മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറം പരപ്പനങ്ങാടിയില്‍ രണ്ടാം വിവാഹത്തിനൊരുങ്ങിയ പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ മകന് ജീവപര്യന്തം തടവും പിഴയും

Google Oneindia Malayalam News

മലപ്പുറം: രണ്ടാംവിവാഹത്തിനൊരുങ്ങിയ പിതാവിനെ കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തിയ മകനെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജീവപര്യന്തം തടവിനും 50000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറുമാസത്തെ അധിക തടവ് അനുഭവിക്കണം. പരപ്പനങ്ങാടി പുത്തരിക്കല്‍ പൂമഠത്തില്‍ മുഹമ്മദ് മകന്‍ അഷ്‌റഫ് (36) നെയാണ് ജഡ്ജി എ വി നാരായണന്‍ ശിക്ഷിച്ചത്. കൊല്ലപ്പെട്ട മുഹമ്മദ് (55)ന്റെ മൂത്തമകനാണ് പ്രതി അഷ്‌റഫ്.

malappuram-parappanagadi murder-son got Life imprisonment

പ്രതി അഷ്‌റഫിനെ കൊലനടത്തിയ വീട്ടിലേക്ക് പോലീസ് തെളിവെടുക്കാന്‍ കൊണ്ടുവന്നപ്പോഴുള്ള ദൃശ്യം.

2014 സെപ്തംബര്‍ നാലിന് വൈകീട്ട് അഞ്ചര മണിയോടെ പരപ്പനങ്ങാടിയിലെ പുത്തരിക്കല്‍ വീട്ടിലാണ് കേസിന്നാസ്പദമായ കൊലപാതകം നടന്നത്. 15 വര്‍ഷമായി ഗള്‍ഫിലായിരുന്ന മുഹമ്മദ് സംഭവ ദിവസത്തിന് തലേന്നാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയത്. മറ്റൊരു വിവാഹം കൂടി കഴിക്കാനുള്ള മുഹമ്മദിന്റെ തീരുമാനമാണ് പ്രതിയെ കടുംകൈക്ക് പ്രേരിപ്പിച്ചത്. വീട്ടില്‍ മറ്റാരുമില്ലാത്ത സമയം കിടപ്പുമുറിയില്‍ വിശ്രമിക്കുകയായിരുന്ന മുഹമ്മദിനെ പ്രതി വെട്ടുകത്തി കൊണ്ട് കഴുത്തിന് പലതവണ വെട്ടുകയായിരുന്നു.

അയല്‍വാസിയായ പുത്തരിക്കല്‍ പുതിയ ഒറ്റയില്‍ ആഷിഖ് (46) ആണ് പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയുടെ സഹോദരന്‍ അബ്ദുള്ളയുടെ ഭാര്യ ഫൗസിയ (21), പ്രതിയുടെ മാതാവ് ഖദീജ (54) എന്നിവരടക്കം 24 സാക്ഷികളെ പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പി പി ബാലകൃഷ്ണന്‍ കോടതി മുമ്പാകെ വിസ്തരിച്ചു. ഏഴ് തൊണ്ടി മുതലുകളും 17 രേഖകളും ഹാജരാക്കി. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ പ്രതിഭാഗം ഒരു സാക്ഷിയെയും ആറ് രേഖകളുമാണ് ഹാജരാക്കിയത്.

താനൂര്‍ സി ഐമാരായിരുന്ന കെ സി ബാബു, ആര്‍ റാഫി എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

മൺവിള തീപിടുത്തം: പതിമൂന്ന് മണിക്കൂറോളം സാഹസിക പ്രവർത്തനം, അഭിനന്ദനം ചൊരിഞ്ഞ് മുഖ്യമന്ത്രിമൺവിള തീപിടുത്തം: പതിമൂന്ന് മണിക്കൂറോളം സാഹസിക പ്രവർത്തനം, അഭിനന്ദനം ചൊരിഞ്ഞ് മുഖ്യമന്ത്രി

സൗദിഅറേബ്യയിലെ റിയാദില്‍ നിന്നും ലീവിനെത്തിയ പിതാവ് മുഹമ്മദിനെ കിടപ്പുമുറിയിലെ കട്ടിലില്‍ കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മകന്‍ ഒളിവില്‍ പോയതോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ മകന്‍ തന്നെയാണ് കൃത്യം ചെയ്തതെന്ന് സ്ഥിരീകരിക്കുകയും അടുത്തദിവസം മകനായ മുഹമ്മദ് അഷറഫ് താനൂര്‍ സിഐയ്ക്ക് മുന്നില്‍ കീഴടങ്ങുകയുമായിരുന്നു. തന്റെ ഉമ്മയെ പിതാവ് നിരന്തരം ഉപദ്രവിച്ചിരുന്നതും പിതാവ് മറ്റൊരു വിവാഹത്തിനൊരുങ്ങിയതിലുമുള്ള വൈരാഗ്യമാണ് കൊലയ്ക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് അഷറഫ് പറഞ്ഞിരുന്നു.

Malappuram
English summary
malappuram-parappanagadi murder-son got Life imprisonment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X