Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിവാഹിതയെ വെട്ടി; ശേഷം അയല്‍വാസിയുടെ ആത്മഹത്യാശ്രമം... രണ്ടുപേരും ആശുപത്രിയില്‍

മലപ്പുറം: 45കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം അയല്‍വാസി ആത്മഹത്യയ്ക്ക് ശ്രമിച്ചു. രണ്ടുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം ചുങ്കത്തറയിലെ ശാന്തകുമാരിയെ ആണ് അയല്‍വാസി അഷ്‌റഫ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പശുവിനെ കറക്കാനെത്തിയ ശാന്തയെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. അഷറഫിനെതിരെ ശാന്ത കഴിഞ്ഞ ദിവസം പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇന്ന് രാവിലെയാണ് ശാന്തയ്ക്ക് നേരെ ആക്രമണമുണ്ടായത്. ശേഷം അഷറഫ് വീട്ടിലെത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവത്രെ.

p

ചുങ്കത്തറ കൈപ്പിനി അമ്പലപ്പൊയിലിലാണ് സംഭവം. അവിവാഹിതയാണ് ശാന്ത കുമാരി. അഷറഫുമായി ഇവര്‍ ഏറെ കാലമായി അടുപ്പത്തിലായിരുന്നുവത്രെ. അഷറഫിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. മദ്യപാനിയായ അഷറഫ്, ശാന്തയെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെയാണ് ഇരുവരും അകന്നതെന്ന് പോലീസ് പറയുന്നു. വിഷയത്തില്‍ നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ അഷറഫ് വീണ്ടും ശല്യപ്പെടുത്തി എന്നാണ് ശാന്തയുടെ ആരോപണം. ചൊവ്വാഴ്ച ശാന്ത എടക്കര പോലീസില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കി. ഇന്ന് രാവിലെയാണ് ശാന്ത ആക്രമിക്കപ്പെട്ടത്. ശേഷം അഷറഫ് വീട്ടിലെത്തി വിഷം കഴിക്കുകയായിരുന്നു.

വയനാട്ടില്‍ യുവതിയും യുവാവും റിസോര്‍ട്ടില്‍ ആത്മഹത്യ ചെയ്തു

കല്‍പ്പറ്റ: വയനാട്ടില്‍ യുവതിയും യുവാവും റിസോര്‍ട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. ഫാനിന്റെ ഹൂക്കില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ബത്തേരി മണിച്ചറയിലെ റിസോര്‍ട്ടിലാണ് സംഭവം, പുല്‍പ്പള്ളി അമരക്കുനി പോത്തനാമലയില്‍ നിഖില്‍ പ്രകാശ് (25), ബബിത (22) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ഇരുവരും റിസോര്‍ട്ടില്‍ മുറിയെടുത്തത്. ഇന്ന് നേരം പുലര്‍ന്ന് ഏറെ സമയമായിട്ടും ഇരുവരെയും പുറത്തുകണ്ടില്ല.

തുടര്‍ന്ന് റസിഡന്‍സിയിലുള്ളവര്‍ ഉച്ചയോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ബത്തേരി പോലീസ് എത്തി മുറി തുറന്നു പരിശോധിച്ചു. ഈ വേളയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിന് വേണ്ടി മൃതദേഹങ്ങള്‍ കൊണ്ടുപോയി. നിഖിലും ബബിതയും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പക്ഷേ, വീട്ടുകാര്‍ എതിര്‍ത്തിരുന്നുവത്രെ. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പിതാവും മകനും അപകടത്തില്‍ മരിച്ചു

കൊച്ചി: വിനോദയാത്രയ്ക്ക് പോയ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. പിതാവും മകനും മരിച്ചു. ദേശീയപാതയില്‍ അയ്യങ്കാവില്‍ ഇന്ന് രാവിലെയാണ് അപകടം. മൂന്നാറില്‍ നിന്ന് തിരിച്ചുവരുകയായിരുന്ന ഇവരുടെ കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. കോതമംഗലം അരൂക്കുറ്റി സ്വദേശി അബൂബക്കര്‍ (70), ഷെഫീക്ക് (32) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന സീനത്ത്, സൂഫില, അനീസ, മുഹമ്മദ്, സുല്‍ഫിക്കര്‍, അഷ്‌കര്‍ എന്നിവരെ പരിക്കുകളോടെ കോതമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+