മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊന്നാനിയില്‍ യുവാവിന് പോലീസിന്റെ ക്രൂര പീഡനം; പഞ്ചസാര ലായനി കുടിപ്പിച്ചു, നഗ്നനാക്കി മര്‍ദ്ദിച്ചു

Google Oneindia Malayalam News

തിരൂര്‍: പൊന്നാനി സ്വദേശിയായ യുവാവിനെ തിരൂര്‍ സ്റ്റേഷനിലെ പോലീസുകാരന്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പരാതി. കഴിഞ്ഞ ദിവസം പകല്‍ വീട്ടിലെത്തി യുവാവിനെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു രണ്ടു പോലീസുകാര്‍. അനീഷ് പീറ്റര്‍ എന്ന പോലീസുകാരനെതിരെയാണ് പരാതി. വീട്ടില്‍ അതിക്രമിച്ച് കയറിയ അനീഷ് പീറ്റര്‍ വീട്ടുകാരുടെ മുന്നിലിട്ട് നജ്മുദ്ദീന്‍ എന്ന യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. കാര്യം തിരക്കിയപ്പോള്‍ സ്ത്രീയെ ശല്യം ചെയ്‌തെന്ന് പരാതി ലഭിച്ചു എന്നാണ് പോലീസുകാരന്‍ വീട്ടുകാരോട് പറഞ്ഞത്.

k

പൊന്നാനി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ യുവാവിനെ തിരൂര്‍ സ്റ്റേഷനിലെ പോലീസുകാരന്‍ മര്‍ദ്ദിച്ചത് എന്തിന് എന്ന ചോദ്യം ഉയര്‍ന്നപ്പോഴാണ് പരാതി സംബന്ധിച്ച് സൂചന ലഭിച്ചത്. പോലീസുകാരന് പരിചയമുള്ള ആരോഗ്യ പ്രവര്‍ത്തകയുടെ വാക്ക് കേട്ടാണ് നജ്മുദ്ദീനെ മര്‍ദ്ദിച്ചത് എന്നാണ് വിവരം. വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോയ നജ്മുദ്ദീനെ പൊന്നാനിയിലെ പോലീസ് ക്വാട്ടേഴ്‌സിലേക്കാണ് കൊണ്ടുപോയത്. വീട്ടില്‍ വച്ചും പോലീസ് ക്വാട്ടേഴ്‌സിന് മുന്നില്‍ വച്ചും മര്‍ദ്ദിച്ച ശേഷം ക്വാട്ടേഴ്‌സില്‍ വച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ ഷൂട്ടിങ് വൈകും; പൃഥ്വിരാജിന്റെ കടുവയുമായി ബന്ധമില്ലെന്ന് നിര്‍മാതാവ്സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ ഷൂട്ടിങ് വൈകും; പൃഥ്വിരാജിന്റെ കടുവയുമായി ബന്ധമില്ലെന്ന് നിര്‍മാതാവ്

Recommended Video

cmsvideo
മലപ്പുറം: പൊന്നാനിയിൽ യുവാവിന് ക്രൂരമർദനം; പൊലീസുകാരന് സസ്പപെൻഷൻ

നഗ്നനാക്കി രഹസ്യഭാഗങ്ങളില്‍ പിടിച്ചു. മദ്യം കുടിപ്പിക്കാന്‍ ശ്രമിച്ചു. ചൂടുള്ള പഞ്ചസാര ലായനി നിര്‍ബന്ധിച്ച് കുടിപ്പിച്ചു. ഇതോടെ ബോധരഹിതനായി. ബോധം വന്നപ്പോള്‍ ഉച്ചയ്ക്ക്് ശേഷം സ്‌റ്റേഷനിലെത്തിച്ചു. പൊന്നാനി പോലീസ് യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. വീട്ടുകാരുടെ ജാമ്യത്തില്‍ തന്നെ വിട്ടയച്ചു. വീട്ടുകാര്‍ പിന്നീട് പൊന്നാനിയിലെ ആശുപത്രിയില്‍ പ്രവേശിച്ചു. ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അനീഷ് പീറ്ററെ സസ്‌പെന്റ് ചെയ്തു. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പെരുമ്പടപ്പ് സിഐയോട് ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീം ആവശ്യപ്പെട്ടു.

Malappuram
English summary
Malappuram news: Ponnani natives beaten by Police officer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X