• search
 • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പാലിയേറ്റീവ് കെയറിൽ വെച്ച് എട്ട് വയസുകാരിയ്ക്ക് പീഡനം: രണ്ട് പേർക്കെതിരെ കേസ്, ഗുരുതര ആരോപണം!!

മലപ്പുറം: പാലിയേറ്റീവ് കെയറിൽ വെച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസെടുത്തു. പാലിയേറ്റീവ് കെയർ സെക്രട്ടറിയായ സക്കീറലി, ഡ്രൈവർ മുഹമ്മദ് എന്നിവർക്കെതിരെയാണ് തിരൂരങ്ങാടി പോലീസ് കേസെടുത്തിട്ടുള്ളത്. രണ്ട് വർഷം മുമ്പ് മലപ്പുറം ജില്ലയിൽ നടന്നിട്ടുള്ള സംഭവത്തിലാണ് പോലീസ് നടപടി. കേസിലെ പ്രതികളായ രണ്ടുപേരും മുൻകൂർജാമ്യത്തിന് വേണ്ടി ശ്രമിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിക്കളഞ്ഞിട്ടുണ്ട്. പോലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

മുസ്ലീം വിരുദ്ധത പ്രചരിപ്പിച്ച ബിജെപി നേതാവിനേയും ഫേസ്ബുക്ക് സംരക്ഷിച്ചു; ടൈം മാഗസിൻ റിപ്പോർട്ട്

2017ൽ പെൺകുട്ടിയുടെ പിതാവ് ക്യാൻസർ ബാധിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. പിതാവ് മരിച്ചതോടെ അമ്മയും രോഗബാധിതയായിരുന്നു. ഇതോടെയാണ് പെൺകുട്ടിയെയും അമ്മയെയും മലപ്പുറത്തെ കുന്നുംപുറത്തുള്ള പാലിയേറ്റീവ് കെയറിലേക്ക് മാറ്റുന്നത്. ഈ സമയത്ത് താൻ താൻ പീഡിപ്പിക്കപ്പെട്ടുവെന്നാണ് പെൺകുട്ടി മൊഴി നൽകിയിട്ടുള്ളത്. കോഴിക്കോട് സ്വദേശിയാണ് പെൺകുട്ടിയുടെ പിതാവ്.

cmsvideo
  No side effects in two volunteers who were given the Oxford COVID-19 vaccine | Oneindia Malayalam

  കർണാടകത്തിലെ കുടക് സ്വദേശിയാണ് പെൺകുട്ടിയുടെ അമ്മ. ഇവരും മരിച്ചതോടെയാണ് മറ്റ് ബന്ധുക്കളില്ലാത്ത പെൺകുട്ടിയുടെ സംരക്ഷണം പാലിയേറ്റീവ് കെയറിന്റെ സെക്രട്ടറിയായ സക്കീറലി നേരിട്ട് ഏറ്റെടുക്കുന്നത്. പിന്നീട് പെൺകുട്ടിയുടെ പിതാവിന്റെ ആദ്യ ബന്ധത്തിലുള്ള മകൾ പെൺകുട്ടിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിട്ടുനൽകാൻ സക്കീറലി തയ്യാറായിരുന്നില്ല. പെൺകുട്ടിയുടെ സഹോദരി കോഴിക്കോടാണ് കഴിഞ്ഞുവന്നിരുന്നത്.

  സക്കീറലറി പെൺകുട്ടിയെ വിട്ടു നൽകാൻ ഒരു തരത്തിലും തയ്യാറാകാതിരുന്നടെയാണ് ബന്ധുക്കൾ നിയമപരമായി സക്കീറലിയ്ക്കെതിരെ നീങ്ങുന്നത് മലപ്പുറം ശിശുക്ഷേമ സമിതിവഴി സക്കീറലിക്കെതിരെ പരാതിയെ തുടർന്ന് കഴിഞ്ഞ മെയ് 25ന് പെൺകുട്ടിയെ വിട്ടുനൽകുന്നത്. വീട്ടിലെത്തിയതോടെയാണ് താൻ ലൈംഗിക അതിക്രമത്തിന് ഇരയായിരുന്നതായി പെൺകുട്ടി സഹോദരിയോട് വെളിപ്പെടുത്തിയത്. ഇതോടെ ചൈൽഡ് ലൈനിൽ പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് പെൺകുട്ടിയെ ഹാജരാക്കി 164 പ്രകാരം മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി രേഖപ്പെടുത്തി പോക്സോ കേസ് രജിസ്റ്റർ ചെയ്യുന്നത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടി പീഡനത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ളത്.

  ഉത്ര വധക്കേസ് നാഷണല്‍ പൊലീസ് അക്കാദമിയിലേക്ക്..!!, ഐപിഎസുകാര്‍ പഠിക്കും, കാരണം ഇതാണ്..!!

  ഡിപ്ലോമാറ്റിക് ബാഗേജിൽ മതഗ്രന്ഥങ്ങൾ വന്നതിലും അന്വേഷണം:ഖുറാന്റെ ഭാരം കണക്കാക്കി കസ്റ്റംസ്

  മഞ്ചേരി സബ് ജയില്‍ അടച്ചുപൂട്ടി; തടവുകാര്‍ക്കും ജീവനക്കാര്‍ക്കും കൊറോണ

  അജ്ഞാത നമ്പറിൽ നിന്ന് കോൾ, പിന്നാലെ ഫോണിലെ സേവ് ചെയ്ത നമ്പറിലേക്ക് അശ്ലീല സന്ദേശങ്ങൾ

  Malappuram

  English summary
  Malappuram: POCSO Case registers against two people in Vengara including Palliative care secrtary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X