Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് ഇവിടെ മാത്രമല്ലല്ലോ? മലപ്പുറത്തുകാര്‍ ചോദിക്കുന്നു... പ്രാണവായു പിരിവ് തള്ളി ജനങ്ങള്‍

മലപ്പുറം: ജില്ലയിലെ ആരോഗ്യമേഖലയിലെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പ്രാണവായു പദ്ധതി മലപ്പുറത്തുകാര്‍ തള്ളി. പദ്ധതിയുമായി സഹകരിക്കാനാകില്ലെന്ന് മിക്ക രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തമാക്കി. എന്തുകൊണ്ടാണ് മലപ്പുറത്ത് മാത്രം ജനങ്ങളുടെ കൈയ്യില്‍ നിന്ന് പണം പിരിച്ച് അടിസ്ഥാന സൗകര്യം ഒരുക്കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ പദ്ധതിക്കെതിരെ വലിയ വിമര്‍ശനമാണ്.

കലക്ടറുടെ 'ബക്കറ്റ് പിരിവി'നോട് യോജിക്കില്ലെന്ന് രാഷ്ട്രീയ നേതാക്കളും പറയുന്നു. പല ജനകീയ പദ്ധതികളുമായും സഹകരിച്ച് മാതൃക കാണിച്ച ജില്ലക്കാര്‍ എന്തുകൊണ്ട് മറിച്ചൊരു നിലപാട് ഇപ്പോള്‍ എടുക്കുന്നു എന്ന സംശയം സ്വാഭാവികമാണ്. ജില്ലയിലെ പ്രധാന പാര്‍ട്ടി നേതാക്കള്‍ വിഷയത്തില്‍ വണ്‍ ഇന്ത്യയോട് പ്രതികരിക്കുന്നു....

1

കോവിഡ് പോലുള്ള രോഗങ്ങള്‍ മലപ്പുറത്ത് മാത്രമല്ല. എല്ലാ ജില്ലകളിലും അതിനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ഒരുക്കുന്നുണ്ട്. മറ്റു ജില്ലകളില്‍ എങ്ങനെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്, അതേ രീതി മലപ്പുറത്തും നടപ്പാക്കണം. മറ്റു ജില്ലകളില്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യം ഒരുക്കുന്നുണ്ടെങ്കില്‍ മലപ്പുറത്തും അങ്ങനെ തന്നെ വേണം. മലപ്പുറത്ത് മാത്രമായുള്ള ചില പദ്ധതികള്‍ക്ക് നേരത്തെ ജനങ്ങള്‍ സഹകരിച്ചിരുന്നു. ജില്ലയിലെ ജനങ്ങളുടെ ഉദാരമനസ്‌കതയെ സര്‍ക്കാര്‍ ചൂഷണം ചെയ്യരുതെന്നും മുസ്ലിം ലീഗ് നേതാവ് ഉമ്മര്‍ അറയ്ക്കല്‍ പറഞ്ഞു.

2

ജനപ്രതിനിധികളുമായി വിഷയം ചര്‍ച്ച ചെയ്തില്ല. ജില്ലാ പഞ്ചായത്തുമായും ആലോചിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനത്തിന് ഒപ്പമാണ് മുസ്ലിം ലീഗുമുള്ളത്. പരക്കെയുള്ള പിരിവില്ലെന്നും കോര്‍പറേറ്റുകളുടെ ലാഭവിഹിതം മാത്രമാണ് ലക്ഷ്യമിടുന്നതെന്നുമാണ് വിഷയത്തില്‍ ജില്ലാ കളക്ടര്‍ പിന്നീട് വിശദീകരിച്ചതെന്നും ഉമ്മര്‍ അറയ്ക്കല്‍ പ്രതികരിച്ചു.

3

പ്രാണവായു പദ്ധതി വിഷയത്തില്‍ സിപിഎം ഔദ്യോഗിക നിലപാട് എടുത്തിട്ടില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയന്‍ പറഞ്ഞു. ജില്ലാ നേതൃത്വത്തോട് വിഷയം സംസാരിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പ്രാണവായു പദ്ധതിക്കെതിരല്ലെന്നും ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളില്‍ മാത്രം പൊതുജന പങ്കാളിത്തം തേടുന്നു എന്ന വിമര്‍ശനം മലപ്പുറത്തുണ്ടെന്നും മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സിദ്ദീഖ് പന്താവൂര്‍ പറഞ്ഞു.

4

മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്തമായ രീതിയാണിത്. മറ്റു ജില്ലകളില്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വികസന പ്രവര്‍ത്തനം നടക്കുന്നു. കടമ നിര്‍വഹിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി അടിസ്ഥാന സൗകര്യമേഖലയില്‍ മറ്റു ജില്ലകളില്‍ നല്‍കുന്ന പണം മലപ്പുറത്ത് മതിയാകില്ല. ഇവിടെ ജനസംഖ്യ കൂടുതലാണ്. തതുല്യമായ രീതിയില്‍ സൗകര്യങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. വിഷയത്തില്‍ മലപ്പുറത്തുകാര്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്. സംഭാവന നല്‍കുന്നവരില്‍ വലിയൊരു വിഭാഗം പ്രവാസികളാണ്. അവര്‍ വലിയ പ്രതിസന്ധിയിലാണെന്നും സിദ്ദിഖ് പന്താവൂര്‍ പറഞ്ഞു.

5

കൊവിഡ് പ്രതിസന്ധി കാലത്ത് ജനങ്ങളില്‍ നിന്ന് പിരിവ് എടുക്കുന്നതിനോട് ഒരിക്കലും യോജിക്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്ത് പറഞ്ഞു. ഓക്‌സിജന്‍ പ്ലാന്റുകളും സെന്ററുകളും തുടങ്ങാനാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനകം തന്നെ പെരിന്തല്‍മണ്ണയിലും തിരൂരിലുമെല്ലാം അത് അനുവദിച്ചിട്ടുണ്ട്. കളക്ടര്‍ വേറെ ലോകത്താണ്. ഈ വേളയില്‍ ജനങ്ങളില്‍ നിന്ന് പിരിവെടുക്കരുത്. നേരത്തെ പലപ്പോഴും ജനങ്ങള്‍ സഹകരിച്ചതാണ്. പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാവരും പ്രതിസന്ധിയിലാണെന്നും രവി തേലത്ത് പറഞ്ഞു.

6

സര്‍ക്കാര്‍ തോന്നിയ പോലെ കടമെടുക്കുന്നുണ്ട്. കടമെടുക്കല്‍ പരിധി കൂട്ടണമെന്ന് കേന്ദ്രത്തോട് ചോദിക്കുകയാണ്. നേരിട്ട് ജനങ്ങളെ ബാധിക്കാത്ത രീതിയില്‍ ഫണ്ട് സമാഹരണം നടത്തി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണം. മലപ്പുറത്ത് കൂടുതല്‍ സൗകര്യങ്ങള്‍ വേണം. വിവിധ സര്‍ക്കാരുകളുടെ അവഗണന കാരണമാണ് ഈ അവസ്ഥ വന്നത്. ആരോഗ്യ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. വാക്‌സിന്‍ സൗജന്യമായി നല്‍കുന്നുണ്ടെന്നും രവി തേലത്ത് പറഞ്ഞു.

Recommended Video

cmsvideo
    CM Pinarayi Vijayan on lockdown relaxation in kerala | Oneindia Malayalam
    7

    പ്രാണവായു പദ്ധതിക്ക് വേണ്ടിയുള്ള പണപ്പിരിവിനോട് സഹകരിക്കരുതെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സിപിഎ ലത്തീഫ് പ്രതികരിച്ചു. ജില്ലയിലെ പല പദ്ധതികളും ജനങ്ങളില്‍ നിന്ന് പിരിവെടുത്താണ് നടപ്പാക്കിയത്. മറ്റു ജില്ലകളില്‍ സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കുമ്പോഴാണിത്. ജനറല്‍ ആശുപത്രി ഇല്ലാത്ത ജില്ലയാണ് മലപ്പുറം. മഞ്ചേരിയിലെ മെഡിക്കല്‍ കോളജിന് മതിയായ ഭൂമി പോലുമില്ല. പിരിവില്ലാതെ മലപ്പുറത്ത് വികസനം സാധ്യമല്ലേ. മലപ്പുറം വളരെ പിന്നാക്കമാണ്. അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരുകള്‍ക്കും ഇവിടെ നിന്ന് ജയിച്ച ജനപ്രതിനിധികള്‍ക്കുമാണ്. മെഡിക്കല്‍ കോളജിന്റെ കെട്ടിടം പണി പൂര്‍ത്തിയാക്കുന്നതിനും മുമ്പ് പണം പിരിച്ചിരുന്നു. കൊവിഡ് കാലത്തും പണം പിരിക്കുന്നത് എതിര്‍ക്കണമെന്നും സിപിഎ ലത്തീഫ് പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+