മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് ബാധിച്ച് ആശുപത്രിയിലെത്തി.... ആശങ്ക, ഒടുവില്‍ ജിന്‍സിയുടെ ജീവിതത്തിന് ഇത് ഇരട്ട ക്ലൈമാക്‌സ്!!

Google Oneindia Malayalam News

മഞ്ചേരി: എല്ലാം സന്തോഷത്തിലായിരുന്നു ജിന്‍സിയുടെ ജീവിതത്തില്‍ മുന്നോട്ട് പോയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി കോവിഡ് ബാധിച്ചതോടെ ആശങ്കയിലായിരുന്നു അവര്‍. ഉദരത്തില്‍ കുഞ്ഞും മനസ്സില്‍ നിറയെ കോവിഡിനെ കുറിച്ചുള്ള ആശങ്കകളുമായിട്ടാണ് അവര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. ഇപ്പോള്‍ ജിന്‍സിയുടെ ജീവിതത്തിന് ഇരട്ട ക്ലൈമാക്‌സ് ഉണ്ടായിരിക്കുകയാണ്.

1

കോവിഡ് മുക്തയായതിന് പിന്നാലെ ഇന്നലെ ജിന്‍സി ഒരു പെണ്‍കുഞ്ഞിന്റെ അമ്മയായിരിക്കുകയാണ്. കുവൈത്തില്‍ നഴ്‌സായ ജിന്‍സി 13നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയത്. ആലപ്പുഴയിലേക്കുള്ള യാത്ര ബുദ്ധിമുട്ടായതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീടാണ് ജീവിതത്തില്‍ വഴിത്തിരിവായ പല കാര്യങ്ങളും നടന്നത്. ഒരു ഘട്ടത്തില്‍ ഇവര്‍ വല്ലാതെ പേടിച്ചിരുന്നു.

സ്രവ പരിശോധനയില്‍ പോസിറ്റീവോ നെഗറ്റീവോ എന്ന് ഉറപ്പുപറയാന്‍ ആയില്ലെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. ഇക്കാര്യം ഭര്‍ത്താവ് ലിജോയും വ്യക്തമാക്കി. പിന്നീട് നടത്തിയ പരിശോധനയില്‍ നെഗറ്റീവ് ആയി. ഇതോടെയാണ് ആശ്വാസമായത്. തുടര്‍ന്ന് സ്‌റ്റെപ്പ് ഡൗണ്‍ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ 11.30ന് ശസ്ത്രക്രിയയിലൂടെ ആയിരുന്നു ജിന്‍സിയുടെ പ്രസവം.

അതേസമയം കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണ്. കുഞ്ഞിന് 2.7 കിലോഗ്രാം തൂക്കമുണ്ട്. നവജാത ശിശുവിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സാധാരണ അമ്മയില്‍ നിന്ന് കുട്ടികളിലേക്കും കോവിഡ് പകരാമെന്ന് നേരത്തെ ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. ഇതും കൂടി കണക്കിലെടുത്താണ് കുട്ടിയുടെ സ്രവവും പരിശോധനയ്ക്ക് അയച്ചത്. എന്നാല്‍ കുട്ടികളില്‍ കോവിഡ് ഗുരുതരമായി ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

രാഹുലിന്റെ ഇടപെടല്‍... മഹാരാഷ്ട്രയില്‍ അടിമുടി മാറ്റം, പൃഥ്വിരാജ് ചവാന്‍ സ്പീക്കറാവും, ചെറിയ മീനല്ല!രാഹുലിന്റെ ഇടപെടല്‍... മഹാരാഷ്ട്രയില്‍ അടിമുടി മാറ്റം, പൃഥ്വിരാജ് ചവാന്‍ സ്പീക്കറാവും, ചെറിയ മീനല്ല!

Malappuram
English summary
pregnant women who confirmed covid 19 positive gives birth to baby girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X