മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറം ജില്ല പിന്നിട്ട 2020; പ്രധാന സംഭവങ്ങള്‍, വാര്‍ത്തകള്‍, നോവായി കരിപ്പൂര്‍ ദുരന്തം

Google Oneindia Malayalam News

മലപ്പുറം: സംഭവ ബഹുലമായ ഒട്ടേറെ കാര്യങ്ങളാണ് മലപ്പുറത്ത് ഈ വര്‍ഷമുണ്ടായത്. ലോകമാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്ത കരിപ്പൂര്‍ വിമാന ദുരന്തം എടുത്തു പറയേണ്ടതാണ്. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് പുറമെ സ്വര്‍ണക്കടത്ത്, നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിച്ച തദ്ദേശ തിരഞ്ഞെടുപ്പ്, കൊറോണ കാരണം പുതിയ വിദ്യാഭ്യാസ ശീലങ്ങള്‍ വളര്‍ന്നുവെങ്കിലും വളാഞ്ചേരിയിലെ ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ, കൊറോണയുടെ പേരില്‍ ഗര്‍ഭിണിക്ക് ചികില്‍സ നിഷേധിച്ചതും ഇരട്ടകളുടെ മരണവുമെല്ലാം ജില്ലയെ സംസ്ഥാനതലത്തില്‍ വാര്‍ത്തയാക്കി.

ma

ജില്ലയെ കണ്ണീരിലാഴ്ത്തിയ സംഭവം ആഗസ്റ്റിലുണ്ടായ കരിപ്പൂര്‍ വിമാന ദുരന്തമാണ്. 18 പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റു ചിലര്‍ ആശുപത്രിയിലും. ടേബിള്‍ ടോപ്പ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയ എയര്‍ ഇന്ത്യ വിമാനം റണ്‍വേ കടന്ന് താഴേക്ക് വീഴുകയായിരുന്നു. ഈ സമയം മലപ്പുറത്തുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം രാജ്യം മൊത്തം വാര്‍ത്തയായി. കൊറോണ ഭീതിയെല്ലാം മാറ്റിവച്ച് നൂറുകണക്കിന് യുവാക്കളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. അതുകൊണ്ടുതന്നെ മരണ സംഖ്യ കുറയുകയും ചെയ്തു. സര്‍ക്കാരും പൊതുപ്രവര്‍ത്തകരും സാംസ്‌കാരിക നായകന്‍മാരുമെല്ലാം മലപ്പുറത്തുകാരെ പ്രശംസിച്ചു. ഇരകള്‍ക്ക് നഷ്ടപരിഹാരം ഇതുവരെ നല്‍കിയിട്ടില്ല എന്നതു മറ്റൊരു കാര്യം.

ദില്ലി മടുത്ത് കേരള എംപിമാര്‍; രാജിവയ്ക്കാന്‍ 4 പേര്‍ റെഡി, തടഞ്ഞുനിര്‍ത്തി നേതൃത്വം, തിരിച്ചടിക്കുംദില്ലി മടുത്ത് കേരള എംപിമാര്‍; രാജിവയ്ക്കാന്‍ 4 പേര്‍ റെഡി, തടഞ്ഞുനിര്‍ത്തി നേതൃത്വം, തിരിച്ചടിക്കും

നോട്ട് പുസ്തകത്തില്‍ ഞാന്‍ പോകുന്നു എന്ന് എഴുതിവച്ച് ആത്മഹത്യ ചെയ്ത വളാഞ്ചേരിയിലെ ദളിത് വിദ്യാര്‍ഥിനി ദേവികയുടെ മരണം വേണ്ടത്ര മുന്നൊരുക്കമില്ലാതെ സര്‍ക്കാര്‍ തുടങ്ങിയ ഓണ്‍ലൈന്‍ പഠനത്തിന്റെ അനന്തരഫലമായിരുന്നു. കൊവിഡിന്റെ മറവില്‍ മഞ്ചേരിയില്‍ ഗര്‍ഭിണിക്ക് ചികില്‍സ നിഷേധിച്ച സംഭവവും ഏറെ വിവാദമായി. മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് ഷരീഫ്-ഷഹല തസ്‌നീം ദമ്പതികളാണ് ആരോഗ്യ പ്രവര്‍ത്തകരുടെ ക്രൂരതയ്ക്ക് ഇരയായത്. ഇതുമായി ബന്ധപ്പെട്ട് ഏറെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പോലീസ് പോലും കേസെടുക്കാന്‍ തയ്യാറായത്.

ജനുവരി 3ന് ഗള്‍ഫില്‍ യുദ്ധമുണ്ടാകുമോ? ഇസ്രായേല്‍, യുഎസ് കപ്പലുകള്‍ വരുന്നു, വന്‍ നീക്കംജനുവരി 3ന് ഗള്‍ഫില്‍ യുദ്ധമുണ്ടാകുമോ? ഇസ്രായേല്‍, യുഎസ് കപ്പലുകള്‍ വരുന്നു, വന്‍ നീക്കം

കളക്ടര്‍, എസ്പി, അസിസ്റ്റന്റ് കളക്ടര്‍ എന്നിവര്‍ക്കെല്ലാം കൊറോണ ബാധിച്ച ജില്ല കൂടിയാണ് മലപ്പുറം. കടലാസ് കൊണ്ട് പൂവുണ്ടാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട വേളയില്‍ ഫായിസ് എന്ന കൊച്ചുമിടുക്കന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതും നാം കണ്ടു. ചെലോല്‍ത് റെഡ്യാകും ചെലോല്‍ത് റെഡ്യാകൂല എന്ന ഫായിസിന്റെ വാക്കുകള്‍ തരംഗമായിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ എല്‍ഡിഎഫ് നടത്തിയ മുന്നേറ്റം എടുത്തുപറയേണ്ടതാണ്. നിലമ്പൂര്‍ മുന്‍സിപ്പാലിറ്റി കോണ്‍ഗ്രസിന് നഷ്ടമായതും എടവണ്ണയില്‍ ഭരണം എല്‍ഡിഎഫ് പിടിച്ചതും തിരൂര്‍ നഗരസഭ യുഡിഎഫ് തിരിച്ചുപിടച്ചതുമെല്ലാം തദ്ദേശ തിരഞ്ഞെടുപ്പിലെ രസകരമായ കാഴ്ചകളായിരുന്നു. നിലമ്പൂരില്‍ മുസ്ലിം ലീഗിന് ഒരു അംഗം പോലുമില്ലാതായി എന്നതും പ്രധാന വാര്‍ത്തയായി. രാഹുല്‍ ഗാന്ധി എംപി നല്‍കിയ ഭക്ഷ്യകിറ്റുകള്‍ അഴുകി നശിച്ചതും വാര്‍ത്തയായി. പാലക്കാട് ജില്ലയില്‍ ആനക്കെതിരെ നടന്ന ആക്രമണം മലപ്പുറത്തെ സംഭവം എന്ന പേരില്‍ സംഘപരിവാര നേതാക്കള്‍ പ്രചരിപ്പിച്ചത് വിവാദമായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ് നടത്തിയതു ഈ മാസമാണ്. സ്വര്‍ണക്കടത്ത് കേസിലും പിന്നീടുള്ള സംഭവങ്ങളിലും കെടി ജലീലിനെതിരെ ആരോപണം ഉയര്‍ന്നതും വാര്‍ത്താ പ്രാധാന്യം നേടി.

Recommended Video

cmsvideo
റിവൈന്‍ഡ് 2020... മലപ്പുറം ടോപ് 5..! 2020ൽ മലപ്പുറത്ത് അടയാളപ്പെടുത്തിയ സംഭവ വികാസങ്ങൾ ഇവയൊക്കെ

Malappuram
English summary
Malappuram Year End news 2020; What was top stories in Malappuram this year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X