മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് ഇന്നലെ സ്ഥാനമേറ്റ പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

Google Oneindia Malayalam News

മലപ്പുറം: കഴിഞ്ഞ ദിവസം അധികാരമേറ്റ മലപ്പുറം ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തേഞ്ഞിപ്പാലം പഞ്ചായത്തില്‍ അധികാരമേറ്റ പഞ്ചായത്ത് പ്രസിഡന്റ് ടി വിജിത്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇദ്ദേഹത്തെ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആത്മഹത്യ ശ്രമത്തിന്റെ കാരണം വ്യക്തമല്ല.

malappuram

ഇന്നലെയാണ് ടി വിജിത്ത് പഞ്ചായത്തംഗമായി ചുമതലയേറ്റത്. സംവരണ പഞ്ചായത്താണ് തേഞ്ഞിപ്പാലം. ഇന്ന് രാവിലെയായിരുന്നു സംഭവം. ചേളാരി ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ പ്രാഥമിക ശുശ്രൂഷ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. വീട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

ബിജെപിയുടെ ജയ്ശ്രീം ബാനർ മുതൽ ദുരഭിമാന കൊല വരെ; 2020 ൽ വിവാദങ്ങളിൽ നിറഞ്ഞ പാലക്കാട്ബിജെപിയുടെ ജയ്ശ്രീം ബാനർ മുതൽ ദുരഭിമാന കൊല വരെ; 2020 ൽ വിവാദങ്ങളിൽ നിറഞ്ഞ പാലക്കാട്

ഇന്നലെ അധികാരമേറ്റപ്പോള്‍ ഏറെ സന്തുഷ്ടനായിരുന്നു വിജിത്ത്. തേഞ്ഞിപ്പാലം ആലുങ്കല്‍ സ്വദേശിയാണ്. സംവരണ പഞ്ചായത്തായ തേഞ്ഞിപ്പാലത്ത് പ്രസിഡന്റ് സ്ഥാനം പട്ടിക ജാതി (ജനറല്‍) സംവരണമാണ്. പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥിയായാണ് വിജിത്ത് വിജയിച്ചത്.

8 മുസ്ലിം ലീഗ് എംഎല്‍എമാര്‍ തെറിക്കും; ഞാനില്ലെന്ന് ഒരാള്‍, പുതുമുഖങ്ങളെ ഇറക്കി കളം പിടിക്കും8 മുസ്ലിം ലീഗ് എംഎല്‍എമാര്‍ തെറിക്കും; ഞാനില്ലെന്ന് ഒരാള്‍, പുതുമുഖങ്ങളെ ഇറക്കി കളം പിടിക്കും

പിണറായി മമ്മൂട്ടിക്ക് വേണ്ടപ്പെട്ടയാൾ,വിമർശിക്കുന്നത് ഇഷ്ടമല്ല;ഡയലോഗ് തിരുത്താൻ സമ്മതിച്ചില്ലെന്ന് ജോയ് മാത്യുപിണറായി മമ്മൂട്ടിക്ക് വേണ്ടപ്പെട്ടയാൾ,വിമർശിക്കുന്നത് ഇഷ്ടമല്ല;ഡയലോഗ് തിരുത്താൻ സമ്മതിച്ചില്ലെന്ന് ജോയ് മാത്യു

പരാമര്‍ശങ്ങളെ ശക്തമായി എതിര്‍ക്കുന്നു; നിയമസഭയില്‍ കാര്‍ഷിക നിയമത്തെ പിന്തുണച്ച് ഒ രാജഗോപാല്‍പരാമര്‍ശങ്ങളെ ശക്തമായി എതിര്‍ക്കുന്നു; നിയമസഭയില്‍ കാര്‍ഷിക നിയമത്തെ പിന്തുണച്ച് ഒ രാജഗോപാല്‍

ബാറുകള്‍ തുറന്നെങ്കില്‍ തിയേറ്ററും തുറന്നാലും എന്താണ്; സര്‍ക്കാറിന് വിമര്‍ശനവുമായി ഉണ്ണി മുകുന്ദന്‍ബാറുകള്‍ തുറന്നെങ്കില്‍ തിയേറ്ററും തുറന്നാലും എന്താണ്; സര്‍ക്കാറിന് വിമര്‍ശനവുമായി ഉണ്ണി മുകുന്ദന്‍

Recommended Video

cmsvideo
why cpm choose Arya Rajendran as Trivandrum Mayor

Malappuram
English summary
Malappuram: Thenhipalam Panchayat President tried to commit suicide; Admitted in hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X