മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയ ദുരിതത്തില്‍ തെക്കന്‍ജില്ലക്കാര്‍ക്ക് ആശ്വാസമായി മലപ്പുറത്തെ 'പട'

  • By Desk
Google Oneindia Malayalam News

മലപ്പുറം: പ്രളയ ദുരിതത്തില്‍ പ്രയാസത്തിലായ തെക്കന്‍ജില്ലക്കാര്‍ക്ക് തണലേകാനും സഹായിക്കാനും മലപ്പുറത്തുനിന്നും പോയത് നിരവധിപേര്‍. മലപ്പുറം ജില്ലയിലെ മുഴുവന്‍ താലൂക്കുകളില്‍ നിന്നും ശുചീകരണ പ്രവര്‍ത്തനത്തിനായി എറണാംകുളം -ആലപ്പുഴ പത്തനംതിട്ട -കൊല്ലം ഇടുക്കി ജില്ലകളിലേക്ക് പോയിട്ടുള്ളത് ആയിരകണക്കിന് യുവാക്കളാണ്.

കേരളം അടിമുടിയുലഞ്ഞ പ്രളയ ദുരിതമൊഴിവാകുമ്പോള്‍ പ്രളയം ഏറ്റവുമധികം ദുരിതം വിതച്ച തെക്കന്‍ജില്ലകളില്‍ വീടുകള്‍ വീണ്ടെടുക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും- വയറിംഗ് പ്ലംബിങ് പോലുള്ള അവശ്യ സര്‍വീസുകള്‍ക്കും ഏറ്റവും കൂടുതല്‍ പേരെത്തിയത് മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ്.

pic

ജില്ലയിലെ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകര്‍ വിവിധ ക്ലബുകളുടെയും കൂട്ടായ്മകളുടെയും വാട്‌സ്ആപ് അടക്കമുള്ള സോഷ്യല്‍മീഡിയ കൂട്ടയ്മകള്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ - ജനപ്രതിനിധികള്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കളാണ് മലപ്പുറത്തിന്റെ നന്മ മരങ്ങളായി തെക്കന്‍ജില്ലകളുടെ വീണ്ടെടുപ്പിനു സജീവമായി രംഗത്തുള്ളത് കേരളത്തിലെ വിവിധ ഇടങ്ങളില്‍ നിന്നും ദുരിതാശ്വാസത്തിന് ജില്ലകളിലേക്ക് ആളുകള്‍ എത്തിയിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ പേര്‍ മലപ്പുറം ജില്ലയില്‍ നിന്നാണെന്ന് തെക്കന്‍ ജില്ലക്കാരും സാക്ഷ്യപ്പെടുത്തുന്നു.

പ്രളയം ദുരിതകടല്‍ തീര്‍ത്ത ഓഗസ്റ്റ് 15 രാത്രിമുതല്‍ ഇന്നുവരെ ഈ ജില്ലകള്‍ കേന്ദ്രീകരിച്ചു നടന്ന രക്ഷാപ്രവര്‍ത്തനങ്ങളിലും ജില്ലയുടെ യുവത്വം വലിയ പങ്കാണ് വഹിച്ചത് ജില്ലയിലെ കടലോര രക്ഷാ പ്രവര്‍ത്തകരില്‍ ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ജൈസല്‍ -സിയാദ് എന്നിവരടക്കം നൂറുകണക്കിന് രക്ഷാപ്രവര്‍ത്തകര്‍ ജില്ലയില്‍ നിന്ന് മാത്രം രക്ഷാപ്രവര്‍ത്തന ദൗത്യങ്ങളില്‍ ഈ ജില്ലകളിലേക്ക് എത്തിയിരുന്നു.

എഴുത്തുകാരും - സിനിമാമേഖലകളിലടക്കം പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖ വ്യക്തികളുടെ ജീവന്‍ രക്ഷിച്ചു സുരക്ഷാസങ്കേതങ്ങളിലേക്കു എത്തിച്ചതും മലപ്പുറത്തിന്റെ ഈ നന്മ മരങ്ങളാണ് പ്രളയമൊഴിഞ്ഞതോടെ മേഖലയില്‍ ഏറ്റവും കൂടുതല്‍ ദുരിതമായിത്തീര്‍ന്ന വീടുകളിലെ ചെളികള്‍ നീക്കം ചെയ്യുക പാമ്പുകള്‍ പോലുള്ള ക്ഷുദ്ര ജീവികളെ പിടികൂടുക -തകര്‍ന്ന വയറിംഗും പ്ലമ്പിങ്ങും അടക്കമുള്ളവ പുനഃസ്ഥാപിക്കുക എന്ന ദൗത്യങ്ങള്‍ക്കും മുന്നില്‍ നില്‍ക്കുന്നത് മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ് - മതജാതി വ്യത്യസമില്ലാതെ ക്ഷേത്രങ്ങള്‍ അടക്കമുള്ള ആരാധനാലയങ്ങളും വീടുകളും ശുചീകരിച്ചു മണ്ണും ചെളിയും നീക്കം ചെയ്യാന്‍ മലപ്പുറത്തെ ഹിന്ദു - മുസ്ലിം യുവാക്കള്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് പ്രളയം ബാക്കിവെച്ച കേരളത്തിന്റെ പുനരുദ്ധാരണത്തിന് ആളും -അര്‍ത്ഥവും കൊണ്ട് മുന്നില്‍ നില്‍ക്കുന്നതും ജില്ലക്കാരാണെന്നത് മലപ്പുറത്തിന്റെ മഹിമ വാനോളമുയര്‍ത്തുന്നു .

ജില്ലയിലെ ഗ്രാമീണ മേഖലകളിലെ കൂട്ടായ്മകളിലെ പോലും യുവാക്കള്‍ സേവന സന്നദ്ധരായി ഇപ്പോഴും തെക്കന്‍ജില്ലകള്‍ അടക്കമുള്ള കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് എത്തുന്നുണ്ട് ഇവരുടെ നേതൃത്വത്തിലാണ് ഓരോ പ്രദേശങ്ങളിലെയും വീടുകളും സ്‌കൂളുകളും ആരധനാലയങ്ങളും ശുചീകരിക്കുന്നതും വീട്ടുകാര്‍ക്ക് വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്നതും .

Malappuram
English summary
Malappuram 'Pada' a relief to flood affected areas and people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X