മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആപ്പ് മൂലം സംഭവിച്ച പൊല്ലാപ്പുകളേ.... ബെവ്ക്യൂ ആപ്പ് വഴികാട്ടി, ഒടുവില്‍ എത്തിയത് ഇവിടെ!!

Google Oneindia Malayalam News

മലപ്പുറം: തുടങ്ങിയപ്പോള്‍ മുതല്‍ പ്രശ്‌നങ്ങളാണ് സര്‍ക്കാരിന്റെ ബെവ്ക്യൂ ആപ്പിന്. എന്നാല്‍ അതിലേറെ പൊല്ലാപ്പുകളാണ് ഇത് മലപ്പുറം ജില്ലയില്‍ ഉണ്ടാക്കിയത്. ഇന്നലെ മദ്യക്കടകള്‍ക്ക് മുന്നില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നത് ഈ വാക്കുകളാണ്. ഏറ്റവും അമ്പരിപ്പിച്ചതും രസകരമായതുമായ കാര്യം ഈ ആപ്പ് ചിലരെയൊക്കെ എത്തിച്ചത് പൂട്ടിയ ബാറിന് മുന്നിലാണ്. ഇത്രയും കാലം മദ്യം കിട്ടാതിരുന്നവര്‍ ഒടുവില്‍ പെട്ടെന്ന് പൂട്ടിയ ബാറിന് മുന്നില്‍ എത്തിയാലുണ്ടായ അവസ്ഥ ഒന്നാലോചിച്ച് നോക്കിയാല്‍ മാത്രം മതി.

1

പലരും ഒടിപി കിട്ടാതെ നിരാശരായിട്ടാണ് മടങ്ങിയത്. എല്ലാ കടമ്പകളും കടന്ന് പലരും കുപ്പി കൈക്കലാക്കി മടങ്ങുകയും ചെയ്തു. വണ്ടൂരിലാണ് പൂട്ടിയ ബാറിലേക്ക് ആപ്പ് തെളിച്ചത്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ പലതവണ ശ്രമിച്ച് ആപ്പ് വഴി ടോക്കണ്‍ കിട്ടിയവര്‍ നിരാശരായി മടങ്ങേണ്ടി വന്നു. വീട്ടില്‍ അനധികൃത മദ്യം സൂക്ഷിച്ചതിനും ബാറില്‍ നിന്ന് എക്‌സൈസ് സീല്‍പൊട്ടിച്ച് ലോക്ഡൗണ്‍ കാലത്ത് ലക്ഷങ്ങളുടെ മദ്യവില്‍പ്പന നടത്തിയതിനും വണ്ടൂര്‍ പുളിക്കലിലെ ബാറുടമയെ പിടികൂടിയത് കഴിഞ്ഞ ദിവസമാണ്. ഇതോടെ ബാര്‍ എക്‌സൈസ് സീല്‍ ചെയ്തിരിക്കുകയാണ്.

അതേസമയം ഉടമ അറസ്റ്റിലായതൊന്നും അറിയാതെയാണ് ബാറിന്റെ പേര് ആപ്പില്‍ കടന്നുകൂടിയത്. വണ്ടൂരിന് പുറമേ പാണ്ടിക്കാട്, കരുവാരക്കുണ്ട്, തുവ്വൂര്‍, കാളികാവ്, പൂക്കോട്ടുംപാടം, ഭാഗങ്ങളിലുള്ളവരിലെ വലിയൊരു വിഭാഗത്തിനും ടോക്കണ്‍ ലഭിച്ചത് വണ്ടൂരിലെ ഈ ബാറിലേക്കാണ്. മിനുട്ടുകള്‍ക്കുള്ളില്‍ ക്യൂ നീണ്ടതോടെ വണ്ടൂര്‍ സിഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ പോലീസെത്തിയാണ് ഇവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തിരിച്ചയച്ചത്.

ആവേശത്തോടെ എത്തിയവര്‍ നിരാശയോടെ മടങ്ങുമ്പോള്‍ ആപ്പിനെയും സര്‍ക്കാരിനെയും തെറിവിളിക്കുന്നുണ്ടായിരുന്നു. നിലമ്പൂരില്‍ രാവിലെ മുതല്‍ മദ്യക്കടകള്‍ക്ക് മുന്നില്‍ നീണ്ട നിരയുണ്ടായിരുന്നു. പലരും മദ്യം ലഭിക്കാതെ മടങ്ങി. പിന്നീട് പോലീസ് എത്തിയാണ് അകലം പാലിക്കാന്‍ പലരോടും ആവശ്യപ്പെട്ടത്. തിരൂരങ്ങാടിയില്‍ ബുക്ക് ചെയ്തവര്‍ എത്തിയെങ്കിലും പാര്‍ലറിന്റെ ഗേറ്റ് പൂട്ടിയിരുന്നു. സാങ്കേതിക തകരാറുകള്‍ മൂലം വില്‍പ്പന ആരംഭിക്കാന്‍ സാധിച്ചില്ല.

സിന്ധ്യയെ പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ കണ്ടീഷന്‍ തന്ത്രം... 2 മാര്‍ഗം, 2018 ഫോര്‍മുല, കമല്‍നാഥ് മാത്രംസിന്ധ്യയെ പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ കണ്ടീഷന്‍ തന്ത്രം... 2 മാര്‍ഗം, 2018 ഫോര്‍മുല, കമല്‍നാഥ് മാത്രം

Malappuram
English summary
people dont get liquor after bevq app works improperly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X