India
  • search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിലെത്തിക്കാൻ രാഹുലെത്തി; ട്രെൻഡിംങാണ് ദാ ഈ വീഡിയോ !

Google Oneindia Malayalam News

മലപ്പുറം : അപകടത്തിൽ പരിക്കേറ്റ വ്യക്തിയെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ച രാഹുൽ ഗാന്ധി എം പിയുടെ വാർത്തകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അടക്കം ചർച്ചയാകുന്നത്. ഇതിന് പിന്നാലെ, പുറത്തു വന്ന വീഡിയോയും വൈറൽ ആയിരിക്കുകയാണ്.

റോഡ് മുറിച്ച് കടക്കുന്നതിനിടയാണ് സ്കൂട്ടർ തട്ടിയായിരുന്നു വടപുറം സ്വദേശിക്ക് പരിക്ക് പറ്റിയത്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലേക്ക് എത്തിക്കാൻ രാഹുൽ ഗാന്ധി എം പിയും ഒപ്പമുണ്ടായി.

ശനിയാഴ്ച വൈകിട്ട് ഏഴര മണിയോടെയാണ് സംഭവം. വടപുറം ജംഗ്ഷന് സമീപം നിലമ്പൂർ - മഞ്ചേരി പാതയിലാണ് സംഭവം നടന്നത്. റോഡ് മുറിച്ചു കടക്കവെ വടപുറം സ്വദേശി മൂർക്കത്ത് അബൂബക്കറിനാണ് സ്കൂട്ടർ ഇടിച്ച് പരിക്ക് പറ്റിയത്.

1

മൂന്നു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ എത്തിയ രാഹുൽ ഗാന്ധി വണ്ടൂരിൽ സംഘടിപ്പിച്ചിരുന്ന പരിപാടി കഴിഞ്ഞ മമ്പാട് ടാണയിലെ ടീക്ക് ടൗണിലേക്ക് എത്തുമ്പോഴായിരുന്നു സംഭവം. അപകടമുണ്ടായ സമയത്ത് ഗതാഗത തടസ്സം നേരിട്ടിരുന്നു. തുടർന്നാണ് രാഹുൽ ഗാന്ധി സഹായവുമായി എത്തിയത്. പരിക്കേറ്റ മൂർക്കത്ത് അബൂബക്കറെ ആശുപത്രിയിൽ എത്തിക്കാൻ രാഹുലിന്റെ സഹപ്രവർത്തകരും നാട്ടുകാരും ഒത്തുചേർന്നു.

കേരളത്തിലെ മുഖ്യമന്ത്രിയെ മാത്രം എന്താണ് ഇ.ഡി ചോദ്യം ചെയ്യാത്തതെന്ന് രാഹുല്‍ ഗാന്ധികേരളത്തിലെ മുഖ്യമന്ത്രിയെ മാത്രം എന്താണ് ഇ.ഡി ചോദ്യം ചെയ്യാത്തതെന്ന് രാഹുല്‍ ഗാന്ധി

2

അതേസമയം, പൈലറ്റ് വാഹന വ്യൂഹത്തിലെ ആംബുലൻസ് സേവനവും ഡോക്ടറുടെ സേവനവും തേടി. ഇദ്ദേഹത്തെ വടപുറത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ പി സി സി പ്രസിഡന്റ് കെ സുധാകരനും കെ സി വേണുഗോപാലും രാഹുലിനൊപ്പം ഉണ്ടായിരുന്നു.

'ചൂട് പക്കാവട, ചമ്മന്തി, കുടം കുലുക്കി സർബത്ത്; വയനാടൻ രുചികൾ ആസ്വദിച്ച് രാഹുൽ; ചിത്രങ്ങൾ ഇതാ വൈറൽ

'ചൂട് പക്കാവട, ചമ്മന്തി, കുടം കുലുക്കി സർബത്ത്; വയനാടൻ രുചികൾ ആസ്വദിച്ച് രാഹുൽ; ചിത്രങ്ങൾ ഇതാ വൈറൽ

വയനാട് : കേരള സന്ദർശനത്തിനായി എത്തിയ രാഹുൽ ഗാന്ധി എം പി വയനാടൻ രുചികളുടെ പിന്നാലെയാണ്. അദ്ദേഹം വ്യത്യസ്ത വയനാടൻ രുചികൾ ആസ്വദിക്കുന്ന വീഡിയോകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയി മാറുന്നു. കുടം കുലുക്കി സർബത്തും പക്കാവടയും ചമ്മന്തിയുമൊക്കെ രാഹുലിന്റെ രുചി ആസ്വാദനത്തെ ഇരട്ടിപ്പിക്കുന്നതാണ്. ഇവയൊക്കെ ആസ്വദിച്ചു കഴിച്ചതിന്റെ വീഡിയോയും പ്രതികരണവും രാഹുൽ തന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചിട്ടുണ്ട്.

സ്റ്റൈലൻ ലുക്കിൽ ആരാധകരുടെ പ്രിയ താരം കനിഹ; പങ്കിട്ടിരിക്കുന്ന ചിത്രങ്ങളെല്ലാം ഹോട്ട് വൈറൽ

4

കൊയിലാണ്ടിയിലെ ഫിറോസും കുടുംബവും നടത്തുന്ന കടയിൽ നിന്നായിരുന്നു പക്കാവടയും ചമ്മന്തിയും കുടം കുലുക്കി സർബത്തും രാഹുൽ ഗാന്ധി എം പി കഴിച്ചത്. വൈറലായ വീഡിയോയ്ക്ക് പിന്നാലെ രാഹുൽ അടിക്കുറിപ്പായി എഴുതി ചേർത്തത് ഇങ്ങനെ. 'കൊയിലാണ്ടിയിലെ ഫിറോസും കുടുംബവും നടത്തുന്ന എസ് എസ് കൂൾ ഹൗസിൽ നിന്ന് ചൂട് പക്കാവടയും ചമ്മന്തിയും വയനാടൻ കുടംകുലുക്കി സർബത്തും ഞാൻ നന്നായി ആസ്വദിച്ചു.

5

നിങ്ങൾ ഞങ്ങളുടെ വയനാട്ടിൽ ഉണ്ടെങ്കിൽ ഇതു മിസ് ചെയ്യരുത്'... ഇവയുടെ പൂർണ്ണ വിവരങ്ങളും രാഹുൽ തന്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചിട്ടുണ്ട്.

അതേസമയം, വയനാട് കൽപ്പറ്റയിലെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അടിച്ച് തകർത്ത സംഭവത്തിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണം കേരളത്തിൽ എത്തിയ ആദ്യ ദിവസം തന്നെ ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള അക്രമം നിർഭാഗ്യകരമാണെന്നും അക്രമം നടത്തിയത് കുട്ടികളാതിനാൽ തന്നെ തനിക്ക് ദേഷ്യവും പരിഭവവും ഇല്ലെന്നുംരാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു.

6

നിരുത്തവാദപരമായ രീതിയിൽ ആയിരുന്നു കുട്ടികൾ ഇത് ചെയ്തത്. ഈ പ്രവർത്തികൾ മറക്കാവുന്നതേയുള്ളൂ. അക്രമം ഒന്നിനും പരിഹാരമല്ലെന്നും ഇത്തരത്തിൽ അക്രമം നടത്തിയവർ ഈ വസ്തുത തിരിച്ചറിയണമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.

Malappuram
English summary
Malappuram: Rahul Gandhi taking accident victim to the hospital;video has gone viral on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X