മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വാക്സിനേഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Google Oneindia Malayalam News

മലപ്പുറം: എല്ലാ പോളിങ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കാനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലും തെരെഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും കോവിഡ് പ്രതിരോധ കുത്തിവെപ്പ് ലഭിക്കും. വാക്സിനേഷന് കോവിന്‍ പോര്‍ട്ടലില്‍ പേര് റജിസ്റ്റര്‍ ചെയ്തവര്‍ക്ക് റജിസ്റ്റര്‍ ചെയ്തു എന്ന സന്ദേശം മൊബൈല്‍ ഫോണില്‍ ലഭിക്കും. ഈ സന്ദേശവുമായി തൊട്ടടുത്തുള്ള ഏത് വാക്സിനേഷന്‍ കേന്ദ്രത്തില്‍ പോയാലും വാക്സിന്‍ ലഭിക്കും. വാക്സിനേഷന് എത്താന്‍ പ്രത്യേക സന്ദേശം ലഭിക്കില്ല. എല്ലാ പോളിങ് ഉദ്യോഗസ്ഥര്‍ക്കും വാക്സിന്‍ ലഭിച്ചെന്ന് അതത് വകുപ്പ് മേധാവികള്‍ ഉറപ്പു വരുത്തണമെന്നും ഡി.എം.ഒ അറിയിച്ചു.

m

അതേസമയം ജില്ലയില്‍ തിങ്കളാഴ്ച 241 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 237 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ക്ക് ഉറവിടമറിയാതെയാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്. 377 പേരാണ് ജില്ലയില്‍ തിങ്കളാഴ്ച വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. 2,642 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്.

ദൃശ്യം2 വിമാനത്തിലിരുന്ന് കണ്ടെന്ന് അബ്ദുള്ളക്കുട്ടി; വ്യാജനെന്ന് വിമര്‍ശനം, ന്യായീകരിച്ച് വീണ്ടുമെത്തിദൃശ്യം2 വിമാനത്തിലിരുന്ന് കണ്ടെന്ന് അബ്ദുള്ളക്കുട്ടി; വ്യാജനെന്ന് വിമര്‍ശനം, ന്യായീകരിച്ച് വീണ്ടുമെത്തി

കോവിഡ് വ്യാപന നിരക്ക് കുറഞ്ഞുവരുന്നുണ്ടെങ്കിലും ആരോഗ്യ ജാഗ്രതയിലുണ്ടാകുന്ന ചെറിയ വീഴ്ചകള്‍ പോലും വലിയ വിപത്തിന് കാരണമാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മാറാരോഗികള്‍ എന്നിവര്‍ വൈറസ് ബാധിതരാകുകയാണെങ്കില്‍ ആരോഗ്യസ്ഥിതി ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. ഈ വിഭാഗത്തിലുള്ളവരുമായി പുറത്തുനിന്നുള്ളവരാരും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തരുത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടാതെ റൂം ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഡോക്ടര്‍ സക്കീന അറിയിച്ചു.

Malappuram
English summary
Malappuram ready for Coronavirus Vaccination for Polling Staff
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X