തീരദേശത്ത് ആവേശം തീര്‍ത്ത റോഡ്‌ഷോയുമായി കുഞ്ഞാലിക്കുട്ടി ; വന്‍ ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ മുസ്ലീം ലീഗ്
മലപ്പുറം: ആവേശത്തിരയിളക്കം തീര്‍ത്ത് വള്ളിക്കുന്ന് മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പര്യടനം. കുടുംബ സംഗമങ്ങളും തീരദേശ റോഡ് ഷോയും പ്രചരണാരവം തീര്‍ത്ത ഇന്നലെ വള്ളിക്കുന്നില്‍ യു.ഡി.എഫ് കോട്ട ഭദ്രമാണെന്ന് വിളിച്ചോതി. പലയിടങ്ങളിലും പ്രത്യേക തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളും അരങ്ങേറി. എന്നാല്‍ യു.ഡി.എഫിന്റെ പ്രചരണ മുന്നേറ്റം കണ്ട് ഇടതു മുന്നണി പകച്ചു നില്‍ക്കുന്ന കാഴ്ചയാണ് എവിടെയും ദര്‍ശിക്കുന്നത്.
ജനപക്ഷ രാഷ്ര്ടീയത്തിന് കരുത്തും കാവലുമാവാന്‍പി.കെകുഞ്ഞാലികുട്ടി തന്നെ വരണമെന്നാണ് വോട്ടര്‍മാരുടെ ആവശ്യം. ഇന്നലെ ഉച്ചക്ക് ശേഷമാണ് പര്യടന പരിപാടി ആരംഭിച്ചത്. മൂന്നിയൂര്‍ പഞ്ചായത്തിലെ ചെര്‍ണ്ണൂര്‍ തയ്യിലക്കടവില്‍ സംഘടിപ്പിച്ച യു.ഡി.എഫ് കുടുംബ യോഗത്തില്‍ സ്ഥാനാര്‍ത്ഥി ആദ്യം പങ്കെടുത്തു. സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജന പങ്കാളിത്തമാണ് തയ്യിലക്കടവിലെ കുടുംബ യോഗത്തില്‍ കണ്ടത്. മലപ്പുറം മണ്ഡലത്തിന്റെ വികസന ശില്‍പി ഇ. അഹമ്മദ് സാഹിബന്റെ പുത്രന്‍ റഹീസ് അഹമ്മദ് ചടങ്ങില്‍ പങ്കെടുത്തു.

മോദി ഭരണത്തെ തൂത്തെറിയാന്‍ മുഴുവന്‍ വോട്ടര്‍മാരുടെയും പിന്തുണ വേണമെന്നഭ്യാര്‍ത്ഥിച്ചാണ് സ്ഥാനാര്‍ത്ഥി പ്രസംഗമാംഭിച്ചത്. മതേതര മുന്നേറ്റത്തിന്റെ കാവലാളാവാന്‍ രാഹുല്‍ ഗാന്ധി തന്നെ ഭരണത്തിലേറമെന്നും മുഴുവന്‍ വോട്ടര്‍മാരും ഈ മഹായുദ്ധത്തില്‍ യു.ഡി.എഫിനൊപ്പം നില്‍ക്കണമെന്നും കുഞ്ഞാലികുട്ടി അഭ്യാര്‍ത്ഥിച്ചു. വൈകല്യങ്ങളെ അതിജീവിച്ച് ഗാനാലാപന രംഗത്ത് ശ്രദ്ധേയനായ സമദ് കൊട്ടപ്പുറവും വേദിയില്‍ സന്നിഹിതനായിരുന്നു.
പിന്നീട് വള്ളിക്കുന്ന് പഞ്ചായത്തിലെ മുണ്ടിയന്‍കാവ്പറമ്പിലെ കുടുംബ യോഗത്തിലും കുഞ്ഞാലിക്കുട്ടി പങ്കെടുത്തു. പുള്ളിച്ചിവീട്ടില്‍ അലവിക്കുട്ടിയുടെ വീട്ടില്‍ നടന്ന ചടങ്ങ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് നോര്‍ത്തില്‍ പൊറാഞ്ചേരിയില്‍ നടന്ന കുടുംബ യോഗത്തിലും പങ്കെടുത്ത ശേഷമാണ് തീരദേശത്ത് ആവേശം തീര്‍ത്ത റോഡ്‌ഷോയില്‍ പങ്കെടുക്കാനായി കുഞ്ഞാലിക്കുട്ടി പുറപ്പെട്ടത്. ആനങ്ങാടിയില്‍ നിന്നാണ് തീരദേശത്തെ ഇളക്കി മറിച്ച റോഡ്‌ഷോ ആരംഭിച്ചത്.
തുറന്ന വാഹനങ്ങളിലും ബൈക്കുകളിലുമായി നൂറുകണക്കിന് പ്രവര്‍ത്തകരാണ് റോഡ്‌ഷോയെ അനുഗമിച്ചത്. ഐക്യജനാധിപത്യ മുന്നണിക്ക് വന്‍ വിജയം നല്‍കുമെന്ന പ്രഖ്യാപിക്കുന്നതായിരുന്നു ഓരോ കേന്ദ്രങ്ങളിലുമെത്തിയ ആബാലവൃദ്ധം ജനങ്ങള്‍. മുഴുവന്‍ പ്രവര്‍ത്തകരേയും അഭിവാദ്യം ചെയ്ത് തീരദേശ മക്കളുടെ ആശീര്‍വാദങ്ങള്‍ ഏറ്റുവാങ്ങിയുള്ള യാത്ര പി.കെ കുഞ്ഞാലികുട്ടി രണ്ടാം തവണയും ഇന്ത്യ പാര്‍ലിമെന്റില്‍ ഇടിമുഴക്കം തീര്‍ക്കാന്‍ ബഹുഭൂരിപക്ഷത്തോടെയുണ്ടാവുമെന്ന് ഉറപ്പു നല്‍കി.
ആനങ്ങാടിയില്‍ നിന്നും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും റോഡ് ഷോയുടെ ഭാഗമായതോടെ ആവേശം ഇരട്ടിയായി. കടലുണ്ടികടവ് പാലം, ബാഫഖി നഗര്‍, സന്തോഷ് ഫാര്‍മസി, ഉഷാ നഴ്‌സറി, മുതിയം ബീച്ച്, പാലക്കാട്ട് തോട്, അരിയല്ലൂര്‍ വളവ്, അരിയല്ലൂര്‍ ജംഗ്ഷന്‍, അരിയല്ലൂര്‍ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ തിരയിളക്കം തീര്‍ത്തു 6.30ന് സമാപിച്ചു.
ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മലപ്പുറം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പി. കെ. കുഞ്ഞാലിക്കുട്ടിക്ക് വന്‍ ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ എസ് ടി യു മലപ്പുറം മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ജില്ലാ ട്രഷറര്‍ അഡ്വ. ഗോപി ഉദ്ഘാടനം ചെയ്തു. സി എച്ച് ജമീല ടീച്ചര്‍, പി. കെ. രാജന്‍, എം ടി ബഷീര്‍, കെ സി കുഞ്ഞുണ്ണി, സലീം ഈസേ്റ്റണ്‍, പി പി ജബ്ബാര്‍, കെ. ഹംസ എന്നിവര്‍ സംസാരിച്ചു. ഹുസൈന്‍ സ്വാഗതവും കെ ടി ഹംസ നന്ദിയും പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications