Get Updates
Get notified of breaking news, exclusive insights, and must-see stories!

'15 ലക്ഷം തരണം, 5 ലക്ഷം വേണം; മൺസൂൺ ബംബറടിച്ച ചേച്ചിമാർക്ക് കത്തോട് കത്ത്.. വിലാസം ഭാ​ഗ്യസേന

മലപ്പുറം: മൺസൂൺ ബംബറിലൂടെ ഭാഗ്യം തേടിയെത്തിയ മലപ്പുറത്തെ 11 ചേച്ചിമാരെ ആരും മറന്നുകാണില്ല, ഹരിതകർമ സേനയിലെ അംഗങ്ങൾക്കാണ് 10 കോടി രൂപയുടെ സമ്മാനം അടിച്ചത്.വളരെ സാധാരണക്കാരായ, ജീവിക്കാൻ പാടുപെടുന്ന ഇവർക്ക് ലോട്ടറി അടിച്ച വാർത്ത അറിഞ്ഞപ്പോൾ തന്നെ എല്ലാവർക്കും സന്തോഷമായി.

ഇങ്ങനൊരു ഭാഗ്യം തങ്ങളെ തേടിവരുമെന്ന് ഇവരും പ്രതീക്ഷിച്ചിരുന്നില്ല. ജീവിതത്തിലെ കഷ്ടപ്പാടുകൾക്ക് ചെറിയൊരു ആശ്വാസം ആകുമെന്ന സമാധാനമാണ് ഈ 11 സ്ത്രീകൾക്കും. എന്നാൽ ഇവരെ തേടി ഇപ്പോൾ എത്തുന്ന സഹായാഭ്യർത്ഥനയ്ക്ക് കണക്കില്ല. പോസ്റ്റ് കാർഡിൽ എഴുതിയ അഭ്യർത്ഥനകളാണ് എത്തുന്നത്.

malappurm

പതിനൊന്ന് പേരോടും ഇഷ്ടം. 15 ലക്ഷം തരണം, വീട്, ഭൂമി വാങ്ങണം, സഹായിക്കണം എന്നാണ് ഒരുകത്തിൽ, എല്ലാവരോടും സന്തോഷം, രണ്ട് മക്കൾ പഠിക്കുന്നു, അഞ്ച് ലക്ഷണം തരണം എന്നാണ് മറ്റൊരു കത്തിൽ. ഇങ്ങനെ നിരവധി കത്തുകളാണ് ഇവരെ തേടി എത്തിക്കൊണ്ടിരിക്കുന്നത്.

ഹരിത കർമ്മ സേന, പരപ്പനങ്ങാടി നഗരസഭ, എന്നോ പരപ്പനങ്ങാടി ഭാഗ്യഹരിക കർമ സേന എന്നോ ആണ് വിലസമായി എഴുതുന്നത്. അതേസമയം ലോട്ടറി അടിച്ചതിന് ശേഷവും ഇവർ ഹരിത കർമ സേനയിലെ ജോലിക്ക് വരുന്നുണ്ട്. പല ആവശ്യങ്ങളും ഉള്ളവരാണ് ഈ ചേച്ചിമാർ, വീട് വെച്ചപ്പോൾ കടം വന്നവരുൾപ്പെടെ സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്നവരാണ്. ഭാഗ്യമായാണ് ഈ സമ്മാനത്തെ ഇവർ കാണുന്നത്.

നേരത്തെ ഓണം ബംബർ അടിച്ച അനൂപിനെ തേടിയും സഹായാഭ്യർത്ഥനകൾ വന്നിരുന്നു. നേരിട്ടും ഫോണിലൂടെയുമൊക്കെയായിരുന്നു അനീപിനോട് ആളുകൾ സഹായം ആവശ്യപ്പെട്ടത്. ഒട്ടനവധി ആളുകളാണ് അനൂപിനെ കാണാൻ അനൂപിന്റെ വീട്ടിലേക്ക് വന്നിരുന്നത്, വീടിFനകത്ത് അനൂപിന് കയറാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. 25 കോടിയുടെ ലോട്ടറി ആണ് അനൂപിന് അടിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+