ്ഞാർ പൊലീസിന്റേതായിരുന്നു നടപടി. 3 പേർക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കണ്ടാൽ അറിയാവുന്ന 3 പേർക്കെതിരെയാണ് കേസ്. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം നടന്നത്. കെ എസ് ആർ ടി സി ഡ്രൈവർ മുതലക്കോടം സ്വദേശി സാബുവിന് നേരെയാണ് മർദനം ഉണ്ടായത്.

യാത്രക്കാരുടെ അഭ്യർഥന; കണ്ണൂർ-കോയമ്പത്തൂർ മെമു സാധാരണ കോച്ചിലേക്കോ? റെയിൽവേയുടെ പരിഗണനയിൽ !യാത്രക്കാരുടെ അഭ്യർഥന; കണ്ണൂർ-കോയമ്പത്തൂർ മെമു സാധാരണ കോച്ചിലേക്കോ? റെയിൽവേയുടെ പരിഗണനയിൽ !

കട്ടപ്പനയിൽ നിന്നു വന്ന ബസ് അറക്കുളം അശോക കവലയിൽ നിർത്തി യാത്രക്കാരെ ഇറക്കുമ്പോൾ 3 യുവാക്കൾ ഡ്രൈവറോട് തട്ടിക്കയറുകയായിരുന്നു. നിലവിൽ പ്രതികൾ ഒളിവിൽ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബസ് നിർത്തിയതിനെ ച്ചൊല്ലി ഉണ്ടായ തർക്കമാണ് മർദ്ദന് കാരണം എന്നാണ് സൂചന. അതേസമയം, മർദ്ദിക്കപ്പെട്ട ഡ്രൈവറെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

കറുപ്പിൽ തിളങ്ങി ഈ നായിക; ലുക്കിലാണ് നല്ല സെറ്റാണ്; മീരാനന്ദനെ കാണാം

ഓട്ടോറിക്ഷയിൽ പിന്തുടർന്നാണ് പ്രതികൾ എ കെ ജി കവലയിൽ ബസ് തടഞ്ഞ് ഡ്രൈവറെ വലിച്ചിറക്കി മർദിച്ചത് . ബസ് നിറയെ യാത്രക്കാരുണ്ടായിരുന്നു. പിന്നലെ, പൊലീസ് ഇടപെട്ടാണ് ബസ് സർവീസ് പുനരാരംഭിച്ചത്. ഒരു മണിക്കൂറോളം ബസ് സംഭവ സ്ഥലത്ത് കിടന്നിരുന്നു. മൂലമറ്റം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും മറ്റൊരു ഡ്രൈവറെ വരുത്തിയാണ് സർവീസ് ആരംഭിക്കുകയായിരുന്നു. കാഞ്ഞാർ എസ്‌ ഐ ജിബിൻ തോമസും സംഘവും എത്തിയപ്പോഴേക്കും അക്രമികൾ സ്ഥലം വിട്ടിരുന്നു.

cmsvideo
  വിജയ് ബാബുവിനെ പുറത്താക്കണമെന്ന് ഗണേഷ് കുമാര്‍
  Malappuram
  English summary
  Malappuram news; police have arrested three people for beating up youth man and extorting his money
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X