മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അരീക്കോട് മോഷണത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം; നഷ്ടമായത് രണ്ടര ലക്ഷത്തിന്റെ സ്വര്‍ണം

  • By Desk
Google Oneindia Malayalam News

അരീക്കോട്: കഴിഞ്ഞ ദിവസം രാത്രി തെരട്ടമ്മല്‍ കുളത്തിങ്ങല്‍ പിടി മുഹമ്മദലിയുടെ വീട്ടില്‍ നടന്ന മോഷണത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടെന്ന് പോലീസ് വിലയിരുത്തല്‍. യുവതിയെയും മക്കളെയും മയക്കിയ ശേഷമാണ് മോഷണം നടത്തിയത്. മാത്രമല്ല, വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിന്റെ കേബിള്‍ മുറിച്ചിടുകയും ചെയ്തിരുന്നു. പെരുന്നാളിന് വീട്ടിലെത്തിയ മുഹമ്മദലിയുടെ മകളുടെയും മക്കളുടെയും ആഭരണങ്ങളാണ് നഷ്ടമായത്.

p

വീട്ടിലുള്ളവരെ കുറിച്ച് വ്യക്തമായ ധാരണ മോഷ്ടാവ് നേരത്തെയുണ്ടാക്കിയെന്നാണ് കരുതുന്നത്. രാത്രി പതിനൊന്ന് മണിക്ക് ശേഷമാണ് യുവതിയും മക്കളും ഉറങ്ങാന്‍ കിടന്നത്. ജനലിനോട് ചേര്‍ന്ന കട്ടിലിലായിരുന്നു ഉറക്കം. ജനല്‍ വഴിയാണ് മോഷ്ടാവ് മാലയും വളയും കൈ ചെയ്‌നും ഊരിയെടുത്തത്. യുവതി അറിയാതിരിക്കാന്‍ മയക്ക് വസ്തു ഉപയോഗിച്ചു. രാവിലെ വീട്ടുകാര്‍ വിളിച്ചപ്പോഴാണ് യുവതിയും മക്കളും ഉണര്‍ന്നത്. അപ്പോഴും ഇവര്‍ക്ക് ആലസ്യം വിട്ടിരുന്നില്ല.

ചൈനയെ നേരിടാന്‍ ഇന്ത്യന്‍ പട്ടാളം പുറപ്പെട്ടു; കശ്മീരില്‍ നിന്ന് ലഡാക്കിലേക്ക് ആയുധങ്ങള്‍.. ചൈനയിലുംചൈനയെ നേരിടാന്‍ ഇന്ത്യന്‍ പട്ടാളം പുറപ്പെട്ടു; കശ്മീരില്‍ നിന്ന് ലഡാക്കിലേക്ക് ആയുധങ്ങള്‍.. ചൈനയിലും

കൃത്യമായ ആസൂത്രണം മോഷ്ടാവ് നടത്തിയെന്നാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. ഈ സാഹചര്യത്തില്‍ വിരലടയാള വിദഗ്ധരുടെ പരിശോധയില്‍ തുമ്പുണ്ടാകുമെന്നാണ് പോലീസിന്റെ വിശ്വാസം. ജനലിലും മുറിയിലുമെല്ലാം പരിശോധിച്ചു. എട്ട് പവന്‍ സ്വര്‍ണം, 3600 രൂപ, രണ്ട് എടിഎം കാര്‍ഡ് എന്നിവയാണ് നഷ്ടമായത്. പണവും കാര്‍ഡും ബാഗിലായിരുന്നു. മേഖലയില്‍ സമീപകാലത്ത് മോഷണം നടന്നിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

കോണ്‍ഗ്രസിന് വസന്തം!! അജിത് ജോഗിയുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും... എംഎല്‍എമാര്‍ വര്‍ധിക്കുംകോണ്‍ഗ്രസിന് വസന്തം!! അജിത് ജോഗിയുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും... എംഎല്‍എമാര്‍ വര്‍ധിക്കും

കിടുകിടാ വിറപ്പിച്ച് പ്രതിഷേധക്കാര്‍; ട്രംപ് ബങ്കറില്‍ ഒളിച്ചു, ഭൂമിക്കടിയിലെ രഹസ്യ സങ്കേതത്തില്‍കിടുകിടാ വിറപ്പിച്ച് പ്രതിഷേധക്കാര്‍; ട്രംപ് ബങ്കറില്‍ ഒളിച്ചു, ഭൂമിക്കടിയിലെ രഹസ്യ സങ്കേതത്തില്‍

Malappuram
English summary
Malappuram; Police starts probe in Areekode Gold robbery case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X