വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: കസ്റ്റംസിനെ കബളിപ്പിക്കാൻ ശ്രമം; കയ്യോടെ പൊക്കി പൊലീസ്
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിന് പുറത്ത് വീണ്ടും പോലീസ്ന്റെ സ്വർണവേട്ട. വിമാനത്താവളത്തിന് ഉളളിൽ നിന്ന് പുറത്തിറങ്ങിയ യാത്രക്കാരനിൽ നിന്നും 46 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ശരീരത്തിൽ ഒളിപ്പിച്ച നിലായിലായിരുന്നു സ്വർണം.
കസ്റ്റംസിനെ കബളിപ്പിച്ച് പുറത്ത് ഇറങ്ങാനായിരുന്നു ശ്രമം. എന്നാൽ കയ്യോടെ പൊലീസ് പിടി കൂടുകയായിരുന്നു. വാഴക്കാട് ആക്കോട് സ്വദേശി മുഹമ്മദ് റമീസ് (29) ആണു പിടിയിലായത്. കാപ്സ്യൂള്‍ രൂപത്തിലുള്ള 1.04 കിലോഗ്രാം മിശ്രിതത്തില്‍ നിന്ന് 909 ഗ്രാം സ്വര്‍ണം ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.

യാത്രക്കാരനെയും സ്വീകരിക്കാൻ പുറത്ത് എത്തിയ രണ്ടു പേരെയും അവരുടെ കാറും കസ്റ്റഡിയിൽ എടുത്തു. കരിപ്പൂര്‍ പൊലീസും പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്നാണ് പ്രതിയെ പിടി കൂടിയത്. ദുബായിൽ നിന്ന് നാട്ടിൽ എത്തിയതാണ് 29 - കാരനായ മുഹമ്മദ് റമീസ്.
സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാൾ നാട്ടിൽ എത്തിയത്. കസ്റ്റംസ് നടത്തിയ പരിശോധനയിൽ ഇന്നലെ പുലർച്ചെ രണ്ടരയ്ക്ക് വിമാനത്താവളത്തിൽ ഇയാളെ പിടി കൂടുകയായിരുന്നു. നേരത്തെ തന്നെ കസ്റ്റംസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. അതിനാൽ തന്നെ വിമാനത്താവളത്തിൽ നിന്നും പുറത്ത് എത്തിയ ഇയാളെ അതിവേഗം പിടികൂടാൻ കഴിഞ്ഞു. ഇയാളെ സ്വീകരിക്കാൻ വന്ന താമരശ്ശേരി സ്വദേശി മുഹമ്മദ് മുസ്തഫ (36), കോഴിക്കോട് കുന്നമംഗലം സ്വദേശി ഉവൈസ് (33) എന്നിവരെയും പൊലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
എസ് ഐ പി.സാമി , പൊലീസ് ഉദ്യോഗസ്ഥരായ ഷബീറലി , മിഥുൻ , ആരോഹ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം നടന്നത്. പിടികൂടിയവരെയും സ്വര്‍ണവും തുടര അന്വേഷണത്തിനായി കസ്റ്റംസിന് കൈമാറും എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications