Get Updates
Get notified of breaking news, exclusive insights, and must-see stories!

നീറ്റ് റാങ്കിലെ മലയാളി തിളക്കം, ആദ്യ അമ്പതിലെ ഏക മലയാളിയായി നന്ദിത

മലപ്പുറം: നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് സ്വന്തമാക്കാനായതിന്റെ സന്തോഷത്തിലാണ് മലപ്പുറം തവനൂർ സ്വദേശി നന്ദിത.തിരുവോണ ദിവസത്തിൽ ലഭിച്ച ഇരട്ടി മധുരമാണ് ഒന്നാം റാങ്കെന്ന് നന്ദിത പറഞ്ഞു. വിജയം പ്രതീക്ഷിച്ചിരുന്നതായും നന്ദിത പറഞ്ഞു.

'വിജയിക്കുമെന്നുള്ള പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ ഇത്ര നല്ല റാങ്ക് പ്രതീക്ഷിച്ചിരുന്നില്ല. മാതാപിതാക്കളുടെ പിന്തുണ ഉണ്ടായിരുന്നു. പഠിച്ച സ്ഥാപനത്തിലെ പ്രഫസർമാരെല്ലാം മികച്ച പിന്തുണ നൽകി. തിരുവോണ നാളിൽ ലഭിച്ച അവസരം ഇരട്ടി സന്തോഷം നൽകുന്നുവെന്നും നന്ദിത പറഞ്ഞു.

nanditha

ദേശീയ തലത്തിൽ 47ാം റാങ്ക് നേടിയ പി.നന്ദിതയാണ് ആദ്യ അൻപതിൽ ഇടംപിടിച്ച ഏക മലയാളി. മലപ്പുറം തവനൂരിലെ വിമുക്തഭടൻ പടന്നപ്പാട്ട് പത്മനാഭന്റെയും കോമളവല്ലിയുടെയും മകളാണ് നന്ദിത. തിരുനാവായ നവാമുകുന്ദ സ്കൂളിലാണ് പ്ലസ് 2 പഠനം പൂർത്തിയിക്കിയത് 720 ൽ 701 മാർക്കാണ് നന്ദിതക്ക് ലഭിച്ചത്.

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് 2022) ഫലം ഇന്നലെ രാത്രിയാണ് പ്രഖ്യാപിച്ചത്. ഹരിയാന സ്വദേശി തനിഷ്‌കയ്ക്കാണ് ഒന്നാം റാങ്ക്. ഡൽഹിയിൽ നിന്നുള്ള വാത്‌സ ആശിഷ് ബത്ര രണ്ടാം റാങ്ക് നേടി. കർണാടക സ്വദേശി ഹരികേഷ് നാഗ്ഭൂഷൺ ഗൻഗുലെ മൂന്നാം റാങ്ക് നേടി.

715 മാർക്കോടെയാണ് തനിഷ്ക ഒന്നാമതെത്തിയത്. ആദ്യ നാലു റാങ്കുകാർക്ക് ഒരേ മാർക്ക് ആയിരുന്നെങ്കിലും ടൈബ്രേക്കർ അടിസ്ഥാനത്തിലാണ് തനിഷ്ക ഒന്നാമത് എത്തിയത്. ഫലം ഔദ്യോ​ഗിക വെബ്സൈറ്റ് ആയ http://neet.nta.nic.in വഴി ഉദ്യോ​ഗാർഥികൾക്ക് ലഭിക്കും.

18,72,343 വിദ്യാർഥികൾ ഇക്കുറി പരീക്ഷ എഴുതിയിരുന്നു. എൻടിഎയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ http://neet.nta.nic.in തുറന്ന് ഹോം പേജിൽ ഏറ്റവും പുതിയ അറിയിപ്പ് എന്നതിന് താഴെയുള്ള NEET 2022 Result എന്നതിൽ ക്ലിക്ക് ചെയ്യുക. അടുത്ത വിൻഡോയിൽ നീറ്റ് ആപ്ലിക്കേഷൻ നമ്പറും ജനനതീയതിയും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകണം. നീറ്റ് റിസൾട്ട് ക്ലിക്ക് ചെയ്യുക.‌ സ്കോർ കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കാം.

പ്രതിരോധ ശേഷി വർധിപ്പിക്കണോ? എന്നാൽ ഈ ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് കഴിച്ചോളു...

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+