മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

താനൂരില്‍ റെയില്‍വെ ഗേറ്റ് അടച്ചിടും: ക്രമീകരണങ്ങള്‍ ഇങ്ങനെ... മന്ത്രി വിളിച്ച യോഗത്തിലെ തീരുമാനം

Google Oneindia Malayalam News

മലപ്പുറം: താനൂരിലെ റെയില്‍വെ ഗേറ്റ് അടച്ചിടാന്‍ തീരുമാനം. അതിന് മുന്നോടിയായി ചില ക്രമീകരണങ്ങള്‍ ഒരുക്കും. തെയ്യാല റെയില്‍വെ ഗേറ്റിന് മുകളിലൂടെ മേല്‍പ്പാലം നിര്‍മിക്കുന്ന ജോലികള്‍ തുടങ്ങിയിട്ടുണ്ട്. ഗേറ്റ് പൂര്‍ണമായി അടച്ചിടാനായിരുന്നു ആദ്യ ആലോചന. എന്നാല്‍ ജനങ്ങള്‍ക്ക് പ്രയാസമുണ്ടാകുമെന്നതിനാല്‍ ബദല്‍ സംവിധാനം ഒരുക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. തുടര്‍ ചര്‍ച്ചകളുടെ ഭാഗമായി ഇന്ന് വ്യാപാര ഭവന്‍ ഒഡിറ്റോറിയത്തില്‍ മന്ത്രി വി അബ്ദുറഹ്മാന്‍ യോഗം വിളിച്ചിരുന്നു. ഗേറ്റ് അടയ്ക്കുന്നതിന് മുന്നോടിയായി ട്രാഫിക് ക്രമീകരണങ്ങള്‍ ഒരുക്കാന്‍ യോഗത്തില്‍ തീരുമാനമായി.

t

റെയില്‍വെ ഗേറ്റ് അടച്ചിടുന്നത് യാത്രക്കാരെ അറിയിക്കാന്‍ എല്ലാ ജംഗ്ഷനുകളിലും ഡൈവെര്‍ഷന്‍ ബോര്‍ഡ് സ്ഥാപിക്കണം. റെയില്‍വെ മേല്‍പാലം പയലിങ് പ്രവൃത്തി സമയത്ത് റെയില്‍വെ ഗേറ്റ് അടച്ചിടുന്നതിനും പയലിങ് പ്രവൃത്തി പൂര്‍ത്തിയായതിനു ശേഷം ചെറിയ വാഹനങ്ങള്‍ കടത്തിവിടുന്നതിനും തീരുമാനമായി. തെയ്യാല ഭാഗത്തു നിന്ന് വരുന്ന ബസുകള്‍ക്കും ഓട്ടോകള്‍ക്കും കാട്ടിലങ്ങാടി റോഡില്‍ പാര്‍ക്കിങ് സൗകര്യമൊരുക്കാനും ഗുഡ്സ് വാഹനങ്ങളുടെ പാര്‍ക്കിങ് പ്രശ്ന പരിഹാരത്തിനായി താനൂര്‍ നഗര സഭാ ചെയര്‍മാന്‍, പോലീസ് അധികൃതര്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ യോഗം വിളിക്കാനും തീരുമാനിച്ചു.

മമത എത്തി; എന്‍സിപി അപ്രത്യക്ഷം!! ഗോവയില്‍ കളി വേറെ ലെവല്‍, പോരിന് 3 പാര്‍ട്ടികള്‍മമത എത്തി; എന്‍സിപി അപ്രത്യക്ഷം!! ഗോവയില്‍ കളി വേറെ ലെവല്‍, പോരിന് 3 പാര്‍ട്ടികള്‍

നിലവിലുള്ള അണ്ടര്‍ ബ്രിഡ്ജ് സൗകര്യപ്രദമാണോ എന്നും വാഹന ഗതാഗതത്തിന് ഉപയോഗപ്പെടുത്താന്‍ സാധിക്കുമോ എന്നതും പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ താനൂര്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. താനൂര്‍ നഗരസഭാ ചെയര്‍മാന്‍ പിപി ഷംസുദ്ധീന്‍ യോഗത്തില്‍ അധ്യക്ഷനായി. തിരൂര്‍ ആര്‍ഡിഒ പിസുരേഷ്, തഹസില്‍ദാര്‍ പി ഉണ്ണി, താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്‍, നഗരസഭാ സെക്രട്ടറി, ആര്‍ഡിബിസി പ്രതിനിധികള്‍, ജോയിന്റ് ആര്‍ടിഒ, ഓട്ടോ ടാക്സി തൊഴിലാളി-പ്രതിനിധികള്‍, വ്യാപാരി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

എന്തിന് പ്ലാസ്റ്റിക് സര്‍ജറി!! ആ ഭംഗിക്ക് പൊട്ടും കണ്‍മഷിയും തന്നെ ധാരാളം... കാവ്യ മാധവന്‍ അന്നും ഇന്നും സുന്ദരി

ജില്ലയില്‍ 83 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച 83 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ രേണുക അറിയിച്ചു. 1.74 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 4,766 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 80 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് പേരുടെ വൈറസ് ഉറവിടം വ്യക്തമായിട്ടില്ല. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Malappuram
English summary
Tanur Railway Gate Will be Closed After Installing Traffic Board
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X