മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എയര്‍ ഇന്ത്യയുടെ ടിക്കറ്റ് തൊട്ടാല്‍ പൊള്ളും, കൂടുതല്‍ പ്രവാസികള്‍ നാട്ടിലേക്ക്, നാല് ജില്ലകളിലേക്ക്

Google Oneindia Malayalam News

കൊണ്ടോട്ടി: കേരളത്തിലേക്കുള്ള പ്രവാസികളുടെ വരവ് വര്‍ധിക്കുന്നു. വേഗം നാടണയുകയെന്ന ലക്ഷ്യത്തോടെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ എത്താനാണ് ഇവരുടെ ശ്രമം. ഗള്‍ഫ് നാടുകളില്‍ നിന്ന് കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ കൂടുതല്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ എത്തും. അബുദാബി കെഎംസിസി മാത്രം 40 വിമാനങ്ങളാണ് ചാര്‍ട്ടേര്‍ഡ് ചെയ്തിട്ടുള്ളത്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നിശ്ചയിച്ച വിമാനങ്ങളേക്കാള്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ യാത്രാ ചെലവ് കൂടുതലാണ്.

1

ജോലി നഷ്ടപ്പെട്ട് പിടിച്ച് നില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പലരും. അതുകൊണ്ട് പല കാരണങ്ങളാള്‍ ഇവര്‍ വേഗത്തില്‍ നാട്ടിലെത്താനാണ് ശ്രമിക്കുന്നത്. ആയിരക്കണക്കിന് പ്രവാസികളാണ് മടങ്ങാന്‍ കാത്തിരിക്കുന്നത്. വന്ദേഭാരത് മിഷന്‍ വഴി എന്ന് ടിക്കറ്റ് ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ വിമാനം വിളിച്ച് മടങ്ങുകയല്ലാതെ വഴിയില്ലാത്ത അവസ്ഥയിലാണ് ഇവര്‍. അങ്ങോട്ട് പോകുമ്പോല്‍ വിമാനത്തില്‍ യാത്രക്കാരുണ്ടാകരുത്, കാര്‍ഗോ പോലും കൊണ്ടുപോകാന്‍ പാടില്ല, തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് വിമാനക്കമ്പനികള്‍ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകളുടെ തുക വര്‍ധിപ്പിക്കുന്നത്.

അതേസമയം പ്രവാസി കൂട്ടായ്മകള്‍ വിമാനക്കമ്പനി അധികൃതരുമായി പലതവണ ചര്‍ച്ച ചെയ്താണ് തുക നിശ്ചയിക്കുന്നത്. കഴിഞ്ഞ ദിവസം ബഹറൈനില്‍ നിന്ന് കോഴിക്കോട്ടെത്തിയ വിമാനത്തിന് 40 ലക്ഷം രൂപയാണ് നല്‍കിയത്. ഒരു യാത്രക്കാരന് ശരാശരി 22000 രൂപയാണ് ചെലവ്. വന്ദേഭാരത് മിഷന്‍ വിമാനത്തില്‍ 79 ബഹറൈന്‍ ദിനാറാണ് നിരക്ക്. ഇത് ഏകദേശം 15450 രൂപയോളം വരും. ബഹറൈനിലേക്ക് തല്‍ക്കാലം യാത്രാ നിരോധനമില്ല. അതുകൊണ്ട് വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ യാത്രക്കാരെ കൊണ്ടുപോകുന്നുണ്ട്. പക്ഷേ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അതിനും അനുമതിയില്ല.

വന്ദേഭാരത് മിഷന്റെ ഭാഗമായി സൗദി സെക്ടറില്‍ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് വര്‍ധിച്ചതിനാല്‍ പ്രവാസി സംഘടനകളുടെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളേക്കാള്‍ തുക വന്ദേഭാരത് മിഷന്‍ വഴിയുള്ള യാത്രയ്ക്ക് നല്‍കേണ്ടി വരുന്നുണ്ട്. ദമാമില്‍ നിന്ന് കണ്ണൂരിലെത്തിയ ചാര്‍ട്ടേര്‍ഡ് വിമാനത്തിലെ യാത്രക്കാരന്‍ നല്‍കിയത് 1600 സൗദി റിയാല്‍. ഇത് 31000 രൂപയോളം വരും. വേങ്ങര അച്ചനമ്പലം സ്വദേശി നല്‍കിയത് 1733 റിയാലാണ്. മിഷന്‍ ആരംഭിച്ചപ്പോല്‍ റിയാദില്‍ നിന്ന് കോഴിക്കോട്ടെത്താന്‍ നിലമ്പൂര്‍ സ്വദേശിനി നല്‍കിയത് 952 റിയാലായിരുന്നു. സൗദിയിലെ ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ നിന്ന് പല സംഘടനകളും വിമാനം ചാര്‍ട്ടേര്‍ഡ് ചെയ്ത് വരുമ്പോള#് ഇത്രയും തുക വരുന്നില്ലെന്ന് പ്രവാസികള്‍ പറയുന്നു.

Malappuram
English summary
pravasi's rush to reach kerala from gulf countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X