മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ദേവിക ആത്മഹത്യ ചെയ്തതല്ല, ഈ സര്‍ക്കാര്‍ കൊന്നതാണ്; ആരു പൊറുത്താലും കാലം നിങ്ങളോട് ക്ഷമിക്കില്ല'

Google Oneindia Malayalam News

മലപ്പുറം: സംസ്ഥാനത്ത് ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വളാഞ്ചേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. മാങ്കേരി ദളിത് കോളനിയിലെ കുളത്തിങ്ങല്‍ വീട്ടില്‍ ബാലകൃഷ്ണന്റെയും ഷീബയുടെയും മകള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി ദേവികയെ ആണ് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് നോട്ട് പുസ്തകത്തില്‍ കണ്ടെത്തി. ഞാന്‍ പോകുന്നു എന്ന് മാത്രമാണ് എഴുതിയിരിക്കുന്നത്. സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

malappuram

ഇപ്പോഴിതാ സംഭവത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുസ്ലീം ലീഗ് നേതാവ് പികെ ഫിറോസ്. ദേവിക ആത്മഹത്യ ചെയ്തതല്ല. ഈ സര്‍ക്കാര്‍ കൊന്നതാണ്. ആരു പൊറുത്താലും കാലം നിങ്ങളോട് ക്ഷമിക്കില്ലെന്ന് ഫിറേസ് ഫേസ്ബുക്കില്‍ കുറിച്ചു. ഭരണപരമായ ഒരു തീരുമാനമെടുക്കുമ്പോള്‍ സമൂഹത്തിലെ ഏറ്റവും ദരിദ്രനെ അതെങ്ങിനെ ബാധിക്കുമെന്ന് ഓര്‍ക്കണമെന്ന് നമ്മോട് പറഞ്ഞത് ഗാന്ധിജിയാണ്.ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുമ്പോള്‍ ടിവിയും സ്മാര്‍ട്ട് ഫോണുമില്ലാത്ത കുട്ടികളുടെ മാനസികാവസ്ഥയെ കുറിച്ച് സര്‍ക്കാര്‍ എന്തെങ്കിലും ആലോചിച്ചിട്ടുണ്ടോയെന്നും പികെ ഫിറോസ് ഫേസ്ബുക്കിലൂടെ ചോദിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.

ഭരണപരമായ ഒരു തീരുമാനമെടുക്കുമ്പോള്‍ സമൂഹത്തിലെ ഏറ്റവും ദരിദ്രനെ അതെങ്ങിനെ ബാധിക്കുമെന്ന് ഓര്‍ക്കണമെന്ന് നമ്മോട് പറഞ്ഞത് ഗാന്ധിജിയാണ്.ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുമ്പോള്‍ ടിവിയും സ്മാര്‍ട്ട് ഫോണുമില്ലാത്ത കുട്ടികളുടെ മാനസികാവസ്ഥയെ കുറിച്ച് സര്‍ക്കാര്‍ എന്തെങ്കിലും ആലോചിച്ചിട്ടുണ്ടോ?

ലോക്ക്ഡൗണ്‍ കാരണം സ്‌കൂളുകള്‍ തുറക്കാന്‍ കഴിയില്ലെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ പോലെ മറ്റെന്തെങ്കിലും ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടി വരുമെന്നതും ഭരണകൂടത്തിന് മാസങ്ങള്‍ക്ക് മുന്നേ അറിയാമായിരുന്നു. എന്നിട്ടും അതിനായി എന്ത് ഒരുക്കങ്ങളാണ് സര്‍ക്കാര്‍ നടത്തിയിടുള്ളത്?

ടിവിയും സ്മാര്‍ട്ട് ഫോണുമില്ലാത്ത വീടുകളില്‍ അതിനുള്ള സൗകര്യമൊരുക്കാന്‍ തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കെങ്കിലും മുന്‍കൂട്ടി നിര്‍ദ്ധേശം നല്‍കിയിരുന്നെങ്കില്‍ അവരത് ചെയ്യുമായിരുന്നില്ലേ? ചരിത്രത്തിലാദ്യമായി വിദ്യാഭ്യാസ വകുപ്പിന് രണ്ട് മന്ത്രിമാരുണ്ടായിട്ട്, അവര്‍ രണ്ട് പേരും അധ്യാപകരായിട്ടും ഈ പാവപ്പെട്ട കുട്ടികളെ കുറിച്ച് ഒരു നിമിഷം പോലും ഓര്‍ത്തില്ലേ? ദേവിക ആത്മഹത്യ ചെയ്തതല്ല. ഈ സര്‍ക്കാര്‍ കൊന്നതാണ്. ആരു പൊറുത്താലും കാലം നിങ്ങളോട് ക്ഷമിക്കില്ല.

അതേസമയം, ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മകള്‍ വിഷമം പങ്കുവച്ചിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. മലപ്പുറം ഡിഡിഇയോട് വിദ്യാഭ്യാസ മന്ത്രി സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ദേവികയുടെ വീട്ടിലെ ടിവി കേടാണ്. പണമില്ലാത്തതിനാല്‍ നന്നാക്കിയിട്ടില്ല. രോഗത്തെ തുടര്‍ന്ന് അച്ഛന് ജോലിക്ക് പോകാന്‍ സാധിച്ചിരുന്നില്ല. ഇദ്ദേഹം കൂലിപ്പണിക്കാരനാണ്. സ്മാര്‍ട്ട്ഫോണും വീട്ടിലില്ല. ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കില്ലല്ലോ എന്ന് വിദ്യാര്‍ഥിനി വീട്ടുകാരോട് പറഞ്ഞിരുന്നുവത്രെ. നന്നായി പഠിക്കുന്ന വിദ്യാര്‍ഥിനി കൂടിയാണ് ദേവിക.

Malappuram
English summary
Malappuram Valanchery Student Suicide Death; Muslim League Leader PK Firoz Blamed State Govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X