മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഹുലിന്റെ കരുണ അറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥികള്‍.... പഞ്ചാബില്‍ നിന്ന് 30 പേര്‍ക്ക് സൗജന്യയാത്ര!!

Google Oneindia Malayalam News

മലപ്പുറം: കേരളത്തില്‍ നിന്ന് നിരവധി അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ട്. എന്നാല്‍ മലയാളികളുടെ കാര്യം എങ്ങനെയാണ്. അതിര്‍ത്തികള്‍ തുറന്നതോടെ നിരവധി പേരുടെ കുത്തൊഴുക്കാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോഴിതാ അത്തരമൊരു മലയാളി സംഘത്തിന് രക്ഷനായിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇവരെ സൗജന്യമായി നാട്ടിലെത്തിച്ചിരിക്കുകയാണ് രാഹുല്‍.

1

പഞ്ചാബില്‍ കുടുങ്ങിയ മലയാളികളായ 30 വിദ്യാര്‍ത്ഥികളാണ് രാഹുല്‍ ഗാന്ധിയുടെ ഇടപെടലില്‍ നാട്ടിലേക്ക് മടങ്ങിയത്. ഇവരുടെ യാത്ര സൗജന്യമായിരുന്നു. നേരത്തെ തന്നെ അതിഥിത തൊഴിലാളികളുടെ വിഷയത്തില്‍ കോണ്‍ഗ്രസ് ശക്തമായി ഇടപെടുന്നുണ്ട്. പലര്‍ക്കും നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റും കോണ്‍ഗ്രസ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ലഭ്യമാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടുള്ളതാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരിക്കുന്ന സഹായം.

ഗുരുകാശി സര്‍വകലാശാലയിലെ 14 വിദ്യാര്‍ത്ഥികളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 16 വിദ്യാര്‍ത്ഥികളും അടങ്ങുന്ന സംഘം ഇന്ന് ബട്ടിന്‍ഡില്‍ നിന്ന് യാത്ര തിരിക്കും. നേരത്തെ കര്‍ണാടകത്തില്‍ കുടുങ്ങി കിടന്നിരുന്ന മലയാളികളെ കോണ്‍ഗ്രസ് നാട്ടിലെത്തിച്ചിരുന്നു. ഇതിന് സഹായം ചെയ്തത് ഡികെ ശിവകുമാറായിരുന്നു. എല്ലാവര്‍ക്കും സൗജന്യമായിട്ടായിരുന്നു ബസ് യാത്ര. സോണിയാ ഗാന്ധി പ്രത്യേക നിര്‍ദേശം എല്ലാ സംസ്ഥാന നേതൃത്വങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.

Recommended Video

cmsvideo
Rahul Gandhi Says Will Ensure Screams Of Migrant Workers Reach Government

അതേസമയം കേരളത്തിലെ വിവിധ ജില്ലകളിലെ വിദ്യാര്‍ത്ഥികളുടെ സംഘത്തില്‍ അഞ്ച് മലപ്പുറം സ്വദേശികളുണ്ട്. ഇവരുടെ പ്രശ്‌നം യൂത്ത് കോണ്‍ഗ്രസ് ആനക്കയം മണ്ഡലം പ്രസിഡന്റ് ഷബീബ് ഇരുമ്പുഴി, കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍ വഴി രാഹുല്‍ ഗാന്ധിയെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം പഞ്ചാബിലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ബസ്സും യാത്രാ സൗകര്യവും മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഒരുക്കി കൊടുക്കുകയായിരുന്നു.

മഹാരാഷ്ട്ര ബിജെപിയില്‍ പൊട്ടിത്തെറി, വാളെടുത്ത് ഖഡ്‌സെ, പിന്നില്‍ ഫട്നാവിസ്,നോട്ടമിട്ട് കോണ്‍ഗ്രസ്!!മഹാരാഷ്ട്ര ബിജെപിയില്‍ പൊട്ടിത്തെറി, വാളെടുത്ത് ഖഡ്‌സെ, പിന്നില്‍ ഫട്നാവിസ്,നോട്ടമിട്ട് കോണ്‍ഗ്രസ്!!

രാഹുലിന്റെ മാറ്റം ഒരൊറ്റ വര്‍ഷത്തില്‍, 3 നേതാക്കള്‍ എത്തും, നോട്ടമിട്ടത് ഇവരെ, 7 ദിവസം മുമ്പ്!!രാഹുലിന്റെ മാറ്റം ഒരൊറ്റ വര്‍ഷത്തില്‍, 3 നേതാക്കള്‍ എത്തും, നോട്ടമിട്ടത് ഇവരെ, 7 ദിവസം മുമ്പ്!!

Malappuram
English summary
rahul gandhi helps stranded kerala students in punjab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X