Get Updates
Get notified of breaking news, exclusive insights, and must-see stories!

എലി വിഷ ട്യൂബെടുത്ത് വായില്‍ തേച്ചു: മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: എലി വിഷത്തിന്റെ ഒഴിഞ്ഞ ട്യൂബെടുത്ത് അബദ്ധത്തില്‍ വായില്‍ തേച്ച മൂന്ന് വയസുകാരന്‍ റസിന്‍ഷാ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപടിയിലാണ് സംഭവം നടന്നത്. അന്‍സാര്‍ - സുഹൈല ദമ്പതികളുടെ ഏക മകനാണ് റസിന്‍ഷാ. മൂന്നു ദിവസമായി കുട്ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

കളിക്കുന്നതിനിടെ കുട്ടി ഉപയോഗ ശൂന്യമായ എലി വിഷത്തിന്റെ ട്യൂബ് എടുത്ത് വായിൽ തേയ്ക്കുകയായിരുന്നു. വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് അവശനിലയിരുന്നു റസിന്‍ഷാ.

malappuram

തുടർന്ന് കോട്ടക്കലിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും കുട്ടിയെ ചികിത്സയ്ക്ക് വിധേയമാക്കി. ഖബറടക്കം കൊടക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. അതേസമയം, എട്ടുമാസം മുമ്പ് വിവാഹിതയായ യുവതിയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

വര്‍ക്കല ഇടവ വെണ്‍കുളം കരിപ്പുറം വിളയില്‍ പുത്തൻ വീട്ടില്‍ ശ്രീരാജിന്റെയും അശ്വതിയുടെയും മൂത്തമകള്‍ ശ്രുതി(19)യാണ് മരിച്ചത്. ശ്രുതിയുടെ ഭര്‍ത്താവ് അനന്തു ഗള്‍ഫിലാണ്. ശനിയാഴ്ച രാത്രിയാണ് മരിച്ചനിലയില്‍ കണ്ടത്. എട്ടുമാസം മുമ്പാണ് ഇടവ സ്വദേശി അനന്തുവുമായി ശ്രുതിയുടെ വിവാഹം നടന്നത്.

അവധി കഴിഞ്ഞ് അനന്തു ഗള്‍ഫിലേക്ക് മടങ്ങിയ ശേഷം ശ്രുതി സ്വന്തം വീട്ടിൽ ആയിരുന്നു താമസം. വീട്ടില്‍നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. ആര്‍.ഡി.ഒ.യുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ആതിര സഹോദരിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+