ക്വാറന്റൈന് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങി; ആദ്യം ഡ്രൈവറെ പറ്റിച്ചു, മഞ്ചേരിയില്‍ നടന്നത്...
മഞ്ചേരി: ക്വാറന്റൈന് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ വ്യക്തി ആദ്യയാത്രയില്‍ തന്നെ ഡ്രൈവറെ പറ്റിച്ചു കടന്നുകളഞ്ഞു. മഞ്ചേരിയിലെ ക്വാറന്റൈന് കേന്ദ്രത്തില്‍ താമസിച്ചിരുന്ന വ്യക്തിയാണ് ഒറ്റപ്പാലത്തേക്ക് യാത്ര വിളിച്ച് പെരിന്തല്‍മണ്ണ സ്വദേശിയായ ടാക്സി ഡ്രൈവറെ പറ്റിച്ചത്. കണ്ണൂര്‍ സ്വദേശിയാണെന്നാണ് ആദ്യം കരുതിയത്. പക്ഷേ യാത്ര പോയത് ഒറ്റപ്പാലത്തേക്കാണ്. സുഹൃത്തിനെ കണ്ട ശേഷം കണ്ണൂരിലേക്ക് പോകാമെന്ന് പറഞ്ഞു. എന്നാല്‍ ഒറ്റപ്പാലത്ത് എത്തി ഉടന്‍ വരാമെന്ന് പറഞ്ഞ് ഇറങ്ങിയ വ്യക്തി പിന്നീട് മടങ്ങിവന്നില്ല.

മഞ്ചേരി നഗരസഭയുടെ ക്വാറന്റൈന് കേന്ദ്രത്തില്‍ നിന്നാണ് ടാക്സി വേണമെന്ന് ആവശ്യപ്പെട്ട് വിളിച്ചത്. ക്വാറന്റൈന് പൂര്‍ത്തിയാക്കിയ കണ്ണൂര്‍ സ്വദേശിക്ക് വീട്ടില്‍ പോകണമെന്നായിരുന്നു ആവശ്യം. ടാക്സിയുമായി ഡ്രൈവര്‍ ഉടനെ അവിടെ എത്തി. വാഹനത്തില്‍ കയറിയ വ്യക്തി ആദ്യം ഒറ്റപ്പാലത്ത് പോകണമെന്ന് ആവശ്യപ്പെട്ടു. ഒരു സുഹൃത്തിനെ കാണാനുണ്ടെന്നും ശേഷം കണ്ണൂരിലേക്ക് പോകാമെന്നും പറഞ്ഞു. ഇതുപ്രകാരമാണ് യാത്ര ആരംഭിച്ചത്.
പെരിന്തല്‍മണ്ണയിലെത്തിയപ്പോള്‍ മൊബൈല്‍ കടയില്‍ കയറി തിരിച്ചെത്തി വീണ്ടും യാത്ര തുടര്‍ന്നു. ഒറ്റപ്പാലത്തെത്തിയപ്പോഴാണ് സുഹൃത്തിന് കണ്ടു വരാമെന്ന് പറഞ്ഞ് വ്യക്തി ഇറങ്ങിയത്. ശേഷം കണ്ടില്ല. തുടര്‍ന്ന് പലരോടും ചോദിച്ചെങ്കിലും ആര്‍ക്കും അറിയില്ലായിരുന്നു. ടാക്സിയില്‍ പഴയ ചില വസ്ത്രങ്ങള്‍ വച്ചാണ് ഇയാള്‍ പോയത്. മഞ്ചേരി ക്വാറന്റൈന് കേന്ദ്രത്തില്‍ വിളിച്ചു അന്വേഷിച്ചു. ക്വാറന്റൈന് കേന്ദ്രത്തിലുള്ള മറ്റൊരാളുടെ ഫോണില്‍ നിന്നാണ് വിളിച്ചതെന്ന് അവരും അറിയിച്ചു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications