മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചായയില്‍ മധുരമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ കുത്തിവീഴ്ത്തി യുവാവ്; സംഭവം താനൂരില്‍

Google Oneindia Malayalam News

മലപ്പുറം: ചായയില്‍ മധുരമില്ല എന്ന കാരണം പറഞ്ഞ് ഹോട്ടലുടമയെ കുത്തി വീഴ്ത്തി യുവാവ്. മലപ്പുറം താനൂരില്‍ ആണ് സംഭവം. താനൂര്‍ ടൗണില്‍ സ്ഥി ചെയ്യുന്ന ടി എ റെസ്റ്റോറന്റ് ഉടമ മനാഫിന് ആണ് കുത്തേറ്റത്. തങ്ങള്‍ കുഞ്ഞി മാക്കാനകത്ത് സുബൈര്‍ ആണ് മനാഫിനെ കുത്തിയത്.

ഗുരുതരമായി പരിക്കേറ്റ മനാഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയായ തങ്ങള്‍ കുഞ്ഞി മാക്കാനകത്ത് സുബൈറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ആണ് സംഭവം.

TEA

ചായ കുടിക്കാനായി റെസ്‌റ്റോറന്റില്‍ എത്തിയ സുബൈര്‍, ചായയില്‍ മധുരം കുറവാണെന്ന് പറഞ്ഞ് മനാഫുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് സുബൈര്‍ ഹോട്ടലില്‍ നിന്ന് മടങ്ങുകയും ചെയ്തു. എന്നാല്‍ അല്‍പസമയത്തിനകം സുബൈര്‍ കത്തിയുമായി ഹോട്ടലില്‍ തിരിച്ചെത്തി.

ഒന്നുകില്‍ ലോട്ടറിയടിക്കും, അല്ലെങ്കില്‍ നിധി ലഭിക്കും.. പണം കുമിഞ്ഞ് കൂടും; ഈ രാശിക്കാര്‍ക്കിനി ഭാഗ്യകാലംഒന്നുകില്‍ ലോട്ടറിയടിക്കും, അല്ലെങ്കില്‍ നിധി ലഭിക്കും.. പണം കുമിഞ്ഞ് കൂടും; ഈ രാശിക്കാര്‍ക്കിനി ഭാഗ്യകാലം

തുടര്‍ന്ന് കത്തിയെടുത്ത് സുബൈര്‍ മനാഫിനെ കുത്തുകയായിരുന്നു. സുബൈര്‍ പലതവണ മനാഫിനെ കുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. കുത്തുകൊണ്ട് മനാഫിന്റെ ശരീരത്തിലേറ്റ ഒരു മുറിവ് ആഴത്തിലുള്ള് ആണ്. ഗുരുതരമായി പരിക്കേറ്റ മനാഫിനെ ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചിരുന്നത്.

ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതിനോട് എനിക്ക് എതിര്‍പ്പില്ല.. പക്ഷെ; നിലപാട് വ്യക്തമാക്കി പിഷാരടിശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതിനോട് എനിക്ക് എതിര്‍പ്പില്ല.. പക്ഷെ; നിലപാട് വ്യക്തമാക്കി പിഷാരടി

പിന്നീട് മനാഫിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇവിടെ നിന്ന്് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് താനൂരില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണി വരെ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് തൃശൂര്‍ കുന്നംകുളത്തും സമാന സംഭവം അരങ്ങേറിയത്. ബിരിയാണിയില്‍ കോഴിമുട്ടയും പപ്പടവും ഇല്ലെന്നും കൈകഴുകുന്ന സ്ഥലത്ത് വൃത്തിയില്ലെന്നും ആരോപിച്ച് ഹോട്ടല്‍ ഉടമകളായ ദമ്പതികളെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ചൂണ്ടലില്‍ കറി ആന്‍ഡ് കോ ഹോട്ടല്‍ നടത്തുന്ന തിരുവനന്തപുരം സ്വദേശി സുധി, ഭാര്യ ദിവ്യ എന്നിവരെയാണ് യുവാവ് ഇരുമ്പ് പൈപ്പ് കൊണ്ട് മര്‍ദ്ദിച്ചിരുന്നത്.

ഭാഗ്യനമ്പര്‍ മറ്റൊരു ലോട്ടറിക്കാരന്റെ കൈയില്‍, കണ്ണുംപൂട്ടി വാങ്ങിച്ചു; 75 ലക്ഷം ലോട്ടറി വില്‍പനക്കാരന്ഭാഗ്യനമ്പര്‍ മറ്റൊരു ലോട്ടറിക്കാരന്റെ കൈയില്‍, കണ്ണുംപൂട്ടി വാങ്ങിച്ചു; 75 ലക്ഷം ലോട്ടറി വില്‍പനക്കാരന്

തലക്കേറ്റ അടിയില്‍ ഗുരുതരമായി പരിക്കേറ്റ സുധിയെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡിസംബര്‍ 30 ന് ആയിരുന്നു സംഭവം. പുതുശ്ശേരി സ്വദേശിയായ യുവാവ് ആണ് ദമ്പതികളുടെ ഹോട്ടലിലെത്തി ആക്രമണം നടത്തി. ആദ്യം കഴിക്കാന്‍ ബിരിയാണി ആവശ്യപ്പെട്ട യുവാവ് പിന്നീട് ബിരിയാണിക്ക് കോഴിമുട്ടയും പപ്പടവും വേണമെന്നാവശ്യപ്പെട്ടു.

ഇതോടെ ദിവ്യ ഇത് നല്‍കുകയും ചെയ്തു. പിന്നീട് കൈ കഴുകുന്ന സ്ഥലം വൃത്തിയില്ലെന്ന് ആരോപിച്ച് യുവതിയുമായി കയര്‍ക്കുകയും പിന്നീട് മുഖത്തടിക്കുകയും ചെയ്യുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് സുധിയെ ഇയാള്‍ അടിച്ച് വീഴ്ത്തിയത്.

Malappuram
English summary
Malappuram: young man stabbed the hotel owner that there was no sweetness in the tea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X