കുട്ടി മൂത്രമൊഴിച്ചതില്‍ തര്‍ക്കം; മലപ്പുറത്ത് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു, ഭര്‍ത്താവ് കുടുങ്ങും

മലപ്പുറം: ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. വെട്ടിച്ചിറ സ്വദേശി സഫാനയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതും ചികില്‍സയിലിരിക്കെ മരിച്ചതും. കഴിഞ്ഞ ശനിയാഴ്ചയായായിരുന്നു ആത്മഹത്യാശ്രമം. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്നലെ മരിച്ചു.
ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ സഫാനയുടെ കുടുംബം രംഗത്തുവന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ വലിയ വിഷമത്തിലാണ് സഫാന കഴിഞ്ഞിരുന്നത് എന്ന് യുവതിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു. ഭര്‍ത്താവ് രണ്ടത്താണി സ്വദേശി അര്‍ഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീധന വിഷയത്തിലും മറ്റും സഫാനയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പ്രയാസപ്പെടുത്തിയിരുന്നു എന്നാണ് സഫാനയുടെ വീട്ടുകാര്‍ പറയുന്നത്.
ഇവരുടെ പരാതിയില്‍ കാടാമ്പുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒന്നര വയസുള്ള കുട്ടിയുണ്ട് ഇവര്‍ക്ക്. കുട്ടി ദേഹത്ത് മൂത്രമൊഴിച്ചത് കാരണം സഫാനയെ ഭര്‍ത്താവ് ചീത്ത പറഞ്ഞിരുന്നുവത്രെ. ഇതില്‍ മനംനൊന്ത് യുവതി ശനിയാഴ്ച ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കേസില്‍ എല്ലാ വശവും പരിശോധിക്കുമെന്ന് പോലീസ് പ്രതികരിച്ചു.












Click it and Unblock the Notifications