മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'മരണത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു'; ദേവികയുടെ നോട്ട് ബുക്ക് കണ്ടെടുത്തു; ആത്മഹത്യയുടെ തെളിവ്

  • By News Desk
Google Oneindia Malayalam News

മലപ്പുറം: വളാഞ്ചേരിയില്‍ ദളിത് വിദ്യാര്‍ത്ഥിനി ദേവിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ തെളിവായി നോട്ട്ബുക്ക് ലഭിച്ചു. മരണത്തെ ഞാന്‍ ഇഷ്ടപ്പെടുന്നുവെന്നുവെന്ന് എന്ന് ദേവിക എഴുതിയിരിക്കുന്ന നോട്ട്ബുക്ക് ആണ് അന്വേഷണം സംഘം കണ്ടെടുത്തത്. എന്നാല്‍ ദേവിക തീകൊളുത്തി ആത്മഹത്യ ചെയ്തത് ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യമില്ലാത്തതിനാലാണെന്ന് മാതാപിതാക്കള്‍ ആവര്‍ത്തിച്ചു. മറ്റ് കാരണങ്ങളൊന്നും ഇല്ലെന്നും പഠിക്കുന്നതിനായി ടിവിയോ സ്മാര്‍ട്ട്‌ഫോണ്‍ സൗകര്യമോ ഇല്ലാത്തതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്നും മാതാപിതാക്കള്‍ മൊഴി നല്‍കി.

തിരൂര്‍ ഡിവൈഎസ്പി പികെ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ സംഘമാണ് ദേവികയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയത്.

devika

രക്ഷിതാക്കളെ കൂടാതെ അവരുടെ ബന്ധുക്കളുടേയും മൊഴി പൊലീസ് രേഖപ്പെടുത്തി. ദേവികയുടേത് ആത്മഹത്യയാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

സംഭവത്തില്‍ കഴിഞ്ഞ ദിവസം ഡിഡിഇ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ദേവികയുടെ മരണത്തില്‍ വിദ്യഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കോ അധ്യാപകര്‍ക്കോ വീഴ്ച്ചയില്ലെന്ന് കാണിച്ചാണ് ഡിഡിഇ റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ സംബന്ധിച്ച് ദേവികയുടെ അധ്യാപകന്‍ സംസാരിച്ചിരുന്നുവെന്നും വെള്ളിയാഴ്ച്ചക്ക് ശേഷം സ്‌ക്കൂളില്‍ സൗകര്യം ഒരുക്കാമെന്ന് അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ടായിരുന്നു ദേവികയുടെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തുന്നത്. ഇതിനടുത്തായി ദേവികയുടെ ആത്മഹത്യകുറിപ്പും കണ്ടെത്തിയിരുന്നു. ഞാന്‍ പോകുന്നു എന്ന് മാത്രമായിരുന്നു കുറിപ്പില്‍ എഴുതിയിട്ടുള്ളത്. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദേവിക.

ദേവികയുടെ പിതാവ് രോഗബാധയെ തുടര്‍ന്ന് പണിക്ക് പോകാറുണ്ടായിരുന്നില്ല്.
ദേവിക പഠിക്കാന്‍ മിടുക്കിയായിരുന്നുവെന്നും എന്നാല്‍ ഓണ്‍ലൈനായാണ് ക്ലാസുകള്‍ ആരംഭിക്കുന്നത് എന്നറിഞ്ഞതോടെ പഠനം മുടങ്ങുമോയെന്ന ആശങ്കയുണ്ടായിരുന്നുവെന്നും രക്ഷിതാക്കള്‍ പറഞ്ഞിരുന്നു.

സംഭവത്തിന് പിന്നാലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രയോചനപ്പെടുത്തുന്നതിനായി സ്‌ക്കൂളുകളിലെ ലാപ്ടോപ്പുകളും പയോഗപ്പെടുത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. ദേവികയുടെ സഹോദരിയുടെ പഠന ചെലവും ഇവര്‍ക്ക് വേണ്ട ഓണ്‍ലൈന്‍ പഠന ഉപകരണങ്ങളും കുടുംബത്തിന് സുരക്ഷിത ഭവനവും യൂത്ത് കോണ്‍ഗ്രസ് നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; പാലക്കാട് 73 വയസ്സുകാരി മരിച്ചുസംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; പാലക്കാട് 73 വയസ്സുകാരി മരിച്ചു

 മലപ്പുറത്തിന്റെ നന്മ അറിയാന്‍ വേറെയെവിടയും പോകണ്ട; കുടുംബ വീട്ടിലെ ലൈബ്രറിയില്‍ തിരഞ്ഞാല്‍ മതി മലപ്പുറത്തിന്റെ നന്മ അറിയാന്‍ വേറെയെവിടയും പോകണ്ട; കുടുംബ വീട്ടിലെ ലൈബ്രറിയില്‍ തിരഞ്ഞാല്‍ മതി

സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല, ഭാര്യയുടെ ഫോട്ടോയും നമ്പറും ഓണ്‍ലൈനിലിട്ട് ഭര്‍ത്താവ്; ഒടുവില്‍ സംഭവിച്ചത്..!!സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല, ഭാര്യയുടെ ഫോട്ടോയും നമ്പറും ഓണ്‍ലൈനിലിട്ട് ഭര്‍ത്താവ്; ഒടുവില്‍ സംഭവിച്ചത്..!!

Malappuram
English summary
Malappuram Student Suicide: Police Found a Notebook of Devika
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X