മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎം പക്ഷ വയറ്റിപ്പിഴപ്പ് ജീവികൾ ഈ വിഷയം അറിഞ്ഞിട്ട് പോലുമില്ല, അത്ഭുതമില്ല; വിമർശനവുമായി ബൽറാം

Google Oneindia Malayalam News

മലപ്പുറം: തിരൂര്‍ എംഎല്‍എ സി മമ്മൂട്ടിക്കെതിരെ താനൂര്‍ എംഎല്‍എ വി അബ്ദുള്‍റഹ്മാന്‍ നടത്തിയ പരമാര്‍ശം വിവാദത്തിലേക്ക് വഴിവച്ചിരുന്നു. ആദിവാസി ഗോത്രാക്കരില്‍ നിന്നും വന്നവര്‍ ആദിവാസികളെ പഠിപ്പിച്ചാല്‍ മതിയെന്നും തങ്ങളെ പഠിപ്പിക്കേണ്ടെന്നുമാണ് വി അബ്ദുള്‍ റഹ്മാന്‍ പറഞ്ഞത്. സി മമ്മൂട്ടി താനൂര്‍ എംഎല്‍എയ്ക്ക് നടത്തിയ പരമാര്‍ശമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഇതോടെ താനൂര്‍ എംഎല്‍എയുടെ വിവാദ പരാമര്‍ശത്തിന്മേല്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് തിരൂര്‍ എംഎല്‍എ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിടി ബല്‍റാം. ഫേസ്ബുക്ക് പോസ്റ്റിലാണ് ബല്‍റാമിന്റെ പ്രതികരണം.

 ഊരുമൂപ്പന്‍

ഊരുമൂപ്പന്‍

വയനാടിന്റെ ജനപ്രതിനിധിയായതു കൊണ്ട് രാഹുല്‍ ഗാന്ധിയെ അധിക്ഷേപ സ്വരത്തില്‍ 'ഊരുമൂപ്പന്‍' എന്ന് വിശേഷിപ്പിക്കുന്ന സിപിഎം സൈബര്‍ പോരാളികളുടെ അതേ മനോഭാവം തന്നെയാണ് വയനാട്ടുകാരനായ തിരൂര്‍ എംഎല്‍എ സി.മമ്മൂട്ടിക്കെതിരെയുള്ള പരാമര്‍ശത്തിലൂടെ താനൂരിലെ എല്‍ഡിഎഫ് എംഎല്‍എ അബ്ദുറഹിമാനും ആവര്‍ത്തിക്കുന്നത്.

ബാലാവകാശക്കണ്ണ്

ബാലാവകാശക്കണ്ണ്

ഇടതുപക്ഷത്തിന്റെ ലേബലണിഞ്ഞ് മറ്റുള്ളവരുടെ ഓരോ വാക്കും വാചകവും തലനാരിഴ കീറി പൊളിറ്റിക്കല്‍ കറക്റ്റ്‌നെസിന്റെ ക്ലാസെടുക്കാറുള്ള സിപിഎം പക്ഷ വയറ്റിപ്പിഴപ്പ് ജീവികള്‍ പലരും ഈ വിഷയം അറിഞ്ഞിട്ട് പോലുമില്ല എന്ന് തോന്നുന്നു. അതില്‍ ഒട്ടും അത്ഭുതമില്ല. വാളയാറില്‍ കേരളത്തിന്റെ നീതിബോധത്തിന് മുമ്പില്‍ ഇപ്പോഴും തൂങ്ങിയാടുന്ന രണ്ട് കുഞ്ഞുടുപ്പുകള്‍ അവര്‍ കാണില്ല, മയക്കുമരുന്ന് മാഫിയാ ഫാമിലിയിലേക്ക് മാത്രമേ അവരുടെ ബാലാവകാശക്കണ്ണ് എത്തുകയുള്ളൂ.

പുഴുത്തു നാറിയ ചിന്താഗതികള്‍

പുഴുത്തു നാറിയ ചിന്താഗതികള്‍

സിപിഎമ്മിനെ സംബന്ധിച്ച് ആദിവാസി, ഊരുമൂപ്പന്‍ എന്നതൊക്കെ ഇന്നും അധിക്ഷേപപരമായിരിക്കാം. അതു കൊണ്ടാണല്ലോ മറ്റുള്ളവരെ ഇകഴ്ത്താന്‍ ഇത്തരം പ്രയോഗങ്ങള്‍ അവര്‍ കൊണ്ടുനടക്കുന്നത്. ആ പുഴുത്തു നാറിയ ചിന്താഗതികളുമായി അവര്‍ നടന്നോട്ടെ.

ഐക്യപ്പെടാന്‍ കഴിയുന്നുണ്ട്

ഐക്യപ്പെടാന്‍ കഴിയുന്നുണ്ട്

എന്നാല്‍ ബാക്കി കേരളത്തിന്, ചിന്തിക്കുന്ന കേരളത്തിന്, അഭിമാനബോധമുള്ള കേരളത്തിന് അത്തരം ഐഡന്റിറ്റികളോട് പൂര്‍ണ്ണമായി ഐക്യപ്പെടാന്‍ കഴിയുന്നുണ്ട് എന്ന് തന്നെയാണ് ഈ ഘട്ടത്തില്‍ തിരിച്ചറിയുന്നത്. അത് തന്നെയാണ് പ്രതീക്ഷ- ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

Recommended Video

cmsvideo
Bineesh Kodiyeri facing serious allegations in bangalore case

നാടിനും നാട്ടുകാര്‍ക്കും നല്ലതുവരണം, നല്ല കമ്യൂണിസ്റ്റുകള്‍ യുഡിഎഫിന് വോട്ടു ചെയ്യുമെന്ന് വിഡി സതീശൻനാടിനും നാട്ടുകാര്‍ക്കും നല്ലതുവരണം, നല്ല കമ്യൂണിസ്റ്റുകള്‍ യുഡിഎഫിന് വോട്ടു ചെയ്യുമെന്ന് വിഡി സതീശൻ

ചരിത്ര നീക്കവുമായി സിപിഎം; സ്ഥാനാര്‍ത്ഥികളില്‍ 66 ശതമാനവും വനിതകള്‍... ഇനി കാണാം കളിചരിത്ര നീക്കവുമായി സിപിഎം; സ്ഥാനാര്‍ത്ഥികളില്‍ 66 ശതമാനവും വനിതകള്‍... ഇനി കാണാം കളി

 പിതാവുമായി ഇടഞ്ഞ് വിജയ്; രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം താരത്തെ ചൊടിപ്പിച്ചു, പരസ്പരം മിണ്ടാറില്ല പിതാവുമായി ഇടഞ്ഞ് വിജയ്; രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം താരത്തെ ചൊടിപ്പിച്ചു, പരസ്പരം മിണ്ടാറില്ല

ബീഹാര്‍ ഫോട്ടോ ഫിനിഷിലേക്കാണോ? കാര്യങ്ങള്‍ കടുപ്പം, നിതീഷിന്റെ തകര്‍ച്ചയ്ക്ക് പല കാരണങ്ങള്‍!!ബീഹാര്‍ ഫോട്ടോ ഫിനിഷിലേക്കാണോ? കാര്യങ്ങള്‍ കടുപ്പം, നിതീഷിന്റെ തകര്‍ച്ചയ്ക്ക് പല കാരണങ്ങള്‍!!

Malappuram
English summary
Malappuram; VT Balram MLA criticize V Abdul Rahman MLA on controversy speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X