Get Updates
Get notified of breaking news, exclusive insights, and must-see stories!

താനൂർ കൊലപാതകം: 'കുഞ്ഞിനെ വേണ്ട, പോകുന്നവഴി ആർക്കെങ്കിലും കൊടുക്കാൻ പറ്റുമോ എന്നവർ ചോദിച്ചു'; വെളിപ്പെടുത്തൽ

മലപ്പുറം താനൂരിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിൽ അമ്മ അറസ്റ്റിലായിരിക്കുകയാണ്. കഴിഞ്ഞ 26 നാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ മൊഴി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് ഇവർ കുഞ്ഞിനെ പ്രസവിച്ചത്.

നാലാമത്തെ പ്രസവമായിരുന്നു ഇത്. ഇപ്പോൾ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് താനൂരിലേക്ക് എത്തിച്ച ഓട്ടോ ഡ്രൈവർ നജീബ്. മീഡിയ വണ്ണിനോടാണ് നജീബിന്റെ വെളിപ്പെടുത്തൽ.

tanur death

'' എന്റെ വണ്ടിയിൽ അവർ കയറി. സാധാരണ അമ്മയും കുഞ്ഞുമാകുമ്പോൾ സർക്കാർ വണ്ടികൊടുക്കും. ഞാനവരോട് ചോദിച്ചു നിങ്ങൾക്ക് സർക്കാർ ഇവിടെ നിന്ന് വണ്ടി തരില്ലേയെന്ന്. ഞങ്ങൾക്ക് ഇൻഷൂറൻസ് ഇല്ല, കാർ വിളിക്കാൻ ഇല്ലാത്തത് കൊണ്ടാണ്, ഓട്ടോയിൽ പോയാൽ മതി താനൂരേക്കാണ് എന്ന് അവർ പറഞ്ഞു.

ഒരു പത്ത് കിലോ മീറ്റർ എത്തിയപ്പോൾ അവർ പറഞ്ഞു മോനെ ഞങ്ങൾക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. എന്താ എന്ന് ചോദിച്ചപ്പോൾ ഈ കുഞ്ഞ് ഞങ്ങൾക്ക് വേണ്ട എന്ന് പറഞ്ഞു. അനാഥാലയത്തിൽ ആക്കാൻ പറ്റുന്ന ആളുണ്ടോ എന്ന് ചോദിച്ചു.

നിങ്ങൾ പ്രസവിച്ച കുഞ്ഞല്ലേ, നമ്മൾക്ക് അങ്ങനെ ചെയ്യാൻ പാടില്ലെന്ന് പറഞ്ഞു. മക്കൾ കൂടുതലാണ് എല്ലാവരേയും നോക്കാൻ പറ്റില്ല അങ്ങനത്തെ അവസ്ഥയിലാണ് എന്ന് പറഞ്ഞു. നിങ്ങൾക്കിത് ആദ്യം ഓർമ്മയില്ലേ എന്ന് ഞാൻ ചോദിച്ചു.

ആദ്യം നാല് മാസം വരെ മൂത്രക്കല്ലാണ് വിവരം അറിഞ്ഞില്ല, അബോർഷൻ ചെയ്യാൻ പറ്റിയില്ല എന്നാണ് പറഞ്ഞ്. മൂന്ന് പെൺകുട്ടികളെ നിങ്ങൾക്ക് നാലാമത്തെ ആൺകുട്ടിയല്ലേ നിങ്ങൾക്കത് ഭാഗ്യമായിരിക്കും നിങ്ങൾ അതിനെ പോറ്റിക്കോളിൻ എന്ന് പറഞ്ഞു.

കെട്ടിയാൾ നോക്കുന്നില്ല, അങ്ങനെയൊരു വിഷമത്തിലാണ് ഞങ്ങൾ. പോറ്റുന്ന ആർക്കെങ്കിലും കൊടുക്കാമല്ലോ എന്ന് പറഞ്ഞു, നിങ്ങളുടെ നമ്പർ തരൂവെന്ന് ഞാൻ പറഞ്ഞു. പോകുന്ന വഴിക്ക് ആർക്കെങ്കിലും കൊടുക്കാനേ പറ്റൂ, വീട്ടിൽ എത്തിയാൽ ഒന്നും ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു.

നിങ്ങൾ പ്രസവിക്കാൻ വന്നതല്ലേ, നിങ്ങളുടെ അയൽവാസികളെല്ലാം കണ്ടിട്ടുണ്ടാവില്ലേ നിങ്ങൾ ഗർഭിണിയായി വന്നതെന്ന് ഞാൻ ചോദിച്ചു. അപ്പോൾ ആ വല്ല്യുമ്മ പറയുകയാണ്.. അപ്പോൾ എനിക്ക് സങ്കടമായി മൂന്നാളും ഒരേ പോലെ പറയുകയാണ്. എന്നാൽ ഞങ്ങളെന്നെ പോറ്റിക്കോളാം എന്ന് പറഞ്ഞു. ഞാൻ അവരെ വീട്ടിൽ കൊണ്ടാക്കി.

വണ്ടിയിൽ നിന്ന് ഇറങ്ങിയ പാട് ചെറിയ കുട്ടി കുഞ്ഞിനെയും കൊണ്ട് അങ്ങോട്ട് ഓടി. അവർ കുട്ടിയേയും കൊണ്ട് പോയി, അപ്പോൾ ഈ വല്ല്യുമ്മ ഒരു സെന്റി ഡയലോഗ് പറഞ്ഞു, മോനെ ഇതാരോടും പറയണ്ടാട്ടോ, നീ ആരോടും പറയണ്ട മറന്നുകള എന്ന് പറഞ്ഞു, അദ്ദേഹം പറഞ്ഞു.വീട്ടിൽ പോയി തനിക്ക് ഉറക്കം കിട്ടിയില്ലെന്നും മെഡിക്കൽ കോളേജ് സ്‌റ്റേഷനിൽ പോയെന്നും അദ്ദേഹം പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+