മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വൈശാഖിനെ കൊന്നത് മാനേജര്‍; പരാതി നല്‍കാന്‍ ആദ്യമെത്തി, തിരയാനും, കുടുംബത്തെ ആശ്വസിപ്പിച്ചു, ഒടുവില്‍

Google Oneindia Malayalam News

താനൂര്‍: ദിനൂപിന്റെ പെരുമാറ്റം ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വൈശാഖിന്റെ മരണം ആദ്യം പോലീസിനെ അറയിച്ചത് ദിനൂപ് ആണ്. പോലീസിനൊപ്പം തിരച്ചിലില്‍ പങ്കെടുത്തു. വൈശാഖിന്റെത് സാധാരണ മരണമെന്ന് വരുത്തി തീര്‍ക്കാനുള്ള വിവരങ്ങള്‍ പോലീസിന് കൈമാറി. മൃതദേഹം സംസ്‌കരിച്ച ശേഷം വൈശാഖിന്റെ ബേപ്പൂരിലെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. ആര്‍ക്കും യാതൊരു സംശയവും ദിനൂപില്‍ തോന്നിയില്ല. പക്ഷേ, എത്രനാള്‍ മറച്ചുവയ്ക്കാന്‍ സാധിക്കും. മലപ്പുറം താനൂരിലെ തിയറ്റര്‍ ജീവനക്കാരന്‍ വൈശാഖന്റെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി....

 പരാതിപ്പെട്ടത് ദിനൂപ്

പരാതിപ്പെട്ടത് ദിനൂപ്

ഈ മാസം ഒന്നിനാണ് വൈശാഖിന്റെ മൃതദേഹം തിയേറ്ററിനടുത്ത കുളത്തില്‍ കണ്ടെത്തിയത്. ഇയാളുടെ മൊബൈല്‍ കുളക്കരയില്‍ നിന്ന് പോലിസ് കണ്ടെടുത്തു. തലേ ദിവസം മുതല്‍ വൈശാഖിനെ കാണാനില്ലെന്ന് ആദ്യം പോലീസില്‍ പരാതിപ്പെട്ടത് തിയേറ്റര്‍ മാനേജരായ ദിനൂപാ (30) യിരുന്നു. പോലീസിനൊപ്പം തിരച്ചിലിലും ഇയാള്‍ പങ്കെടുത്തു.

പോലീസിനെ തെറ്റിദ്ധരിപ്പിച്ചു

പോലീസിനെ തെറ്റിദ്ധരിപ്പിച്ചു

കുളക്കരയില്‍ നിന്ന് മൊബൈല്‍ കണ്ടെടുത്തതോടെ കുളത്തില്‍ വീണിട്ടുണ്ടാകാമെന്ന് പോലീസിനോട് പറഞ്ഞത് ദിനൂപാണ്. ശേഷം കുളത്തിലെ തിരഞ്ഞപ്പോള്‍ മൃതദേഹം കിട്ടി. വൈശാഖ് അമിതമായി മദ്യപിച്ചിരുന്നുവെന്നും കാല് തെറ്റി കുളത്തില്‍ വീണതാകാമെന്നും പറഞ്ഞ് പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമിച്ചു.

കുടുംബത്തെ ആശ്വസിപ്പിച്ചു

കുടുംബത്തെ ആശ്വസിപ്പിച്ചു

മൃതദേഹം സംസ്‌കരിച്ചതിന് ശേഷം വൈശാഖിന്റെ ബേപ്പൂരിലെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിക്കാനും ദിനൂപ് ശ്രമിച്ചു. എല്ലാവരുടെയും വിശ്വസ്ത മുഖമായി ദിനൂപ്. പാലക്കാട് കുമരംപുത്തൂര്‍ സ്വദേശിയായ ദിനൂപ് വര്‍ഷങ്ങളായി തിയേറ്ററില്‍ ജോലി ചെയ്യുന്നു. വൈശാഖ് അടുത്തിടെയാണ് ജോലിക്കെത്തിയത്.

 കൊലപാതകത്തിന് കാരണം

കൊലപാതകത്തിന് കാരണം

വൈശാഖ് കുറഞ്ഞ കാലം കൊണ്ടുതന്നെ മറ്റുള്ളവര്‍ക്ക് സ്വീകാര്യനായി. ഇതാണ് ദിനൂപിന് വൈരാഗ്യമുണ്ടാകാന്‍ കാരണമെന്ന് പോലീസ് പറയുന്നു. ദിനൂപും വൈശാഖും ഒരുമിച്ചാണ് തിയേറ്ററില്‍ താമസിച്ചിരുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തി. കൊലപാതകമാണന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ബാഹ്യമായി പരിക്കില്ല

ബാഹ്യമായി പരിക്കില്ല

വൈശാഖിന്റെ ശ്വാസ നാളവും അന്ന നാളവും തകര്‍ന്നിരുന്നു. തൈറോയ്ഡ് ഗ്രന്ഥിക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. അടിച്ചുവീഴ്ത്തിയ ശേഷം കഴുത്തിന് ചവിട്ടുകയും മുട്ടുകാല്‍ തൊണ്ടയില്‍ കുത്തി ശ്വാസം മുട്ടിക്കുകയും ചെയ്തുവെന്നാണ് കരുതുന്നത്. ബാഹ്യപരിക്കുകള്‍ ഉണ്ടായിരുന്നില്ല. കുളത്തില്‍ വീണ് മരിച്ചയാള്‍ക്ക് ഉണ്ടാകാവുന്ന പരിക്കുകളായിരുന്നില്ല വൈശാഖന്റെ ആന്തരിക അവയവങ്ങളില്‍ കണ്ടത്.

 വീണ്ടും ചോദ്യം ചെയ്തപ്പോള്‍...

വീണ്ടും ചോദ്യം ചെയ്തപ്പോള്‍...

ഇതോടെയാണ് താനൂര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. രക്ഷപ്പെടാന്‍ പഴുതൊരുക്കിയ ദിനൂപിന്റെ മൊഴി പോലീസ് വീണ്ടും വീണ്ടും എടുത്തു. ഇയാളുടെ കൈയ്യിലുള്ള മുറിവും പോലീസ് പ്രത്യേകം നോക്കി വച്ചു. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റമേറ്റു. തലക്ക് അടിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് കുളത്തിലേക്ക് തള്ളിയിട്ടു. മുങ്ങിമരണമാണ് എന്ന് വരുത്താനായിരുന്നു ഇത്.

അന്ന് മദ്യപിച്ചു

അന്ന് മദ്യപിച്ചു

ദിനൂപ് പതിവായി മദ്യപിക്കുന്നത് വൈശാഖ് തിയേറ്റര്‍ ഉടമയോട് പരാതിപ്പെട്ടിരുന്നു. തന്നേക്കാള്‍ കേമനായി വൈശാഖ് മാറുമോ എന്ന ആശങ്കയും ദിനൂപിനുണ്ടായി. ഇതെല്ലാമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. കൊലപാതത്തിന് തൊട്ടുമുമ്പ് ഇരുവരും മദ്യപിച്ചു കലഹമുണ്ടാക്കിയിരുന്നു. ശേഷമാണ് കൊലപാതകം നടന്നതെന്ന് പോലീസ് വിശദീകരിച്ചു.

കസ്റ്റഡിയില്‍ വാങ്ങും

കസ്റ്റഡിയില്‍ വാങ്ങും

തെളിവ് നശിപ്പിക്കാന്‍ വൈശാഖിന്റെ ചെരുപ്പുകള്‍ ദിനൂപ് ഒളിപ്പിച്ചുവച്ചിരുന്നു. ഇത് പോലീസ് കണ്ടെടുത്തു. സാഹചര്യ തെളിവുകളും സാക്ഷികളും സംഭവത്തിലുണ്ടായിരുന്നില്ല. ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതി പിടിക്കപ്പെട്ടത്. ദിനൂപിനെ പരപ്പനങ്ങാടി കോടതിയല്‍ ഹാജരാക്കി റിമാന്റെ ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.

ജോസ് കെ മാണിയുടെ മോഹങ്ങള്‍ക്ക് ആപ്പ് വച്ച് സിപിഐ; ഒരു അല്‍ഭുതവും സംഭവിക്കില്ല, വന്‍ പ്രഖ്യാപനം നാളെജോസ് കെ മാണിയുടെ മോഹങ്ങള്‍ക്ക് ആപ്പ് വച്ച് സിപിഐ; ഒരു അല്‍ഭുതവും സംഭവിക്കില്ല, വന്‍ പ്രഖ്യാപനം നാളെ

കേരളം ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക്; നമ്പര്‍ വണ്‍ തള്ളുകള്‍ നിര്‍ത്തൂ- തുറന്നടിച്ച് കേന്ദ്രമന്ത്രികേരളം ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക്; നമ്പര്‍ വണ്‍ തള്ളുകള്‍ നിര്‍ത്തൂ- തുറന്നടിച്ച് കേന്ദ്രമന്ത്രി

Recommended Video

cmsvideo
setback for Russia over vaccine production in India | Oneindia Malayalam

Malappuram
English summary
Malappuram News: Tanur Theatre worker murder case; Police arrested Manager
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X