ഉറങ്ങുന്ന ഭര്‍ത്താവിന്റെ കൈകാലുകള്‍ കെട്ടി; സാരി കഴുത്തില്‍ ചുറ്റി... വേങ്ങരയില്‍ യുവതി ചെയ്തത് ക്രൂരത
മൃതദേഹം വിശദമായി പരിശോധിച്ചപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്

മലപ്പുറം: വേങ്ങരയില്‍ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു യുവാവുമായുണ്ടായിരുന്ന പ്രണയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പോസ്റ്റ്മോര്‍ട്ടത്തില്‍ മൃതദേഹത്തില്‍ പരിക്ക് കണ്ടെത്തിയതാണ് കൊലപാതകം തെളിയാന്‍ കാരണം. തുടര്‍ന്ന് പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ യുവതി കുറ്റമേറ്റു. വേങ്ങര യാറംപടിക്കടുത്ത പികെ ക്വാട്ടേഴ്സില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍.
ജനുവരി 31ന് രാത്രിയണ് സന്‍ജിത് പാസ്വാന് (33) മരിച്ചത്. വയറ് വേദനയാണെന്നും തീരെ അവശനാണെന്നും കാണിച്ച് ഭാര്യ പൂനംദേവിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ബിഹാറിലെ വൈശാലി സ്വദേശികളാണ് ഇരുവരും. മൃതദേഹ പരിശോധനയില്‍ മുറിവുകള്‍ കണ്ടെത്തിയതോടെയാണ് സംശയമുണ്ടായത്. തുടര്‍ന്ന് വിശദമായ പരിശോധന നടത്തി. സഞ്ജിതിന്റെ കഴുത്തിലും മുഖത്തും മുറിവിന്റെ പാടുണ്ടായിരുന്നു. തുടര്‍ന്ന് ഭാര്യയെ പോലീസ് ചോദ്യം ചെയ്തു.
പൂനംദേവിക്ക് മറ്റൊരു യുവാവുമായി പ്രണയമുണ്ടായിരുന്നുവത്രെ. ഇക്കാര്യം അറിഞ്ഞതോടെയാണ് സന്‍ജിത് മാസങ്ങള്‍ക്ക് മുമ്പ് അഞ്ച് വയസുള്ള മകനൊപ്പം നാട്ടില്‍ നിന്ന് വന്നത്. ഇയാള്‍ കിടന്നുറങ്ങുമ്പോള്‍ കൈകാലുകള്‍ കെട്ടിയിടുകയായിരുന്നു പൂനംദേവി. തുടര്‍ന്ന് തന്റെ സാരി ഭര്‍ത്താവിന്റെ കഴുത്തില്‍ മുറുക്കിയ ശേഷം കട്ടിലില്‍ നിന്ന് തള്ളിയിടുകയായിരുന്നു. ഇതോടെ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്.
ശേഷം കഴുത്തിലെയും കൈകാലുകളിലെയും കെട്ടുകള്‍ അഴിച്ചുമാറ്റി അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. ഭര്‍ത്താവ് വയറ് വേദന കാരണം അവശനായി എന്ന് കാണിച്ചാണ് പൂനംദേവി ആശുപത്രിയിലെത്തിച്ചത്. സന്‍ജിതിന്റെ കഴുത്തിലെ എല്ലിന് പൊട്ടലുണ്ടായിരുന്നു. തുടര്‍ന്നാണ് പോലീസ് പൂനംദേവിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications