മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാട്ടുവിഭവങ്ങള്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങിലേക്ക്; പ്രത്യേക പദ്ധതിയുമായി അമല കോളജ്

Google Oneindia Malayalam News

മലപ്പുറം: ആദിവാസികളുടെ കാട്ടുവിഭവങ്ങള്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റങിന് തയ്യാറാകുന്നു. കാട്ടുതേന്‍ ഉള്‍പ്പെടെയുള്ളവയാണ് ഓണ്‍ലൈന്‍ വഴി വിപണനത്തിന് ഒരുങ്ങുന്നത്. കരുളായി അമല്‍ കോളജിലെ ടൂറിസം ആന്റ് ഹോട്ടല്‍ മാനേജ്‌മെന്റ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി ഒരുങ്ങുന്നത്. ഗ്രാമീണ മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില നേടലും ഇതിന്റെ ലക്ഷ്യമാണ്.

h

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, നിലമ്പൂര്‍ ആസ്ഥാനമായ തൊടുവെ കമ്യൂണിറ്റി ഫൗണ്ടേഷന്‍, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് കീഴിലെ ഐഇഡിസി, കീസ്റ്റോണ്‍ ഫൗണ്ടേഷന്‍ എന്നിവയുമായി സഹകരിച്ചാണ് വിപണനം നടക്കുക. ടൂറിസം ദിനത്തില്‍ അമല്‍ കോളജ് സംഘടിപ്പിച്ച ചര്‍ച്ചാവേദിയിലാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയത്. ആദിവാസികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ ഇതിന്റെ വിപണനം കൃത്യമായി നടക്കാറില്ല ഈ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ വഴി വിപണനം സാധ്യമാക്കാന്‍ ശ്രമം നടത്തുന്നത്.

സൗദിക്ക് അമേരിക്കയുടെ ഉഗ്രന്‍ പണി; വരുമാനം കുത്തനെ ഇടിയും... ചൈനയും ട്രംപും കൈകോര്‍ക്കുന്നുസൗദിക്ക് അമേരിക്കയുടെ ഉഗ്രന്‍ പണി; വരുമാനം കുത്തനെ ഇടിയും... ചൈനയും ട്രംപും കൈകോര്‍ക്കുന്നു

നിലമ്പൂരിലെ ആദിവാസികല്‍ക്കിടയിലെ ഊരുകൂട്ടം വഴി ശേഖരിക്കുന്ന കാട്ടുതേന്‍ ഉള്‍പ്പെടെയുള്ള കാട്ടുവിഭവങ്ങള്‍ തൊടുവെ ഫൗണ്ടേഷന്‍ ശേഖരിക്കും. അവ പ്രത്യേക ബ്രാന്‍ഡുകളിലാക്കി വിപണിയിലെത്തിക്കും. ഫുഡ് രജിസ്‌ട്രേഷന്‍, പാക്കിങ്, ബ്രാന്‍ഡിങ്, ഓണ്‍ലൈന്‍ വിപണനം, മാര്‍ക്കറ്റിങ്, പബ്ലിസിറ്റി എന്നിവയ്ക്ക് കോളജിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളും വിദ്യാര്‍ഥികളും സഹകരിക്കും. ജ്യോനുറക് എന്ന പേരിലാണ് കാട്ടുതേന്‍ വിപണിയിലെത്തിക്കുക.

Recommended Video

cmsvideo
മലപ്പുറം: കാട്ടുവിഭവങ്ങൾ ഓൺലൈൻ മാർക്കറ്റിലേക്ക്; നേതൃത്വം നൽകി വിദ്യാർഥികൾ

നടപടിയെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ് പറയുന്നു; അങ്ങ് അന്വേഷിക്കണം, മുഖ്യമന്ത്രിയോട് ഭാഗ്യലക്ഷ്മിനടപടിയെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ് പറയുന്നു; അങ്ങ് അന്വേഷിക്കണം, മുഖ്യമന്ത്രിയോട് ഭാഗ്യലക്ഷ്മി

Malappuram
English summary
Malappuram Tribal wild resource coming to Online markets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X