മലപ്പുറത്ത് 3 പേർ കായലിൽ വീണു; ഒരാളെ രക്ഷപ്പെടുത്തി, രണ്ട് പേർക്കായി തിരച്ചിൽ
മലപ്പുറം: ചങ്ങരംകുളം മുതുകാട് കായലിൽ വീണവർക്കായി തിരച്ചിൽ തുടരുന്നു. മൂന്ന് പേരാണ് കായലിൽ വീണത്. ഒരാളെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചു. രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്. ചിയ്യാനൂർ സ്വദേശി സച്ചിൻ ( 23 ) കല്ലുര്‍മ്മ സ്വദേശി ആഷിക് ( 23 ) എന്നിവർക്കായുള്ള തിരച്ചിൽ നടക്കുകയാണ്.
ചിയ്യാന്നൂർ സ്വദേശി പ്രസാദിനെയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ആയത്. കൊണ്ട് തന്നെ രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ട്. ഇന്ന് വൈകുന്നേരം ആറരയോടെയാണ് അപകടം ഉണ്ടായത്. തോണി മറിഞ്ഞാണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക വിവരം.













Click it and Unblock the Notifications