മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവാലിയില്‍ യുഡിഎഫ് ഗ്യാലറിയില്‍ ഇരുന്ന് കളി കാണും; പോര് സിപിഎമ്മും സിപിഐയും

Google Oneindia Malayalam News

മലപ്പുറം: തിരുവാലി പഞ്ചായത്തില്‍ വ്യത്യസ്തമായ പോരാട്ടം നടക്കും. രണ്ടാംവാര്‍ഡില്‍ ഏറ്റുമുട്ടുന്നത് സിപിഎം സിപിഐ സ്ഥാനാര്‍ഥികള്‍. അവസരം മുതലെടുത്ത് സിപിഐ സ്ഥാനാര്‍ഥിക്ക് യുഡിഎഫ് പിന്തുണ നല്‍കുമെന്നാണ് വിവരം. മലപ്പുറം ജില്ലയില്‍ പലയിടത്തും സിപിഎം സിപിഐ സീറ്റ് വിഭജന തര്‍ക്കം നിലവിലുണ്ട്. ജയസാധ്യതയുള്ള സീറ്റുകള്‍ സിപിഎം എടുത്തു. തങ്ങള്‍ക്ക് തന്നത് തോല്‍വി ഉറപ്പുള്ള സീറ്റുകള്‍ എന്നാണ് സിപിഐയുടെ ആക്ഷേപം.

C

തിരുവാലിയില്‍ സംഭവിച്ചതും അതുതന്നെ. തുടര്‍ന്നാണ് രണ്ടാം വാര്‍ഡില്‍ എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി സിപിഎമ്മിന്റെ പി സബീര്‍ ബാബുവിനെതിരെ സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം പി ചന്ദ്രദാസ് മല്‍സരിക്കാന്‍ തീരുമാനിച്ചത്. സിപിഐ പ്രാദേശിക നേതാക്കള്‍ക്കൊപ്പം ചന്ദ്രദാസ് പ്രചാരണം തുടങ്ങി കഴിഞ്ഞു. വീടുകള്‍ കയറിയുള്ള പ്രചാരണത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.

സീറ്റ് വിഭജനത്തില്‍ സിപിഎം നടത്തിയ കളിയോട് യോജിക്കാനാകില്ലെന്ന് സിപിഐ പ്രാദേശിക നേതാക്കള്‍ പറയുന്നു. അതേസമയം, ചന്ദ്രദാസിനൊപ്പം ഏതാനും ചില പ്രവര്‍ത്തകര്‍ മത്രമാണുള്ളതെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കൊപ്പമാണ് കൂടുതല്‍ പേര്‍ നിലകൊള്ളുന്നതെന്നും സിപിഎം അവകാശപ്പെടുന്നു. അവസരം മുതലെടുത്ത് യുഡിഎഫ് ചന്ദ്രദാസിനെ പിന്തുണയ്ക്കുമെന്നാണ് വിവരം. പകരം മറ്റു വാര്‍ഡുകളില്‍ സിപിഐ വോട്ട് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് നല്‍കും. മലപ്പുറം ജില്ലയില്‍ പലയിടത്തും സമാനമായ രീതിയില്‍ സീറ്റ് വിഭജന പോര് നിലനില്‍ക്കുന്നുണ്ട്.

ഡിഎംകെ പിളരുന്നു; ഒരു വിഭാഗം ബിജെപിക്കൊപ്പം, തമിഴ്‌നാട്ടില്‍ വന്‍ ട്വിസ്റ്റ്, അമിത് ഷാ-അഴഗിരി ചര്‍ചഡിഎംകെ പിളരുന്നു; ഒരു വിഭാഗം ബിജെപിക്കൊപ്പം, തമിഴ്‌നാട്ടില്‍ വന്‍ ട്വിസ്റ്റ്, അമിത് ഷാ-അഴഗിരി ചര്‍ച

ബിജെപിക്ക് കനത്ത തിരിച്ചടി; മുന്‍ കേന്ദ്രമന്ത്രി രാജിവച്ചു, പാര്‍ട്ടിക്ക് വേണ്ടി ഉഴിഞ്ഞുവച്ച ജീവിതംബിജെപിക്ക് കനത്ത തിരിച്ചടി; മുന്‍ കേന്ദ്രമന്ത്രി രാജിവച്ചു, പാര്‍ട്ടിക്ക് വേണ്ടി ഉഴിഞ്ഞുവച്ച ജീവിതം

70 ദിവസത്തിനിടെ ഗള്‍ഫില്‍ ചില മാറ്റങ്ങള്‍ സംഭവിക്കും; ട്രംപ് ഇറങ്ങും മുമ്പ്, ഖത്തറിന് സന്തോഷിക്കാം70 ദിവസത്തിനിടെ ഗള്‍ഫില്‍ ചില മാറ്റങ്ങള്‍ സംഭവിക്കും; ട്രംപ് ഇറങ്ങും മുമ്പ്, ഖത്തറിന് സന്തോഷിക്കാം

Malappuram
English summary
Malappuram Thiruvali Local Body election: CPI contest against CPM Candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X