റിഫ മോള്‍ക്കൊപ്പം കുഞ്ഞനിയത്തിമാരും പാട്ടിന്റെ വഴിയില്‍; സോഷ്യല്‍ മീഡയയില്‍ വന്‍ ഹിറ്റ്
മലപ്പുറം: ചോക്കാട് സ്വദേശി റിഫ മോളെ അറിയാത്തവര്‍ കുറവാണ്. കൈരളി ടിവിയിലെ കുട്ടിപ്പട്ടുറുമാലില്‍ മികച്ച പ്രകടനം കാഴ്ചവച്ച റിഫ മോള്‍. അന്ന് കാര്‍ സമ്മാനമായി നേടിയ റിഫക്കൊപ്പം ഇപ്പോള്‍ കുഞ്ഞനിയത്തിമാരും പാട്ടിന്റെ ലോകത്തേക്ക് കടന്നിരിക്കുന്നു. നിദ മോളും മിദ മോളും... മൂവരും ചേര്‍ന്ന് കഴിഞ്ഞ ദിവസം പാടിയ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ചോക്കാട് പഞ്ചായത്തിലെ പന്നിക്കോട്ടുമുണ്ട സ്വദേശി സക്കീറിന്റെയും റുക്‌സാനയുടെയും മക്കളാണിവര്‍. ഉമ്മ റുക്‌സാനയ്ക്ക് പാട്ടിനോടുള്ള കമ്പമാണ് മക്കള്‍ക്ക് പ്രോല്‍സാഹനം.
2013ലാണ് റിഫ മോള്‍ക്ക് കുട്ടിപ്പട്ടുറുമാല്‍ ഷോയില്‍ കാര്‍ സമ്മാനമായി ലഭിച്ചത്. തങ്ങള്‍ക്ക് പ്രചോദനം മാതാവാണെന്ന് റിഫ പറയുന്നു. ദര്‍ശന ടിവിയിലെ കുട്ടിക്കുപ്പായം റിയാലിറ്റി ഷോയില്‍ പങ്കെടുത്ത നിദ മോള്‍ ഫൈനലില്‍ ഇടം നേടിയിരുന്നു. സംഗീത ലോകത്തിന് ഈ കുട്ടികള്‍ മുതല്‍ക്കൂട്ടാകുമെന്ന കാര്യം തീര്‍ച്ചയാണ്.
Recommended Video













Click it and Unblock the Notifications