മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് 300 കിലോയുടെ കഞ്ചാവ് വേട്ട; ജില്ലയിലെത്തിച്ചത് പച്ചക്കറിയുടെ മറവില്‍, 5 പേര്‍ പിടിയില്‍

Google Oneindia Malayalam News

മലപ്പുറം: പച്ചക്കറിയുടെ മറവിലെത്തിച്ച കഞ്ചാവ് മലപ്പുറം പോലീസ് പിടികൂടി. അഞ്ച് പേര്‍ അറസ്റ്റില്‍. ആന്ധ്രയില്‍ നിന്ന് പച്ചക്കറി കയറ്റിവന്ന മിനിലോറിയില്‍ ഉള്ളി ചാക്കുകളില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് ജില്ലയിലെത്തിച്ചത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പോലീസ് പരിശോധന. മിനിലോറിയെ അനുഗമിച്ച് ഇന്നോവ കാറിലെത്തിയ സംഘമാണ് കഞ്ചാവ് കടത്തിയത്. മിനി ലോറിയും ഇന്നോവ കാറും പോലീസ് പിടിച്ചു.

g

അരീക്കോട് ചെമ്പ്ര കാട്ടൂര്‍ ഷാഹുല്‍ ഹമീദ്, മഞ്ചേരി തുറക്കല്‍ അക്ബല്‍ അലി, കോട്ടക്കല്‍ ഈസ്റ്റ് വില്ലൂര്‍ അബ്ദുറഹിമാന്‍, ഇരുമ്പുഴി നജീബ്, കൊണ്ടോട്ടി ഇര്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന ചിലര്‍ പോലീസ് പിടിക്കുമെന്ന് ഉറപ്പായ വേളയില്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇവരെ കുറിച്ച് വ്യക്തമായ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.

മണിപ്പൂര്‍ മന്ത്രിസഭയില്‍ അപ്രതീക്ഷിത അഴിച്ചുപണി; 6 പേര്‍ രാവിലെ പുറത്ത്, 5 പേര്‍ വൈകീട്ട് അകത്ത്മണിപ്പൂര്‍ മന്ത്രിസഭയില്‍ അപ്രതീക്ഷിത അഴിച്ചുപണി; 6 പേര്‍ രാവിലെ പുറത്ത്, 5 പേര്‍ വൈകീട്ട് അകത്ത്

ജില്ലയില്‍ ആദ്യമായിട്ടാണ് ഇത്രയും അധികം കഞ്ചാവ് പിടികൂടുന്നത്. ലഹരി കടത്ത് സജീവമായിട്ടുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്. മലപ്പുറം എസ്‌ഐ മുഹമ്മദ്, കോട്ടക്കല്‍ എസ്‌ഐ റിയാസ് ചാക്കീരി, സിപിഒമാരായ പ്രശോഭ്‌സ ഉസ്മാന്‍ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

പ്രവാസികളെ ഒമാന്‍ തിരികെ വിളിക്കുന്നു; ഫീസുകള്‍ കുറച്ചു, പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ...പ്രവാസികളെ ഒമാന്‍ തിരികെ വിളിക്കുന്നു; ഫീസുകള്‍ കുറച്ചു, പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ...

തോറ്റാലും മാറില്ലെന്ന് സൂചന നല്‍കി ഡൊണാള്‍ഡ് ട്രംപ്; അമേരിക്കന്‍ രാഷ്ട്രീയം പുതിയ വഴിക്ക്തോറ്റാലും മാറില്ലെന്ന് സൂചന നല്‍കി ഡൊണാള്‍ഡ് ട്രംപ്; അമേരിക്കന്‍ രാഷ്ട്രീയം പുതിയ വഴിക്ക്

Malappuram
English summary
Malappuram Police seized ganja in Mini Lorry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X